Image

തങ്കമ്മ വര്‍ഗീസ്‌ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 13 November, 2011
തങ്കമ്മ വര്‍ഗീസ്‌ നിര്യാതയായി
മാവേലിക്കര: മാവേലിക്കര തുണ്ടുപറമ്പില്‍ പരേതനായ ഗീവര്‍ഗീസിന്റെ ഭാര്യയും, മിത്രം ഗ്രൂപ്പ്‌ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്‌സണുമായ തങ്കമ്മ വര്‍ഗീസ്‌ (74) നിര്യാതയായി. സംസ്‌കാരം നവംബര്‍ 14-ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ വസതിയില്‍ ശുശ്രൂഷകള്‍ക്കുശേഷം പൗലോസ്‌ മാര്‍ പക്കോമിയോസിന്റെ കാര്‍മികത്വത്തില്‍ പുതിയകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രില്‍. തഴക്കര കരയംവട്ടത്ത്‌ കുടുംബാംഗമാണ്‌.

മക്കള്‍: ജി. വര്‍ഗീസ്‌ (മാനേജിംഗ്‌ ഡയറക്‌ടര്‍, മിത്രം കള്‍സള്‍ട്ടന്‍സി, കേരളാ കോണ്‍ഗ്രസ്‌ (ബി) സംസ്ഥാന കമ്മിറ്റി അംഗം), ജി. സണ്ണി (മാവേലിക്കര നഗരസഭാ മുന്‍ വൈസ്‌ ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌) സംസ്ഥാന ഹൈപവര്‍ കമ്മിറ്റി അംഗം), ജി. ഡേവിഡ്‌ (ദുബായ്‌), ജി. കോശി (കേരളാ കോണ്‍ഗ്രസ്‌ (ജേക്കബ്‌) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം), അനി വര്‍ഗീസ്‌ (കോണ്‍ഗ്രസ്‌ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം, ജനകീയ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി).

മരുമക്കള്‍: ആനി, തങ്കച്ചന്‍ കോന്തിനേടത്ത്‌ കാരിച്ചാല്‍ (മസ്‌ക്കറ്റ്‌), ആനി, സ്വപ്‌ന, സോജി.
തങ്കമ്മ വര്‍ഗീസ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക