Image

ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: `മാപ്പിലെ' അക്ഷര പൂജാങ്കണം വിതുമ്പി

ജോര്‍ജ്‌ നടവയല്‍ Published on 10 April, 2014
ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: `മാപ്പിലെ' അക്ഷര പൂജാങ്കണം വിതുമ്പി
ഫിലഡല്‍ഫിയ: അമേരിക്കയില്‍ മലയാള സാഹിത്യകല്‌പവൃക്ഷത്തിന്‌ അക്ഷര നീരും പുസ്‌തക പ്രസാധന പോഷണവും കോരിപ്പകര്‍ന്ന ഭാഷാ കൃഷീവലനായിരുന്ന ചാക്കോ ശങ്കരത്തിലിന്റെ സ്‌മരണയില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലൊരുക്കിയ അക്ഷര പൂജാങ്കണം വിതുമ്പി. ചാക്കോ ശങ്കരത്തിലിന്റെ സുഹൃത്തുക്കളും സാഹിത്യ സ്‌നേഹികളും വേദിയില്‍ വാക്‌സ്വരൂപ മലരുകള്‍ നിറച്ചു. ന്യൂയോര്‍ക്‌, ന്യൂജേഴ്‌സി, വാഷിങ്ങ്‌ടണ്‍ ഡി സി, പെന്‍സില്‍വേനിയാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലാന, നാട്ടുക്കൂട്ടം, സാഹിത്യ വേദി, വിചാര വേദി, സര്‍ഗവേദി എന്നീ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും മലയാള സാഹിത്യ പ്രവര്‍ത്തകനും ആസ്വാദകനും അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുത്തു.

ചാക്കോ ശങ്കരത്തില്‍ സ്‌മരണാ യോഗത്തില്‍ ശങ്കരത്തിലിന്റെ പത്‌നി റെയ്‌ച്ചല്‍ ചാക്കോ ഓര്‍മ്മത്തിരിനാളം തെളിച്ചു. സാഹിത്യ സപര്യയിലൂടെ ചാക്കോ ശങ്കരത്തില്‍ ഭാഷാപൂജയ്‌ക്കൊരുക്കിയ അക്ഷരപ്പൂവിതളുകളെയും `രജനീ' മാസികാദലങ്ങള്‍ ശേഖരിച്ചൊരുക്കുവാന്‍ അദ്ദേഹം അനുഭവിച്ച സമാനതകളില്ലാത്ത മുള്‍ക്കിരീടത്തെയും റെയ്‌ച്ചല്‍ ചാക്കോ അനുസ്‌മരണാ മഞ്‌ജരിയില്‍ ഓര്‍മ്മിച്ചു.മാപ്‌ സാംസ്‌കാരിക-സാഹിത്യ വിഭാഗം ചെയര്‍ പേഴ്‌സണ്‍ സോയാ നായര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. മാപ്പ്‌ പ്രസിഡന്റ്‌ സാബൂ സ്‌കറിയാ സ്വാഗത പ്രസംഗം നിര്‍വഹിച്ചു. ജനനി മാസിക ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌ മുഖ്യ അനുസ്‌മരണ പ്രഭാഷണം അവതരിപ്പിച്ചു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കാ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ നടവയല്‍, മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ ഡയറക്ടര്‍ ജോര്‍ജ്‌ ഓലിക്കല്‍, ചെറുകഥാ സാഹിത്യകാരന്‍ സി എം സി, നോവലിസ്റ്റ്‌ നീനാ പനയ്‌ക്കല്‍, നാട്ടുക്കൂട്ടം ചിന്താവേദി പ്രവര്‍ത്തകന്‍ ഈ വി പൗലോസ്‌, അറ്റേണി മുരളി ജെ നായര്‍, മാപ്‌ മുന്‍ പ്രസിഡന്റ്‌ ഡാനിയേല്‍ പി തോമസ്‌ എന്നിവര്‍ ചാക്കോ ശങ്കരത്തിലിന്റെ സാഹിത്യ സേവനങ്ങളെ അനുസ്‌മരിച്ചു പ്രസംഗിച്ചു. മാപ്പ്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌?എം ജോര്‍ജ്‌ എം സി ആയിരുന്നു. വയലാറിന്റെ `രാവണ പുത്രി' എന്ന കവിത ഗായകന്‍ സാബൂ പാമ്പാടി ആലപിച്ചു.

കവിതഥ 2014 എന്ന സാഹിത്യാഘോഷങ്ങളുടെ ഭാഗമായി നടന്ന പുസ്‌തക മേളയില്‍ സി എം സി, മുരളി ജെ നായര്‍, ഡോ. എന്‍ പി ഷീല, റെജീസ്‌ നെടുങ്ങാടപ്പള്ളി എന്നി രചയിതാക്കള്‍ സ്വന്തം പുസ്‌തകങ്ങള്‍ മാപ്പ്‌ ലൈബ്രറിക്ക്‌ സംഭാവന നല്‍കി. മാപ്പ്‌ ഫണ്ട്‌ റെയ്‌സിങ്ങ്‌ ചെയര്‍മാന്‍ ഏലിയാസ്‌ പോള്‍ നന്ദി പറഞ്ഞു.

ഈ സമ്മേളനത്തിന്റെ ടെലവിഷന്‍ സംപ്രേക്ഷണം ഏപ്രില്‍ 19 ശനിയാഴ്‌ച്ച വൈകുന്നേരം 3:00 മണിക്ക്‌ മലയളം ഐ പി ടി വിയില്‍.
ചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: `മാപ്പിലെ' അക്ഷര പൂജാങ്കണം വിതുമ്പിചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: `മാപ്പിലെ' അക്ഷര പൂജാങ്കണം വിതുമ്പിചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: `മാപ്പിലെ' അക്ഷര പൂജാങ്കണം വിതുമ്പിചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: `മാപ്പിലെ' അക്ഷര പൂജാങ്കണം വിതുമ്പിചാക്കോ ശങ്കരത്തില്‍ അനുസ്‌മരണം: `മാപ്പിലെ' അക്ഷര പൂജാങ്കണം വിതുമ്പി
Join WhatsApp News
josecheripuram 2014-04-10 18:41:12
I know Mr Chacko Sankarathil when he was running the "Rejeni".I saw him sweating "Bullets"to keep the publication going.If we had this type of sentiments when he was alive his "Rejeni" would be still going.Let me tell you one thing we shed crocodile tears,we still have time.Support at least one of our publications and appreciate the persons running it and who contributes when they ARE ALIVE.
santhosh padinjaremuri 2014-04-10 19:52:45
Think about the lives of of great heroes like Socrates, Bheeshmar, Christ, Gandhiji, Abraham Lincoln, Martin Luther King, Fr. Damien, comrade Varghese, Mother Theresa.. who sacrificed their lives for the betterment of humanity. Think about the lives of people who suffered under the devilish rule of Hitler and Stalin so and so...Their will be heroes, but common people can only appreciate those sacrifices the way they can afford; appreciate... at least they revere the memories of heroes....
PT KURIAN 2014-04-11 03:46:24
EVENTHOUGH I COULD NOT ATTEND THE MEETING, I STILL CHERISH MY
MEMORIES OF THE VETERAN JOURNALIST AND WRITER.
John Madaparampil 2014-04-11 04:45:15
Great Job Sabu and Team. I hope more events like this eventually come out under the leadership of Sabu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക