Image

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്‍ റിട്രീറ്റ്‌ സമാപിച്ചു

തോമസ്‌ വര്‍ഗീസ്‌ Published on 13 November, 2011
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്‍ റിട്രീറ്റ്‌ സമാപിച്ചു
ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ നാലുമുതല്‍ ആറുവരെ തീയതികളില്‍ ട്രിനിറ്റി പൈന്‍സ്‌ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വെച്ച്‌ മൂന്നു ദിവസത്തെ കോണ്‍ഫറന്‍സ്‌ നടത്തപ്പെട്ടു.

റവ. എ.ടി. തോമസ്‌ പ്രധാന പ്രഭാഷകനായിരുന്നു. `കുടുംബം' എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ്‌ എടുക്കുകയുണ്ടായി. തുടര്‍ന്ന്‌ ഗ്രൂപ്പ്‌ ഡിസ്‌കഷനും നടന്നു.

ശനിയാഴ്‌ച വൈകിട്ട്‌ റെജി വര്‍ഗീസ്‌, സബാന്‍ സാം, ജോസ്‌ ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തില്‍ കലാമേളയും നടത്തപ്പെട്ടു. കുട്ടികളുടെ ഗാനാലാപനത്തിന്‌ ജാക്ക്‌, ജഫ്രി, രാഹുല്‍, റൂബന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കരോള്‍ ജോര്‍ജിന്റെ നൃത്തവും കലാമേളയ്‌ക്ക്‌ മോടികൂട്ടി.

ഞായറാഴ്‌ച രാവിലെ റവ. എ.ടി. തോമസ്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കുര്‍ബാനമധ്യേയുള്ള വചനശുശ്രൂഷ ജോസഫ്‌ ചാണ്ടി നിര്‍വഹിച്ചു. കുര്‍ബാനയ്‌ക്കുശേഷം നടന്ന സമാപന മീറ്റിംഗില്‍ റിട്രീറ്റ്‌ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച തോമസ്‌ വര്‍ഗീസ്‌, റജി വര്‍ഗീസ്‌, ജോസഫ്‌ ചാണ്ടി, മറിയാമ്മ ഉമ്മന്‍ എന്നിവര്‍ക്കും, റിട്രീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും റവ. എ.ടി. തോമസ്‌ നന്ദി പ്രകാശിപ്പിച്ചു.

റിട്രീറ്റില്‍ ആദ്യാവസാനം പങ്കെടുക്കുകയും, നേതൃത്വം നല്‍കുകയും, സന്ദേശം നല്‍കുകയും ചെയ്‌ത റവ. എ.ടി. തോമസിനോടും, കുട്ടികള്‍ക്ക്‌ ക്ലാസ്‌ എടുത്ത റവ. ഷിബി ഏബ്രഹാമിനോടും ഗാനങ്ങള്‍ക്ക്‌ ക്ലാസ്‌ എടുത്ത സ്‌മിത തോമസ്‌, സബാന്‍ സാം എന്നിവരോടുള്ള നന്ദി തോമസ്‌ വര്‍ഗീസ്‌ അറിയിച്ചു.
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക മിഷന്‍ റിട്രീറ്റ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക