Image

വിസ, പാസ്‌പോര്‍ട്ട് ഔട്‌സൊഴ്‌സിംഗ്: വിദേശികള്‍ക്ക് കൊടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 14 November, 2011
വിസ, പാസ്‌പോര്‍ട്ട് ഔട്‌സൊഴ്‌സിംഗ്: വിദേശികള്‍ക്ക് കൊടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട് സംബന്ധിച്ച ജോലികള്‍ വിദേശ കമ്പനികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യരുതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം യുഎസിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ പങ്കാളികളുള്ളതോ ഇല്ലാത്തതോ ആയ ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രമേ വീസാ, പാസ്‌പോര്‍ട്ട് ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാവൂ എന്നും വിദേശകാര്യമന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ വീഴ്ചവരുത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ കഴിഞ്ഞമാസം 20ന് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ വീസ കരസ്ഥമാക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വിദേശികളും സംഘടനകളും പരാതി നല്‍കിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി.

വിദേശസ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് വിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനുവേണ്ടി ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട് സംബന്ധിച്ച ജോലികള്‍ ചെയ്തിരുന്ന യുഎസ് സ്ഥാപനമായ ട്രാവിസ അടക്കമുള്ള കമ്പനികള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ഉദ്യോഗസ്ഥരുടെ കുറവിനെത്തുടര്‍ന്ന് 2007ലാണ് ഇന്ത്യന്‍ വീസാ, പാസ്‌പോര്‍ട്ട് സംബന്ധിച്ച ജോലികള്‍ ഔട്ട് സോഴ്‌സ് ചെയ്യാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം അനുമതി നല്‍കിയത്.

വിനോദ സഞ്ചാരത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഇന്ത്യന്‍ വീസ സ്വന്തമാക്കാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോഴായിരുന്നു ഇത്. എന്നാല്‍ ഇതിനുശേഷം ഇന്ത്യന്‍ വീസാ പാസ്‌പോര്‍ട്ട് സംബന്ധിച്ച എല്ലാ ജോലികളും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം ട്രാവിസയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ച്ചായായി പരാതികള്‍ ഉയര്‍ന്നതോടെ അടുത്തിടെ യുഎസ് സന്ദര്‍ശിച്ച സമയത്ത് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ഇന്ത്യന്‍ സ്ഥാനപതി നിരുപാ റാവുവുമായി കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഭാവിയില്‍ വീസാ, പാസ്‌പോര്‍ട്ട് സംബന്ധിച്ച ജോലികള്‍ വിദേശ കമ്പനികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്യേണ്‌ടെന്ന തീരുമാനം. ട്രാവീസയുമായി നിലവിലുള്ള കരാര്‍ തുടരും. വീസാ നടപടികള്‍ക്കായുള്ള സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Stop outsourcing visa-related work: MEA to missions

NEW DELHI: The foreign ministry's experiment with outsourcing has not taken off. Stung by complaints from NRIs and others seeking Indian visas, the ministry last week issued a circular to all Indian missions asking them not to outsource any visa and passport related work to foreign firms.

While WTO regulations prevented the ministry from banning foreign companies altogether, it said in the circular that outsourcing contracts should only be awarded to Indian companies "with or without foreign partners".

The circular comes close on the heels of foreign minister S M Krishna's letter, dated October 20, to all Indian envoys warning them of disciplinary action if they failed to ensure transparency in procurement and visa outsourcing.

Officials said the decision to issue the circular was taken because of growing number of complaints against foreign firms, including Travisa in the US, which are handling such work on behalf of Indian missions. The ministry surprised many in 2007 when it allowed Indian missions to outsource visa and passport processing to private companies saying that because of the shortage of staff, it was no longer possible to handle a rapidly growing number of visa applications for tourism and trade purposes.

Immediately after this, the Indian embassy in the US outsourced all visa and passport processing work to Travisa which became the face of the Indian mission for those seeking travel documents as it exclusively handled all such work. Four years later though, things seem to have worsened. In fact, during his last visit to the US in September, Krishna held a meeting with Indian ambassador Nirupama Rao to find out why complaints from Indians were piling up. Apparently, there were not enough staff well versed with Indian languages in all the centres.

"The existing contracts will remain for now but from now on, no new contract will be given to any foreign firm which does not have any Indian partner. In any case, why should we outsource to foreign firms when other countries are not outsourcing the same work to Indian firms,'' said an official.

Krishna cracks down on graft in foreign missions

NEW DELHI: Foreign minister S M Krishna has written to all Indian ambassadors and high commissioners, warning them of disciplinary action if they fail to ensure transparency in all financial transactions, including those involving procurement and visa outsourcing to private firms.

The warning marks a new low for foreign service officials, who have so far, by and large, successfully managed to duck charges of financial wrongdoing unlike their counterparts from other high-profile services.

Confirming that the letter was sent to all Indian envoys late last month, government sources said this was necessitated by discrepancies noticed by the ministry in the manner in which visa outsourcing contracts were given to private companies by the Indian Embassy in The Hague. Sources confirmed that none other than the ambassador, Bhaswati Mukherjee, is facing a CBI probe for her alleged role in the scam.

``The investigation by CBI is still on, and the ministry is also looking into the matter. Of late some disturbing trends have been noticed, which led to the minister delivering this stern warning to all envoys. The minister has made it clear that a proper and transparent process of tendering has to be followed in all procurement and award of any contract,'' said a source, adding that it was imperative for the foreign service to not just be honest but also appear honest.

Krishna ended his letter by saying that the ministry will initiate disciplinary action against them if transparency is not ensured. The ministry has also dispatched to all Indian missions a 50-page list of guidelines, which they have to follow while pursuing any procurement.

Krishna emphasized that any transaction which involved government expenditure - no matter how small the amount - must be transparent.

In the case being probed in The Hague, the contract for visa outsourcing, which was awarded to a UK-based firm, was cancelled after complaints were sent to the MEA. The firm has challenged the cancellation in court.

Sources said in the recent past, there have been some complaints about irregularities in awarding contracts for visa outsourcing by Indian missions to private firms. Some of these firms have failed to address the concerns of visa applicants in several countries, leading to more complaints. They described Krishna's warning to all envoys as the first real clampdown on corruption in the MEA.

A government official said that it was more important for foreign service officials to be above board now than ever before since the ministry is handling huge amounts of funds, which are being given as aid to not only neighbouring countries but also many African nations

 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക