Image

ഫിലിപ്പ്‌ തോമസ്‌ ഭദ്രാസന ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു

എബി മക്കപ്പുഴ Published on 05 April, 2014
ഫിലിപ്പ്‌ തോമസ്‌ ഭദ്രാസന ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു
ഡാലസ്‌ : 2014- 2017 ലെ മാര്‍ത്തോമ സഭയുടെ പുതിയ നോര്‍ത്ത്‌ അമേരിക്ക- യുറോപ്പ്‌ ഭദ്രാസന ട്രസ്റ്റിയായി ഫിലിപ്പ്‌ തോമസ്‌ സി.പി.എ തെരഞ്ഞെടുക്കപ്പെട്ടു. ഫിലാഡല്‌ഫിമയ മാര്‍ത്തോമ്മാ ദേവാലയത്തില്‍ (1085, Camphill Road, Fort Washington) വച്ചു നടത്തപെട്ട അസംബ്ലി യോഗത്തില്‍ യു.എസ്‌.എ., കാനഡാ, യൂറോപ്പ്‌ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഭദ്രാസനത്തിന്റെ 70 ല്‍ പരം ഇടവകകളില്‍ നിന്നുള്ള പ്രതിനിധകളും, വൈദകരും ഭദ്രാസന അസംബ്ലി യോഗത്തില്‍ പങ്കെടുത്തു.

അസംബ്ലിയോടനുബന്ധിച്ച്‌ 2014- 17 ലേക്കുള്ള ഭദ്രാസന ട്രഷറര്‍ സ്ഥാനത്തേക്കുള്ള കടുത്ത മത്സരത്തില്‍ ശ്രീ.ഫിലിപ്പ്‌ തോമസ്‌ സി പി എ വ്യക്തമായ ഭൂരിപക്ഷം നേടിയാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ട്രഷറര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനോടൊപ്പം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ച അസംബ്ലി യോഗം ശനിയാഴ്‌ച വൈകുന്നേരം നാലു മണിയോടുകൂടി സമാപിച്ചു.പുതുതായി തെരഞ്ഞെടുക്കപെട്ട ട്രസ്റ്റി ഡാലസ്‌ ഫാര്‍മേഴ്‌സ്‌ ബാഞ്ച്‌ മാര്‌ത്തോമ ഇടവകയിലെ ഭദ്രാസന അസംബ്ലി മെമ്പറാണ്‌.
ഫിലിപ്പ്‌ തോമസ്‌ ഭദ്രാസന ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
BIJU CHERIAN 2014-04-05 20:40:18
Hello Philip Thomas Sir,
Congratulations !!!!. May God Almighty bless you abundantly to serve the Holy Church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക