Image

ശിവസൈനികരും എം.എന്‍.എസുകാരും തമ്മില്‍ ഏറ്റുമുട്ടി

Published on 03 April, 2014
ശിവസൈനികരും എം.എന്‍.എസുകാരും തമ്മില്‍ ഏറ്റുമുട്ടി
മുംബൈ: മുംബൈ കലക്ടറേറ്റിന് മുന്നില്‍ ശിവസൈനികരും എം.എന്‍.എസുകാരും തമ്മില്‍ ഏറ്റുമുട്ടി. കലാപകാരികളെ തുരത്താന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ളേറിലും ലാത്തിച്ചാര്‍ജിലും പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. 12ഓളം പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് 200 പേര്‍ക്കെതിരെ കലാപം നടത്തിയതിന് കേസെടുത്തു. രാഷ്ട്രീയ വൈരമാണ് ഏറ്റുമുട്ടലിന് ഹേതുവെന്ന് ദക്ഷിണ മുംബൈയുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ പൊലീസ് കമീഷണര്‍ കൃഷ്ണപ്രസാദ് പറഞ്ഞു.
സൗത് മുംബൈ മണ്ഡലത്തില്‍ മത്സരിക്കുന്ന ശിവസേന നേതാവ് അരവിന്ദ് സാവന്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനത്തെിയപ്പോഴാണ് പ്രശ്നമുണ്ടായത്. ആ സമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയായിരുന്ന മുംബൈ സൗത് സെന്‍ട്രലിലെ എം.എന്‍.എസ് സ്ഥാനാര്‍ഥി ആദിത്യ ശിരോദകറിനൊപ്പമത്തെിയ അണികള്‍ പുറത്തുണ്ടായിരുന്നു. ഇരു കൂട്ടരും എതിര്‍ സംഘത്തിലെ നേതാക്കന്മാര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ പരസ്പരം കൊടിയെറിഞ്ഞു. പിന്നീടത് കല്ളേറിനും സോഡാക്കുപ്പി ഏറിനും വഴിവെച്ചു. അതോടെ പൊലീസ് ലാത്തിവീശി. ദക്ഷിണ മുംബൈയില്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ളോക്കിനുമത് വഴിവെച്ചു.
ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മില്‍ നടന്ന വാക്പോരാണ് അണികളെ ചൊടിപ്പിച്ചതെന്ന് കരുതുന്നു.
Join WhatsApp News
BABUKUTTY DANIEL 2014-04-03 15:56:00
സൈനികർ?! you mean soldiers? ശിവ സേന യെ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ മലയാളത്തിൽ ശിവസേനക്കാർ എന്നാണ് പറയേണ്ടത് 
ഉടക്ക് വാസു 2014-04-04 04:24:20
വിട്ടുകള ബാബുകുട്ടി! മലയാളത്തിലെ ഒരു വാക്ക് ശരിയാതുകൊണ്ട് ഒന്നും ശരിയാകാൻ പോകുന്നില്ല. ശരിയാ മലയാളം"ശിവ സോൾജിയേഴ്സ്" എന്നാണു. യു അണ്ടർസ്റ്റാന്റ്?
  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക