Image

ഷിക്കാഗോയില്‍ മണ്‌ഡലകാലത്തിനു തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 14 November, 2011
ഷിക്കാഗോയില്‍ മണ്‌ഡലകാലത്തിനു തുടക്കം
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലും മണ്‌ഡലകാല മഹോത്സവത്തിനു നവംബര്‍ 17-ന്‌ (വൃശ്ചികം 1) തുടക്കംകുറിക്കും. എല്ലാവര്‍ഷവും ഗീതാമണ്‌ഡലം നടത്തിവരാറുള്ള മണ്‌ഡലകാല പൂജകള്‍ ഈവര്‍ഷവും പതിവുപോലെ ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വെച്ചും ലമണ്ടിലുള്ള ഹിന്ദു ക്ഷേത്രത്തില്‍ വെച്ചും, അറോറയിലുള്ള ബാലാജി ക്ഷേത്രത്തില്‍ വെച്ചും നടത്തുന്നതാണ്‌. കൂടാതെ ഒരു ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന അയ്യപ്പ ആരാധന ദിവസവും ഡിസംബര്‍ 24-ന്‌ ശനിയാഴ്‌ച അറോറയിലുള്ള ബാലാജി ക്ഷേത്രത്തില്‍ വെച്ച്‌ നടത്തുന്നതാണ്‌. ഇതോടനുബന്ധിച്ച്‌ വിശേഷാല്‍ പൂജകളും, ഭജനയും ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്കും മണ്‌ഡലകാല പൂജയില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടുക: അരവിന്ദ്‌ പിള്ള (847 769 0519), രഘുനാഥന്‍ നായര്‍ (630 550 0187), അനില്‍ നായര്‍ (630 248 5672). സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
ഷിക്കാഗോയില്‍ മണ്‌ഡലകാലത്തിനു തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക