Image

വോട്ടു തേടി (കവിത: മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 31 March, 2014
വോട്ടു തേടി (കവിത: മോന്‍സി കൊടുമണ്‍)
അമ്മേയെന്നാദ്യം
തുടങ്ങി നീ
നിഷ്‌കളങ്കരാം-
പാല്‍പുഞ്ചിരിയാല്‍ പിച്ചവെച്ചു
പിന്നിരുകാലില്‍
ഇരുകാലിമൃഗമായൊരിക്കല്‍
കുടലതന്ത്രങ്ങളും
മന്ത്രാം ഗപഞ്ചകവും പഠിച്ച്
സാരഥിയായി
പലകാലുള്ള തേരട്ടപോല്‍
രക്തമൂറ്റിക്കുടിച്ചു തടിച്ച്
കൊഴുത്തുവീര്‍ത്തു നീ.
കുതികാല്‍വെട്ടിയും
കാല്‍വാരിയും ചതിച്ചും
സുഖിക്കുമിരു കാലി മൃഗമേ!
നിനക്കിനിയും ദുരാഗ്രഹമോ?
നാല്‍ക്കാലിയേക്കാളും
കഷ്ടമായ്
ലജ്ജയുമറിവും കാട്ടാത്ത
കാട്ടാള രാഷ്ട്രീയ മൃഗമേ
നിനക്കില്ലൊരിക്കലും
എന്‍ സമ്മതിദാനാവകാശം.


വോട്ടു തേടി (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
വിദ്യാധരൻ 2014-04-02 17:57:28
കാട്ടാളരും കാട്ടുമൃഗങ്ങളും ഈ വൃത്തികെട്ടവന്മാരെക്കാൾ എത്രയോ നല്ലതാണ്! അനീതിക്കെതിരെ നിങ്ങൾ എന്ത് കുത്തിക്കുറിച്ചാലും അത്  ഒരിക്കലും അതികമാവില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക