Image

ഫാദര്‍. തോമസ്‌കുട്ടി കാടുവെട്ടൂര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി

Fr. Johnson Punchakonam Published on 02 April, 2014
ഫാദര്‍. തോമസ്‌കുട്ടി കാടുവെട്ടൂര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദീകനായിരുന്ന ചെങ്ങന്നൂര്‍ പേരിശ്ശേരി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗവും, കാടുവെട്ടൂര്‍ കുടുംബാഗവുമായ ഫാദര്‍. തോമസ്‌കുട്ടി കാടുവെട്ടൂര്‍ ബുധനാഴ്ച വെളുപ്പിന് 1.30മണിക്ക് ന്യൂയോര്‍ക്കില്‍ നിര്യാതനായി. 1996 മുതല്‍ 2010 വരെ ന്യൂയോര്‍ക്ക് ഓറഞ്ചുബര്‍ഗ് സെന്റ്. ജോണ്‍സ് ഓര്‍ത്തേഡോക്‌സ് ഇടവക വികാരിയായിരുന്നു.
കൂത്താട്ടുകുളം പാലക്കുഴ നെടുമലയില്‍ കുടുംബാഗവുമായ മേരികുട്ടി റ്റി. തോമസ്‌കുട്ടിയാണ് സഹധര്‍മ്മിണി.
മക്കള്‍: അനിത പനക്കല്‍, മെറീന ഡോണ്‍, മാത്യു തോമസ്‌കുട്ടി (മനോഷ്)
മരുമക്കള്‍ : ജിജി പനക്കല്‍, Dr മാത്യു ഡോണ്‍ കോവൂര്‍
കൊച്ചുമക്കള്‍: ഹോളി, ഓവന്‍, എലൈജ
സഹോദരങ്ങള്‍: മാത്യു റ്റി തമ്പാന്‍ കാടുവെട്ടൂര്‍, പരേതയായ കുഞ്ഞമ്മ എബ്രഹാം, ശോശാമ്മ യേശുദാസ് (ബോംബെ) അന്ന എബ്രഹാം, എബ്രഹാം കാടുവെട്ടൂര്‍, മേരി വര്‍ഗീസ്, എന്നിവര്‍.
വേക്ക്‌സര്‍വീസ്: ന്യൂയോര്‍ക്ക് ഓറഞ്ചുബര്‍ഗ് സെന്റ്. ജോണ്‍സ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍
(331 Blaisdell Road , Orangeburg, NY 10962. Phone: +1 845 613 7007). 

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷ
തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭി. സഖറിയ മാര്‍ നിക്കൊളവാസിന്റെ പ്രധാന കാര്‍മികത്വത്തില്‍ ന്യൂയോര്‍ക്ക് ഓറഞ്ചുബര്‍ഗ് സെന്റ്. ജോണ്‍സ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ (331 Blaisdell Road , Orangeburg, NY10962 Phone: +1 845 613 7007) നടക്കും.

ഫൂണറല്‍ സര്‍വീസ്: ഏര്‍മോണ്ട് അസ്സന്‍ഷന്‍ സെമിത്തേരിയില്‍
11 മണിക്ക്
(650 Saddle River Rd. Airmont, NY 10952 (845) 352-7220)
കൂടുതല്‍ വിവരങ്ങള്‍ക്ക് : അജിത് വട്ടശേരില്‍ : 8458210627
ഫാദര്‍. തോമസ്‌കുട്ടി കാടുവെട്ടൂര്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
Fr. KK John 2014-04-02 10:45:49
ബഹു അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു, ഒപ്പം സന്തപ്ത കുടുംബത്തിനു ദൈവം ആശ്വാസം നല്കട്ടെ എന്ന് പ്രാർഥിക്കുന്നു, ദുഃഖത്തോടെ കെ. കെ. ജോണച്ചൻ, ഫില   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക