Image

കൈക്കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു, ടെക്‌സാസില്‍ സ്‌ത്രീകള്‍ക്ക്‌ തടവും പിഴയും

എബി മക്കപ്പുഴ Published on 13 November, 2011
കൈക്കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു, ടെക്‌സാസില്‍ സ്‌ത്രീകള്‍ക്ക്‌ തടവും പിഴയും
ഡാലസ്‌: ഏഴു ആഴ്‌ച പ്രായമുള്ള തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതിനും, വാങ്ങാന്‍ തയ്യാറായതിനും ടെക്‌സാസ്‌ താമസക്കാരായ രണ്ടു സ്‌ത്രീകളെ അബിലെനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നവംബര്‍ 10 വ്യാഴാഴ്‌ച 29 വയസു പ്രായമുള്ള ജോന ദെലകൃസ്‌ ഹുയെര്‌ട തന്റെ കയ്യ്‌ കുഞ്ഞിനെ മാരില്‍ മുനോസ്‌ എന്ന 27 കാരിക്‌ 2000 ഡോളര്‍ തവണ വ്യവസ്ഥയില്‍ വില്‍ക്കാന്‍ ശ്രമിച്ചതിനായിരുന്നു പോലീസ്‌ അറസ്റ്റ്‌.

ടെക്‌സാസ്‌ ക്രിമിനല്‍ മൂന്നാം വകുപ്പ്‌ അനുസരിച്ച്‌ പോലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തിരികുന്നത്‌. വെള്ളിയാഴ്‌ച ഇവരെ ടയലോര്‍ കൗണ്ടി ജയിലിലേക്ക്‌ മാറ്റി. സുരക്ഷ കണക്കിലെടുത്ത്‌ കുഞ്ഞിന്റെ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ സര്‍വീസിന്‌ കൈമാറി.

കുറ്റം സത്യമെന്ന്‌ കോടതിയില്‍ തെളിഞ്ഞാല്‍ 10 വര്‍ ഷം തടവും പതിനായിരം ഡോളര്‍ പിഴയും ആയിരിക്കും ശിക്ഷ.
കൈക്കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു, ടെക്‌സാസില്‍ സ്‌ത്രീകള്‍ക്ക്‌ തടവും പിഴയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക