Image

റ്റി.വി. ആന്‍ഡ്രൂസിന്റെ വേര്‍പാടില്‍ അനുശോചനം

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം Published on 04 April, 2014
റ്റി.വി. ആന്‍ഡ്രൂസിന്റെ വേര്‍പാടില്‍ അനുശോചനം
മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ നോര്ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ മാധ്യമവിഭാഗത്തിന്റെ കാര്യദര്ശിയും, Eമലയാളി സീനിയര്‍ എഡിറ്ററും, മലയാളം പത്രം നാഷ്ണല്‍ കറസ്‌പോണ്ടറുമായ ജോര്‍ജ് തുമ്പയിലിന്റെ പിതാവ് പാമ്പാടി തുമ്പയില്‍ റ്റി.വി. ആന്‍ഡ്രൂസ്(കുട്ടി84)ന്റെ വേര്‍പാടില്‍ ഓര്‍ത്തോഡോക്‌സ്  റ്റി.വി ഡയരക്ടര്‍ ബോര്ഡ് അകൈതവമായ ദുഖവും, അനുശോചനവും അറിയിക്കുന്നതായി ചെയറമാന്‍ ഡോക്ടര്‍ ഗീവര്ഘീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി.ഇ.ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, സി.എഫ്.ഓ ജോയ് പുലിക്കോട്ടില്‍, സെക്രട്ടറി ചാര്‌ളി പടനിലം, ബോര്ഡ് അംഗം പോള്‍ കരുകപള്ളില്‍ എന്നിവര് അറിയിച്ചു.

'യേശു മരിക്കയും ജീവിച്ചെഴുന്നേല്‍ക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.കര്‍ത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കു മുമ്പാകയില്ല എന്നു ഞങ്ങള്‍  കര്‍ത്താവിന്റെ വചനത്താല്‍ നിങ്ങളോടു പറയുന്നു.കര്‍ത്താവു താന്‍ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍  മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും. പ്രീയപിതാവിന്റെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാ കുടുംബാഗങ്ങളോടുമോപ്പം ദു:ഖങ്ങളില്‍ ഓര്‍ത്തോഡോക്‌സ്  റ്റി.വി എക്‌സികുട്ടിവ് ബോര്‍ഡും, എല്ലാ പ്രവര്‍ത്തകരും പങ്കാളിയാവുന്നതായും, പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം, പാദാരവിന്ദങ്ങളില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.



റ്റി.വി. ആന്‍ഡ്രൂസിന്റെ വേര്‍പാടില്‍ അനുശോചനം
Join WhatsApp News
Karoor Soman 2014-04-04 08:55:57
My Hearty Condolence.
Charummood Jose I EXTEND MY DEEPEST SYMAPATHY TO THE NEAR & DEAR 2014-04-04 09:44:42

George Thumpayil 2014-04-04 09:54:50
Thank you respected Punchakonam Achen and honorable officials of Orthodox TV. Appreciate the prayers, condolences and love. Thumpayils
George Thumpayil 2014-04-04 09:57:16
Thank you Soman.
A.C.George, Houston 2014-04-04 10:52:16
My heart felt condolances and prayers
George Thumpayil 2014-04-04 19:34:02
Thank you Jose.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക