Image

പാര്‍ട്ടിക്കുവേണ്ടി ഞങ്ങള്‍ പൊരുതും, തിരഞ്ഞെടുപ്പില്‍ സീറ്റ്‌ അവര്‍ക്ക്‌ നല്‍കും (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 02 April, 2014
പാര്‍ട്ടിക്കുവേണ്ടി ഞങ്ങള്‍ പൊരുതും, തിരഞ്ഞെടുപ്പില്‍ സീറ്റ്‌ അവര്‍ക്ക്‌ നല്‍കും (ബ്ലെസന്‍ ഹൂസ്റ്റണ്‍)
ലോകസഭാ തിരഞ്ഞെടുപ്പ്‌ നടക്കാന്‍ പോകുകയാണ്‌. മുന്നണികളും രാഷ്‌ട്രീയ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുകഴിഞ്ഞു. കേരളത്തിലെ ഇരുപത്‌ സീറ്റുകളിലും യു.ഡി.എഫും, എല്‍.ഡി.എഫും ബി.ജെ.പിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞു. ശക്തമായ പോരാട്ടം ഇക്കുറിയും നടക്കുമെന്നതിന്‌ യാതൊരു സംശയവുമില്ല. രാഷ്‌ട്രീയ പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിക്കുമെന്ന വാര്‍ത്തകള്‍ ഇരുമുന്നണികളെയും ഒരുപോലെ ധര്‍മ്മസങ്കടത്തിലാക്കുന്നുണ്ട്‌. പതിനഞ്ചോളം സീറ്റുകള്‍ തങ്ങള്‍ നേടുമെന്നാണ്‌ യു.ഡി.എഫ്‌ കരുതുന്നതും പറയുന്നതും. പത്തില്‍ കൂടുതല്‍ സീറ്റുകളാണ്‌ എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ കേരളത്തില്‍ തങ്ങള്‍ തിരുവനന്തപുരവും പാലക്കാട്ടും പിടിച്ചെടുത്തുകൊണ്ട്‌ അക്കൗണ്ട്‌ തുറക്കുമെന്നാണ്‌ ബി.ജെ.പി. പറയുന്നത്‌. ദേശീയ രാഷ്‌ട്രീയത്തില്‍ തങ്ങള്‍ക്ക്‌ അനുകൂലമായ കാലാവസ്ഥയാണെന്നും ഇന്ത്യയുടെ ഭരണചക്രം തങ്ങളാണ്‌ ഇനിയും തിരിക്കുന്നതെന്നും അത്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ നന്നായറിയാമെന്നുമാണ്‌ ബി.ജെ.പി. ഇങ്ങനെ പറയാന്‍ കാരണം. എന്തായാലും ശക്തമായ പോരാട്ടം നടത്താന്‍ കേരളം ദേശീയരാഷ്‌ട്രീയത്തോടൊപ്പം അരയും തലയും മുറുക്കി രംഗത്തുവന്നു കഴിഞ്ഞു.

പണ്ടൊക്കെ തിരഞ്ഞെടുപ്പ്‌ പാര്‍ട്ടികളുടെ ചിഹ്നമുള്ള കൊടിത്തോരണങ്ങളും കവലകള്‍തോറുമുള്ള പ്രസംഗങ്ങളും വാഹനങ്ങളിലും മറ്റുമായി മൈക്ക്‌ വച്ച്‌ കെട്ടിയുള്ള അനൗണ്‍സ്‌മെന്റുകളും സ്ഥാനാര്‍ത്ഥികള്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ജാഥകളും മറ്റുമായി ബഹളങ്ങള്‍ നിറഞ്ഞതായിരുന്നെങ്കില്‍ ഇന്ന്‌ സോഷ്യല്‍ മീഡിയകളായ ഫേയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍ എന്നിവയില്‍ കൂടിയുള്ള സാങ്കേതികവിദ്യാ പ്രചരണരീതിക്കാണ്‌ മുന്‍തൂക്കം. കാലത്തിനനുസരിച്ച്‌ മാറ്റങ്ങ ള്‍ തിരഞ്ഞെടുപ്പ്‌ രംഗങ്ങളിലും വരുന്നുയെന്നതാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. പണ്ടൊക്കെ വീടുകള്‍തോറും പാര്‍ട്ടിപ്രവര്‍ത്തകര്‍ കയറിയിറങ്ങി വോട്ടുചോദിക്കുകയും ജയിച്ചാല്‍ സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ചെയ്യാന്‍പോകുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഏകദേശ രൂപമടങ്ങിയ നോട്ടീസ്‌ വിതരണം ചെയ്‌തും സമ്മതിദായകന്റെ പേരടങ്ങിയ സ്ലിപ്പ്‌ നല്‍കിയും മൂന്നും നാലും റൗണ്ട്‌ പ്രചരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു പതിവ്‌. എന്നാല്‍ ഇന്ന്‌ സ്ഥാനാര്‍ത്ഥിയുടെ ബയോ അടങ്ങിയ വിലകൂടിയ ഫ്‌ളയറുകളും മറ്റും തപാലില്‍ അയയക്കുകയും ഈ മെയില്‍ ഫെയ്‌ സ്‌ബുക്ക്‌ എന്നിവയില്‍ക്കൂടി ഷെയര്‍ ചെയ്‌തും മറ്റുമാണ്‌ നടക്കുന്നത്‌. തിരഞ്ഞെടുപ്പുകളിലെ കവല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ കൂട്ടമായിഎ ത്തിയിരുന്ന കാലം കഴിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന്‌ ഇത്തരം പ്രസംഗയോഗങ്ങളില്‍ കൂലിക്ക്‌ ആളുകളെ എത്തിക്കുകയാണെന്നു തന്നെ പറയാം. ഇതിന്‌ കോണ്‍ട്രാക്‌റ്റ്‌ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യ ക്തികള്‍ ഇന്ന്‌ കേരളത്തിന്റെ വി വിധഭാഗങ്ങളിലുണ്ട്‌. അങ്ങനെ പഴയ തിരഞ്ഞെടുപ്പ്‌ പ്രചരണരീതിയില്‍നിന്ന്‌ ഏറെ വ്യത്യസ്ഥമാണ്‌ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്‌ പ്രചരണരീതി കേരളത്തിലെന്നുതന്നെ പറയാം. വോ ട്ടര്‍മാരെ സ്വാധീനിക്കതക്ക രീതിയില്‍ പരസ്യപ്രചരണ കമ്പനികള്‍പോലും ഇന്ന്‌ കേരളത്തിലുണ്ടത്രെ.
പഴയ തിരഞ്ഞെടുപ്പ്‌ രംഗം കാലം കഴിയുംതോറും കേവലം ഓര്‍മ്മകളായി മാറുമെന്നുതന്നെ പറയാം. ഒരു കാലത്ത്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്‌ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്‌ക്കാനുള്ള പണം പാര്‍ട്ടിസ്ഥാനാര്‍ത്ഥികളാണെങ്കില്‍ പാര്‍ട്ടിയിലെ അംഗങ്ങളായിരുന്നു നല്‍കിയിരുന്നത്‌. അംഗങ്ങള്‍ പി രിച്ചെടുത്ത തുകയായിരുന്നു അന്ന്‌ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയിരുന്നതെങ്കില്‍ ഇന്ന്‌ അത്‌ സ്‌പോണ്‍സറന്മാരാണ്‌. അങ്ങനെ തിരഞ്ഞെടുപ്പ്‌ രംഗം ജനകീയ സ്വഭാവത്തില്‍ നിന്ന്‌ മാറി ആര്‍ഭാടത്തിന്റെയും അത്യാധുനീകസംവിധാനങ്ങളുടെയും ആയി തീര്‍ന്നിരിക്കുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ ഓരോ തവണയും വര്‍ദ്ധിക്കുന്നതാണ്‌ മറ്റൊരു സവിശേഷത. ഓരോ സ്ഥാനാര്‍ത്ഥിയും ചിലവഴിക്കേണ്ട തുക തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിശ്ചയിച്ചിട്ടുണ്ട്‌. 114000 രൂപയാണ്‌ ഓരോ സ്ഥാനാര്‍ത്ഥിക്കും തിരഞ്ഞെടുപ്പില്‍ ചിലവഴിക്കാവുന്ന പരമാവധി തുക. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടിയാണ്‌ ഓരോ സ്ഥാനാര്‍ത്ഥി യും ചിലവഴിക്കുന്നത്‌. സ്ഥാനാര്‍ത്ഥി അംഗീകൃതരാഷ്‌ട്രീയ പാര്‍ട്ടികളുടെതാണെങ്കില്‍ ചിലവഴിക്കുന്നത്‌ മറ്റു പലരുമായിരിക്കും. വന്‍കിട വ്യവസായികള്‍ മദ്യരാജാക്കന്മാര്‍ തുടങ്ങി പലരുമായിരിക്കും ഈ ചിലവുകളെല്ലാം വഹിക്കുന്നത്‌. എണ്‍പതുകളില്‍ പത്തുലക്ഷം വരെ ഇങ്ങനെ സ്ഥാനാര്‍ത്ഥിക ള്‍ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പരിധിക്കുമപ്പറും ചിലവഴിച്ചിരുന്നെങ്കില്‍ ഇ ന്നത്‌ നൂറ്‌ കോടിയോളമാണ്‌. കഴി ഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു സ്ഥാനാര്‍ത്ഥി ചിലവഴിച്ചത്‌ 120 കോടി രൂപയാണ്‌.

സ്വതന്ത്രന്‍മാര്‍ മത്സരിക്കുന്നത്‌ മുന്‍കാലങ്ങളിലെ അപേക്ഷിച്ച്‌ ഇപ്പോള്‍ വളരെ കുറവാണ്‌. എണ്‍പതുകളിലും തൊണ്ണൂറുകളിലും നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഓരോ മണ്ഡലത്തിലും ഒരു ഡസനില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നുയെങ്കില്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ അതിന്റെ മുക്കാല്‍ഭാഗമെ ഉണ്ടായിരുന്നൊള്ളൂ. ഈ സ്വതന്ത്രന്‍മാരില്‍ കൂടുതല്‍പേരും അപരന്‍മാരാണെന്നതാണ്‌ ഒരു പ്രത്യേകത. അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എതിര്‍സ്ഥാനാര്‍ത്തിളോ രാഷ്‌ട്രീയപാര്‍ട്ടികളോ നിര്‍ത്തുന്നവരാണ്‌ അപരന്മാര്‍. അപരന്മാര്‍ പലപ്പോഴും നിര്‍ദോഷികളാണെങ്കിലും ചിലപ്പോഴോക്ക്‌ അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വന്‍ഭീഷണിയാകാറുണ്ട്‌. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ വി.എം. സുധീരനെതിരെ മത്സരിച്ച അപരന്‍ നേടിയ വോട്ട്‌ അദ്ദേഹത്തിനെതിരെ മത്സരിച്ചു ജയിച്ച മനോജ്‌ കുരിശുങ്കലിന്റെ ഭൂരിപക്ഷത്തിന്റെ അത്രയും നേടി.

സ്വതന്ത്രസ്ഥാനാര്‍ത്ഥികളില്‍ ചിലരൊക്കെ അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ ത്ഥികളുമാകാറുണ്ട്‌. കേരളത്തിലും ദേശീയരാഷ്‌ട്രീയത്തിലും ഇതിപ്പോള്‍ വ്യാപകമാണ്‌. ലോകസഭ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്‌ട്രീയത്തില്‍ ദേശീയ പാര്‍ട്ടികളുടെ പിന്തുണയോട്‌ മത്സരിക്കുന്നവരില്‍ കൂടുതല്‍ പോലും സിനിമതാരങ്ങളും കായികതാരങ്ങളുമാണ്‌. കായികതാരങ്ങളില്‍ കൂടുതല്‍ പേരും ക്രിക്കറ്റ്‌ താരങ്ങളായിരുന്നു. കേരളത്തില്‍ ഇത്തരത്തില്‍ മത്സരിച്ചത്‌ സിനിമാതാരങ്ങള്‍ കൂടുതല്‍ പേരും. സിനിമാതാരങ്ങള്‍ കേരളത്തില്‍ മത്സരിക്കാന്‍ തുടങ്ങിയത്‌ 84ലെ ലോകസഭ തിരഞ്ഞെടുപ്പ്‌ മുതലാണെന്നു പറയാം. ഒറ്റപ്പാലം ലോകസഭ തിരഞ്ഞെടുപ്പില്‍ അന്ന്‌ മത്സരിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കെ.ആര്‍. നാരായണനെതിരെ മത്സരിച്ച ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു. ഇദ്ദേഹമാണ്‌ കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ചലച്ചിത്രമേഖലയില്‍ നിന്ന്‌ മത്സരിക്കുന്ന ആദ്യവ്യക്തി. ലെനിന്‍ രാജേന്ദ്രന്‍ രണ്ട്‌ പ്രാവശ്യം കെ.ആര്‍.നാരായണനെതിരെ മത്സരിക്കുകയുണ്ടായിയെങ്കിലും വിജയം കണ്ടില്ല.

രാജേന്ദ്രനുശേഷം പിന്നീട്‌ മത്സരിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ നടന്‍ മുരളിയായിരുന്നു. അദ്ദേഹം വി.എം. സുധീരനെതിരെ 1999-ല്‍ മുരളി മത്സരിക്കുകയുണ്ടായി. മുരളിയും പരാജയപ്പെടുകയാണുണ്ടായത്‌. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ചലച്ചിത്ര സംവിധായകന്‍ കമലിനെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത്‌ പരാജയപ്പെടുകയാണുണ്ടായത്‌. സി.പി.എം. ഇതിനെ എതിര്‍ത്തതാണ്‌ കാരണമത്രെ. ഈ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ നിന്ന്‌ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ. സ്വതന്ത്രനായി മത്സരിക്കുന്ന ചലച്ചിത്ര നടന്‍ ഇന്നസെന്റാണ്‌ ഇതില്‍ ഏറ്റവും ഒടുവിലായി ഉള്ളത്‌. അദ്ദേഹം മത്സരിക്കുന്നത്‌ കോണ്‍ഗ്രസിലെ സിറ്റിംഗ്‌ എം.പി.പി.സി. ചാക്കോയോടാണ്‌.
കോണ്‍ഗ്രസില്‍ ഇതിന്‌ ദേശീയതലത്തില്‍ തുടക്കം കുറിച്ചത്‌ മുംബൈ സൗത്ത്‌ സീറ്റില്‍നിന്ന്‌ മത്സരിച്ച സുനില്‍ദത്തായിരുന്നുയെന്നുതന്നെ പറയാം. ചലച്ചിത്ര നടനെന്ന പ്രതിച്ഛായയില്‍ മത്സരിച്ച സുനില്‍ദത്തിന്‌ വന്‍ഭൂരിപക്ഷം നേടാനായി. ഇതിനുശേ ഷം ഹിന്ദി സിനിമാലോകത്തെ എക്കാലത്തേയും സൂപ്പര്‍സ്റ്റാര്‍ അമിതാബ്‌ ബച്ചനെ നിര്‍ത്തികൊണ്ട്‌ ലോകസഭ സീറ്റില്‍ പ രീക്ഷിച്ച കോണ്‍ഗ്രസ്‌ അതിലും വിജയം കണ്ടപ്പോള്‍ ബി.ജെ.പി.യും മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടിക ളും അത്‌ പരീക്ഷിക്കാന്‍ തുടങ്ങി. പി.യും മറ്റ്‌ രാഷ്‌ട്രീയ പാര്‍ട്ടികളും അത്‌ പരീക്ഷിക്കാന്‍ തുടങ്ങി. ഹിന്ദിസിനിമയിലെ പൗരുഷത്തിന്റെ പ്രതീകമെന്ന്‌ വിശേഷിപ്പിച്ചിരുന്ന ശത്രുഘ്‌നന്‍ സി ന്‍ഹയെ മത്സരിപ്പിച്ചുകൊണ്ട്‌ ബി.ജെ.പി.യും ഒരു പരീക്ഷണം നടത്തിയതോടെ ഇത്‌ വ്യാപകമായി ഇന്ത്യയില്‍ മാറിയെന്നു പറയാം.

പിന്നീട്‌ പ്രാദേശിക പാര്‍ട്ടികളും ദേശീയപാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്ക്‌ സീറ്റ്‌ നല്‍കാതെ ചലച്ചിത്രതാരങ്ങളെയും കായികതാരങ്ങളെയും മത്സരിപ്പിച്ചപ്പോള്‍ അതില്‍ പല നേതാക്കള്‍ക്കും അമര്‍ഷവും വേദനയും ഉണ്ടായിയെന്നുതന്നെ പറയാം. എന്നാല്‍ പലരും അത്‌ മനസ്സില്‍ തന്നെ ഒതുക്കിയെങ്കില്‍ ചുരുക്കം ചിലര്‍ അതില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടികള്‍ വിടുകയുണ്ടായി. ഇവരെ മറ്റു പാര്‍ട്ടികള്‍ അവരുടെ പാര്‍ട്ടികളില്‍ കൂടി മത്സരിപ്പിച്ചു. മുംബൈയിലും യൂ.പി.യിലുമായിരുന്നു ഇങ്ങനെയുള്ളവര്‍ കൂടുതലായി കണ്ടത്‌. മധ്യപ്രദേശിലും ഗുജറാത്തിലും ഇതിനുദാഹരണങ്ങളായി പലരുമുണ്ട്‌. കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവം കുറവാണെന്നു തന്നെ പറയാം. എന്നാല്‍ അതിന്‌ അനുപാതമായ ചില സംഭവങ്ങള്‍ ഈ തിരഞ്ഞെടുപ്പ്‌ മുതല്‍ തുടങ്ങുന്നുയെന്നു തന്നെ പറയാം. കേരളത്തില്‍ ചലച്ചിത്ര താരങ്ങ ളെ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്‌ സി.പി.എം മാത്രമാണെന്നു പറയാം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അതിന്‌ തൊട്ടുമുന്‍പ്‌ പാര്‍ട്ടികളില്‍ അംഗത്വമെടുക്കുന്നവരും ഇപ്പോള്‍ കൂടിവരുന്നുണ്ട്‌. കോണ്‍ഗ്രസിലും ബി.ജെ.പി.യിലും ദേശീയതലത്തില്‍ ഇങ്ങ നെ ധാരാളം ഉദാഹരണങ്ങളുണ്ട്‌. ഒരു കാലത്ത്‌ സിനിമാതാരങ്ങളും കായികതാരങ്ങളുമായിരു ന്നു ഇങ്ങനെ ചെയ്‌തതെങ്കില്‍ ഒരു പതിറ്റാണ്ട്‌ മുന്‍പ്‌ മുതല്‍ക്കാണ്‌ സെന്‍ട്രല്‍ സെക്രട്ടറിമാരും പോലീസ്‌ മേ�
പാര്‍ട്ടിക്കുവേണ്ടി ഞങ്ങള്‍ പൊരുതും, തിരഞ്ഞെടുപ്പില്‍ സീറ്റ്‌ അവര്‍ക്ക്‌ നല്‍കും (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക