Image

സ്വാതന്ത്ര്യത്തെ കൂട്ടിലടയ്‌ക്കൂ! (ലേഖനം: തോമസ്‌ വര്‍ഗീസ്‌)

Published on 07 April, 2014
സ്വാതന്ത്ര്യത്തെ കൂട്ടിലടയ്‌ക്കൂ! (ലേഖനം: തോമസ്‌ വര്‍ഗീസ്‌)
പണ്ട്‌ ചന്തപ്പറമ്പുകളിലും തെരുവുകോണുകളിലും ചില തരംതാണ പുലയാട്ടങ്ങള്‍ കേള്‍ക്കാറുണ്ട്‌. അതിലും തരംതാണ രീതിയില്‍ കേരളരാഷ്‌ട്രീയം വഴിപിഴച്ചുപോവുകയാണ്‌. സമുഹത്തിന്റെ മൂല്യത്തകര്‍ച്ചയെ നേതാക്കള്‍ പ്രതിഫലിപ്പിക്കുന്നതോ, നേതാക്കളുടെ ധാര്‍മ്മീക നിലവാരത്തകര്‍ച്ച സമൂഹത്തിലേക്ക്‌ ഇറങ്ങി വരുന്നതോ ? രണ്ടായാലും, മീഡിയകള്‍ ആഘോഷിക്കുകയാണ്‌. നീതി ഏതുപക്ഷത്തെന്ന്‌ തിരിച്ചറിയാന്‍ പാടില്ലാത്തവിധം സത്യത്തെ വളച്ചൊടിക്കലാണ്‌ രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും ചെയ്യുന്നത്‌. ആര്‍ക്കും സത്യത്തിനോടും ധര്‍മ്മത്തിനോടും യാതൊരു പ്രതിബദ്ധതയുമില്ല. തങ്ങള്‍ ഉള്‍ക്കൊണ്ടുനില്‌ക്കുന്ന പാര്‍ട്ടിയോടു പോലുമില്ല, അതില്‍ നിന്ന്‌ കിട്ടാവുന്ന സ്ഥാനമാനങ്ങളോടും സാമ്പത്തികലാഭത്തോടും മാത്രം. ഈ അരാജകത്വത്തില്‍ നിന്ന്‌ രാജ്യം എന്നെങ്കിലും കരകയറുമോ ? എങ്ങനെ ? ഇതൊക്കെ ചിന്തിക്കാന്‍ സമയമായി ചിന്തിച്ചാല്‍ മാത്രം പോരാ, പ്രതികരിക്കുകയും വേണം.

ചിന്തിക്കുന്ന സാധാരണ ജനങ്ങള്‍ക്കുമുമ്പില്‍ പിടികിട്ടാത്ത ചില ചോദ്യങ്ങളുമുണ്ട്‌. മലവെള്ളപ്പാച്ചില്‍പോലെ വന്ന എത്ര എത്ര കേസുകള്‍ ഇന്നും അന്ധകാരത്തിലാഴ്‌ന്നു കിടക്കുന്നു. ആയിരങ്ങളുടെ മുമ്പില്‍ ഉച്ചഭാഷിണിയിലൂടെ, 'ഞങ്ങള്‍ കുത്തികൊന്നു', 'തല്ലി കൊന്നു' എന്നൊക്കെ പറയാനുള്ള ധൈര്യം എവിടുന്നു കിട്ടി അതിനുശേഷം എന്തുണ്ടായി ? മുല്ലപ്പെരിയാര്‍ ഡാം ഇപ്പൊ പൊട്ടും എന്ന്‌ ബഹളം വച്ചത്‌ എന്തിനെ മറയ്‌ക്കാന്‍ അല്ലെങ്കില്‍ വിസ്‌മയിപ്പിക്കാന്‍ വേണ്ടിയായിരുന്നോ ? സ്വപുത്രനെയും ബന്ധുവിനെയും വഴിവിട്ട്‌ സഹായിച്ചത്‌ മറ്റൊരു രാഷ്‌ട്രീയ നേതാവായിരുന്നുവല്ലോ, കേസുകള്‍ എവിടം വരെ എത്തി? ഇങ്ങനെ അനവധി ചോദ്യങ്ങള്‍ പ്രതികരിക്കാത്ത മനുഷ്യരുടെ മസ്‌തിഷ്‌കത്തില്‍ വിങ്ങിനില്‍പുണ്ട്‌. അതിനു പിന്നാലെ ഇതാ വരുന്നു. സരിതയും സൗരോര്‍ജ്ജവെട്ടിപ്പും. എല്ലാ ഇടപെടലുകളും സ്‌ഫടികസമാനമായി പൊതുജനസമക്ഷം കാഴ്‌ച്ചവെച്ച മുഖ്യമന്ത്രിക്കും പാരയായി മനസാക്ഷി സൂക്ഷിപ്പുകാരനും അംഗരക്ഷകനും, ചോദ്യങ്ങളുടേയും സംശയങ്ങളുടേയും പട്ടിക നീളുകയാണ്‌. പ്രതിപക്ഷത്തുനിന്നും, ഭരണപക്ഷത്തുനിന്നും പല മുതിര്‍ന്ന നേതാക്കളും സരിതക്കേസില്‍ സംശയിക്കപ്പെടുന്നു. മുമ്പും പല ഗുരുതരകുറ്റങ്ങളും ആരോപിക്കപ്പെട്ടിട്ടുള്ള ഇവര്‍ക്ക്‌ നിയമത്തിന്റെ പിടിയില്‍പെടാതെ കോടികളുടെ തട്ടിപ്പും വെട്ടിപ്പുമായി എങ്ങനെ വിലാസാല്‍ കഴിഞ്ഞു? മറ്റൊരുപ്രതി, എന്തു മാനദണ്ഡങ്ങള്‍ കടന്ന്‌ സെന്‍സര്‍ ബോര്‍ഡ്‌ അംഗമായി ? അതിന്‌ കളമൊരുക്കിയ രാഷ്‌ട്രീയ അതികായര്‍ ആരൊക്കെയാണ്‌, അതിന്റെ പിന്നിലെ പ്രചോദനം എന്തായിരുന്നു? സൗമ്യയുടെ കൊലപാതകിയ്‌ക്കും. 'ബണ്ടിചോറിനും' വേണ്ടി വാദിക്കാന്‍ ചിലവേറിയ പ്രഗത്ഭ അഭിഭാഷകര്‍ക്ക്‌ സാമ്പത്തിം ലഭിച്ചത്‌ എവിടെയെനിന്ന്‌? ഈ ചോദ്യങ്ങളുടെ ഒക്കെ ഉത്തരങ്ങള്‍ ആരാണ്‌ പൂഴ്‌ത്തിവെയ്‌ക്കുന്നത്‌ ?ജനാധിപത്യത്തില്‍ അധിഷ്‌ഠിതമായ സ്വാതന്ത്ര്യമാണോ നാം അനുഭവിക്കുന്നത്‌ ? അഴിമതിയും കൊള്ളയും സ്വജനപക്ഷവാതവും സമൂഹത്തെ വിഷലിപ്‌തമാക്കുകയാണ്‌. ഒരു രാഷ്‌ട്രീയപാര്‍ട്ടിയും ശുദ്ധമെന്ന്‌ പറയാനാവില്ല. മതങ്ങള്‍പോലും രാഷ്‌ട്രീയമുതലെടുപ്പുനടത്താന്‍ വേണ്ടി, തങ്ങളെത്തന്നെ അശുദ്ധമാക്കുകയാണ്‌. എല്ലാവര്‍ക്കും വിഹിതം വേണം, അഴിമതിയുടെയായാലും. ഞങ്ങളുടെ അഴിമതിക്കെതിരെ നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങള്‍ കണ്ണടച്ചാല്‍ നിങ്ങളെ കോടതിയില്‍ കയറ്റാതെ ഞങ്ങള്‍ രക്ഷപ്പെടുത്താം. എന്ന സമവായംകൊണ്ട്‌ ജനങ്ങളെ കഴുതകളാക്കുന്ന രാഷ്‌ട്രിയം നിര്‍ത്തിവെയ്‌ക്കു. ജനങ്ങള്‍ക്ക്‌ compromse വേണ്ട correction നാണാവശ്യം.

രാഷ്‌ട്രീയപാര്‍ട്ടിനേതാക്കള്‍ മതങ്ങള്‍ക്കതീതരായി വളരണം. മുസ്ലീം സമൂദായത്തിന്റേയോ, എന്‍.എസ്‌.എസ്‌., എസ്‌. എന്‍.ഡി.പി ഹൈന്ദവ ക്രിസ്‌തീയ സമുദായങ്ങളുടെയോ നേതാക്കളല്ല, വകുപ്പു വിഭജനവും മന്ത്രിമാരേയും തിരുമാനിക്കേണ്ടത്‌. കേരളത്തിലെ പൗരന്മാരാണ്‌. രാഷ്‌ട്‌കീയക്കാര്‍ക്ക്‌ എതു മതത്തിലും വിശ്വസിക്കാം, ഒരു സാധാരണ പൗരനെപ്പോലെതന്നെ. എന്നാല്‍ ഒരു വ്യക്തിയും തന്റെ രാഷ്‌ട്രീയ നിലപാടും മതവിശ്വാസവുമായി കൂട്ടിക്കലര്‍ത്തരുത്‌. രാഷ്‌ട്രീയത്തിലും മുതലെടുപ്പുനടത്തുന്നത്‌ ആത്മീയതയേയും, രാഷ്‌ട്രീയ ഉത്‌ക്കര്‍ഷത്തേയും നശിപ്പിച്ചുകളയാന്‍ കാരണമാകും. ഈ വോട്ടു രാഷ്‌ട്രീയത്തിന്‌ ?ജയ്‌? വിളിക്കാല്‍ കുറെ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞേക്കും. കാരണം, സത്യത്തിനും ധര്‍മ്മത്തിനും രാജ്യപുരോഗതിയ്‌ക്കും വേണ്ടി നിലകൊള്ളുന്ന ഒരു സംഘടനയെയോ പാര്‍ട്ടിയെയോ മതത്തെയോ പൂര്‍ണ്ണമായി പിന്തുണയ്‌ക്കാന്‍ കാണുന്നില്ല. പൂര്‍ണ്ണസത്യം അറിയിക്കാന്‍ ഒരു മാദ്ധ്യമവും മുന്നോട്ടുവരുന്നില്ല. പാതി മറച്ച സത്യം, അസത്യത്തിന്‌ സമമാണല്ലോ.

ജാതിയുടേയും മതത്തിന്റേയും പേരിലുള്ള രാഷ്‌ട്രീയപാര്‍ട്ടികളെ നിരോധിക്കണം. 'കൊതിക്കെറു' വിലും മക്കള്‍ക്കുവേണ്ടിയും, കൂണുകള്‍പോലെ പുതിയ പാര്‍ട്ടികള്‍ മുളയ്‌ക്കുന്നതിനെ തടയണം. പാര്‍ട്ടികളുടെ ബാഹുല്യം, നിഷ്‌പക്ഷതീരുമാനങ്ങളെടുക്കുന്നതിന്‌ വിലങ്ങുതടിയാകും, രാഷ്‌ട്രീയ അനശ്ചിതത്തിന്‌ കാരണവുമാകും. രണ്ടു പ്രധാന രാഷ്‌ട്രീയപാര്‍ട്ടികള്‍ വിലയം പ്രാരിയ്‌ക്കണം, നേതാക്കള്‍ പിന്തുണ പിന്‍വലിയ്‌ക്കുന്നതിന്‌ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിയ്‌ക്കണം. പിന്തുണപിന്‍വലിച്ച്‌ ഭരണം നഷ്‌ടപ്പെട്ടാല്‍ കാലാവധി തീരുംവരെ ഗവര്‍ണ്ണര്‍ ഭരിക്കണം. ഖജനാവിലെ പണം വീണ്ടുമൊരു വോട്ടെടുപ്പിനായി ദുര്‍വിനിയോഗം ചെയ്യരുത്‌. ദുര്‍വിനിയോഗം തടയുന്നതോടൊപ്പം അഴിമതിക്കാരില്‍ നിന്നും പതിന്മടങ്ങായി ധനസമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനുള്ള നിയമങ്ങള്‍ നടപ്പിലാക്കണം. പത്തുകൊല്ലത്തിന്‌ പിന്നിലേക്ക്‌, അഴിമതിക്കാരുടെയും അവരുടെ ബന്ധുക്കളുടേയം ബിനാമികളുടെയും സ്വത്തുവിരാമം അന്വേഷിച്ച്‌ നടപടി എടുക്കണം. വേലുത്തമ്പിദളവായേപ്പോലുള്ള ഉദ്യോഗസ്ഥരും നിയമവ്യവസ്ഥയും അന്നാവശ്യമാണ്‌. പൗരന്മാര്‍ക്കുവേണ്ടി സേവനം ചെയ്യുകയാണ്‌ തങ്ങളുടെ ജോലി എന്ന അവബോധം ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ടാകണം. സത്യസന്ധരും നീതിബോധമുള്ളവരുമായ ഉദ്യോഗസ്ഥരെ, മിന്നല്‍ പരിശോധനകള്‍ക്കായി നിയോഗിക്കണം. 'No Compromise, Correction Only' ആകട്ടെ ഇനിയുള്ള മുദ്രാവാക്യം.

ബിനാമി വ്യവസായത്തില്‍ പങ്കില്ലാത്ത രാഷ്‌ട്രീയനേതാക്കള്‍ എത്രയുണ്ട്‌? ആള്‍ദൈവങ്ങള്‍ വരെ ബിനാമികളെ സൃഷ്‌ടിച്ച്‌ കള്ളപ്പണം മുതലാക്കിയെടുക്കുന്നു. മണ്ണും പെണ്ണും പൊന്നും ഈ വ്യവസായത്തിന്‍ മുതല്‍ മുടക്കാകുന്നു. കൊലപാതകങ്ങള്‍ കൂടിവരാന്‍, പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ മറ്റെന്തൊക്കെ ഘടകങ്ങള്‍ ആവശ്യമാണ്‌?

കൊള്ളയും കൊലയും പീഡനവും, അഴിമതിയുടെ Bi products ആണ്‌, 'മണല്‍ മാഫിയാ' മുതല്‍ 'കൊട്ടേഷന്‍ സംഘങ്ങള്‍' വരെ, അഴിമതിയുടെ ഒരമ്മപെറ്റ സഹോദരങ്ങളാണ്‌. കൊള്ള കൊല, പെണ്‍വാണിഭം, ബലാല്‍സംഘം, തട്ടിപ്പ്‌, അഴിമതി അനീതിയിലും അ്രകമത്തിലും പെട്ട എന്തൊക്കെയുണ്ട്‌. അതെല്ലാം ഇനി നാട്ടില്‍ കൊടികുത്തി വാഴുകയാണ്‌. സംസ്‌കാരം, സ്വാതന്ത്ര്യം, ധാര്‍മ്മീകത ഇതൊക്കെ ഈ നാട്ടില്‍നിന്ന്‌ എങ്ങനെ അപ്രത്യക്ഷമായി? ഇതാണ്‌ സ്വാതന്ത്യം സമ്മാനിച്ച ജനാധിപത്യമെങ്കില്‍, എന്തീനി സ്വാതന്ത്ര്യം 'ശ്രീമതി ഇന്ദിരഗാന്ധിയുടെ 'അടിയന്തിരാവസ്ഥ പ്രാഖ്യാപിക്കലിനെ', 'സ്വാതന്ത്ര്യധ്വം സനം' എന്ന്‌ പറഞ്ഞ്‌ പലരും പടഹധ്വനി മുഴക്കുകയുണ്ടായി. ചില മേഖലകളില്‍ ചില ആളുകള്‍ അടിയന്തിരാവസ്ഥയെ ദുര്‍വിനയോഗം ചെയ്‌തു എന്നത്‌ സത്യമാവാം, എന്നാല്‍ ഇന്ന്‌, സ്വാതന്ത്ര്യദുര്‍വിനിയോഗവും ധ്വംസനവും നൂറുമടങ്ങാമ്‌. എങ്ങും അരക്ഷിതാവസ്ഥ നടമാടുന്നു ചൂഷ്‌ണവും കൈകൂലിയും അഴിമതിയും എല്ലാമേഖലകളെയും കൈയ്യടക്കികഴിഞ്ഞും മതവും മരുന്നും മന്ത്രിയും ഇതിനൊക്കെ അടിമകളാവുകയാണ്‌. ഉദ്യോഗസ്ഥവൃന്ദവും, പോലീസ്‌ സേനയും, നീയമനിര്‍മാതാക്കളും, നീതിന്യായ കോടതികള്‍ വരെ പതറിനില്‍ക്കുകയാണ്‌.

വീണ്ടും ?അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ? സമയമായി മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും കേരളജനതയെ രക്ഷിക്കാനാവില്ല. പണ്ട്‌, അടിയന്തിരാവസ്ഥ കാലത്ത്‌, ഡോക്‌ടര്‍മാരും എഞ്ചിനിയര്‍ മാരും അടക്കമുള്ള എല്ലാ ജോലിക്കാരും, കീഴ്‌ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും സമയത്തുതന്നെ ജോലിക്കെത്തി നല്ല നാളുകളെ ഓര്‍ത്തുപോകുന്നു. തൊഴിലാളി വിദ്യാര്‍ത്ഥി സമരങ്ങള്‍ കേള്‍ക്കാനില്ലായിരുന്നു. ബന്ധനെപ്പറ്റിയും ധര്‍ണ്ണയെപ്പറ്റിയും രാഷ്‌ട്രീയക്കാര്‍ മറന്നുപോയി. അക്രമികള്‍ തങ്ങളുടെ മാളങ്ങളില്‍ ഒളിച്ചു. അന്ന്‌ സാധാരണക്കാരന്‍ ഭയപ്പെടാതെ ജീവിച്ചു. മാവേലിയുടെ നല്ല നാളുകള്‍ വീണ്ടും സാക്ഷാത്‌കരിച്ചതുപോലെ തോന്നി. ഇന്നത്തെ സാഹചര്യങ്ങളെ, സത്യത്തിന്റെയും നീതിയുടെയും ചട്ടകൂട്ടില്‍ പാളം തെറ്റി മുന്നോട്ടുപോകറാകുന്നിടം വരെ വീണ്ടും അടിയന്തിരാവസ്ഥതുടരണം. കഴിഞ്ഞ തവണ ഉണ്ടായ അസമത്വങ്ങളും പകപോക്കലുകളും ദുര്‍വിനിയോഗങ്ങളും വീണ്ടും ഉണ്ടാകാതെ മുന്‍കരുതല്‍ എടുക്കാമല്ലോ, അഴിമതി പൂര്‍ണ്ണമായി നശിപ്പിച്ചിട്ടേ - ഗവണ്‍മെന്റില്‍ നിന്നെങ്കിലും - അടിയന്തിരാവസ്ഥ പിന്‍വലിക്കാവൂ. ആസ്വദിക്കാന്‍ സാഹചര്യം ഇല്ലാത്ത സ്വാതന്ത്ര്യം പുല്ല്‌ തിന്നാന്‍ കഴിയാത്ത 'ഏട്ടിലെ പശുവിന്‌' സമമാണ്‌.

അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തനിയെ നിന്ന്‌ മത്സരിക്കണമെന്ന്‌, അഭിപ്രായം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ശ്രീമതി സോണീയ ഗാന്ധി മുന്നോട്ട്‌ വച്ചത്‌ വളരെ അഭികാമ്യംമായ ആശയമാണ്‌. 1885 ല്‍ അലല്‍ ഒക്‌ടേവിയന്‍ ഹ്യും ?ബ്രിട്ടീഷ്‌ രാജില്‍? ആരംഭിച്ച്‌, ലോകമാന്യതിലകന്‍ 'സ്വരാജ്‌' ലക്ഷ്യമാക്കി മാറ്റിയ രാഷ്‌ട്രീയ മുന്നേറ്റത്തില്‍ 1916 നു ശേഷം മഹാത്മഗാന്ധി തന്റെ അഹിംസാത്മക സത്യാഗ്രഹവുമായി നേതൃത്വം നല്‍കി രാജ്യത്തിന്റെ പട്ടിണിയും പരിവട്ടത്തിനുമോത്ത്‌ തന്നെ തന്നെ അനുരൂപമാക്കുകയായിരുന്നു അദ്ദേഹം ചെയ്‌തത്‌. സ്വയമേവ രാജ്യത്തിന്‌ വേണ്ടി ബലിയാകാന്‍ സന്നധരായ നല്ല നേതാക്കളുടെ ഒരു നിര കോണ്‍ഗ്രസിനെ ഒരു മൂല്ല്യാധിഷ്‌ടിത രാഷ്‌ട്രീയ പാര്‍ട്ടിയാക്കി വളര്‍ത്തി. പക്ഷെ അതിന്റെ വളര്‍ച്ചയ്‌ക്ക്‌ വിലങ്ങുതടിയാവാന്‍ കഴിയാഞ്ഞ്‌ സ്വാര്‍ത്ഥ താല്‍പര്യകാരായ പല ചെന്നായിക്കളും ആട്ടിന്‍തോലണിഞ്ഞ്‌ ഖദര്‍ധാരികളായി, അവര്‍ നഷ്‌ടപ്പെടുത്തിയ ജനപിന്തുണ തിരികെ പിടിക്കണം അതിന്‌ വിട്ട്‌ വീഴ്‌ചയില്ലാതെ മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം. സ്വഭാവശുദ്ധിയും രാഷ്‌ട്രത്തോടുള്ള കടപാടും അര്‍പ്പണബോധവും പ്രകടമാവുമ്പോള്‍ ജനങ്ങള്‍ ഭരണം കൈയ്യിലേല്‍പിക്കും എങ്ങനെയും നേടുകയല്ല വേണ്ടത്‌

ജാതി രാഷ്‌ട്രീയം ഉപേഷിക്കണം മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം, ജുഡിഷറിയും, പോലീസും രണ്ട്‌ പൂര്‍ണ്ണസ്വതന്ത്ര (പൂര്‍ണ്ണസ്വതന്ത്രം) ഘടകങ്ങളായി മാറ്റേണം വ്യക്തികളെ അപമാനിക്കല്‍ നടത്തുന്ന നേതാക്കളെയും മീഡിയാകളെയും നിലയ്‌ക്ക്‌ നിര്‍ത്തണം, രാഷ്‌ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം Propoganda കള്‍ സമൂഹത്തിന്റെ സംസ്‌കാരത്തെ തന്നെ ബാധിക്കും രാഷ്‌ട്രീയ ചൂതാട്ടത്തില്‍ കുടുംബത്തെയും സംസാകരത്തെയും പണയം വയ്‌ക്കരുത്‌ കൊലപാതക- മനസ്സില്‍ രാഷ്‌ട്രീയത്തെ പാര്‍ട്ടികള്‍ നിരുത്സാഹപ്പെടുത്തണം സുകുമാരി ടീച്ചറും, ഒ.എന്‍.വി സാര്‍ മുതലായവര്‍ കക്ഷിരാഷ്‌ട്രീയങ്ങള്‍ക്കതീതമായി മുന്നോട്ട്‌ വരുന്നത്‌ അനുമോദാര്‍ഹമാണ്‌, മാതൃകപരവുമാണ്‌. ശ്രീമാന്‍ ബാബു പോളിന്റെ ലേഖനങ്ങള്‍ സത്യസന്തമായ പലപരാമര്‍ശങ്ങളും നടത്താറുണ്ട്‌. ആര്‌ അനീതി കാണിച്ചാലും പാര്‍ട്ടിയുടെയോ, സ്ഥാനത്തിന്റെയോ പരിഗണന ഇല്ലാതെ നടപടി എടുക്കണം, No compromise to corruption, We need correction തെറ്റുക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം.

ബഹുമാനപ്പെട്ട എ.കെ ആന്റണിയെപോലുള്ള സത്യസന്ത നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്‌ ശ്രീമതി സോണീയ ഗാന്ധിയുടെ മേല്‍പരഞ്ഞ പ്രസ്‌താവനയെ ഇന്ത്യയുടെ രാഷ്‌ട്രീയ ഇരുട്ടിലെ, ഒരു സുവര്‍ണ്ണ താരകമായി ഞാന്‍ കാണുന്നു, അണ്ണാഹസാരയും ലോക്‌പാല്‍ ബില്ലും പ്രതിഫലഇച്ഛയില്ലാതെ രാജ്യത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്ന വളരെ കുറച്ച്‌ സാധുമനുഷ്യരും ഇന്ത്യയുടെ ഭാവിയെ പ്രശോഭിക്കട്ടെ എന്ന്‌ ആഗ്രഹിച്ചുപോവുകയാണ്‌. ഒന്നുകൂടി അഴിമതിക്കും അനീതിക്കും സൗകര്യം നല്‍കുന്ന 'സ്വാതന്ത്രത്തെ കൂട്ടിലടയ്‌ക്കൂ' അഴിമതിക്കാരെ ദാക്ഷണ്യമില്ലാതെ ശിഷിക്കണം, ആരായാലും, 'No Compromise, Only Correction'.
സ്വാതന്ത്ര്യത്തെ കൂട്ടിലടയ്‌ക്കൂ! (ലേഖനം: തോമസ്‌ വര്‍ഗീസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക