Image

ഈസ്റ്റര്‍ നോയമ്പ്‌ ആത്മത്യാഗങ്ങളുടെ 50 ദിവസം (സപ്‌ന അനു ബി. ജോര്‍ജ്‌)

Published on 13 April, 2014
ഈസ്റ്റര്‍ നോയമ്പ്‌ ആത്മത്യാഗങ്ങളുടെ 50 ദിവസം (സപ്‌ന അനു ബി. ജോര്‍ജ്‌)
റോമിലെ ക്രിസ്‌ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത്‌ ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. ക്രിസ്‌തുയേശുവിന്റെ ത്യാഗത്തെയും പീഡാനുഭവത്തെയും,നമ്മളുടെ ജീവതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഓര്‍ക്കുന്ന അന്‍പതു ദിവസങ്ങള്‍ ആണ്‌, ഫെബ്രുവരി പതിനഞ്ചു മുതല്‍ ഏപ്രില്‍ നാലു വരെ ഈസ്റ്ററിനു മുന്‍പുള്ള ഈ നൊയമ്പുമാസം. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി ത്യാഗം ചെയ്‌ത യേശുക്രിസ്‌തുവിന്റെ പീഠാനുഭവങ്ങളുടെ ഓര്‍മ്മദിവസങ്ങള്‍ കൂടിയാണ്‌ ഈ ദിവസങ്ങള്‍. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ '' ഉയിര്‍പ്പ്‌ പെരുന്നാള്‍'' എന്നര്‍ത്ഥമുള്ള 'ക്യംതാ പെരുന്നാള്‍'' എന്ന്‌ വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു.

മസ്‌കറ്റിലുള്ള എല്ലാ സഭകളും ഒരു പോലെ വൃതത്തിലും,ലളിതമായ ജീവിതരീതികൊണ്ടും ഒരു പോലെ ആഘോഷിക്കുന്ന സമയമാണീ മാസങ്ങള്‍.ദൈവത്തിന്റെ 10 കല്‍പ്പനകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കിക്കൊണ്ട്‌,ലളിതമായ ജീവിതശൈലി കൈവരിക്കുക എന്നതും കൂടി ഈ മാസത്തിന്റെ പ്രത്യേകതയാണ്‌. ഭക്ഷണത്തില്‍ മാത്രമല്ല,സംസാരത്തിലും, പ്രവര്‍ത്തിയിലും ലാളിത്യം അനുവര്‍ത്തിക്കുന്നു. ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ പലതും വര്‍ജ്ജിക്കുക,മനസ്സിനെയും ശരീരത്തെയും, പാകപ്പെടുത്തുക,എന്നിവ, ഈ മാസങ്ങളില്‍,ഒഴിവാക്കാവുന്നവയല്ല.

ഇനിയുള്ള അന്‍പതു ദിവസങ്ങളിലും മസ്‌കറ്റിലെ ഗാലയിലും,റൂവിയിലും ഉള്ള എല്ലാ സുറിയാനി, കത്തോലിക്ക, സി.എസ്സ്‌.ഏയ്‌,ഓര്‍ത്തഡോക്‌സ്‌ സഭകളില്‍ സന്ധ്യാ നമസ്‌കാരങ്ങളും, പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നു. മനസ്സിന്റെ ആത്മീയ വളര്‍ച്ചക്കുവേണ്ടിയുള്ള പലതരം ചര്‍ച്ചകളും മറ്റും എല്ലാവര്‍ക്കും വേണ്ടി സന്ധ്യാ നമസ്‌കാരത്തോടൊപ്പം നടത്തുന്നു.യുവജനസഖ്യത്തിന്റെ വകയായ പ്രത്യേക ക്ലാസ്സുകള്‍ എല്ലാ പള്ളികളിലും പ്രത്യേകമായിത്തന്നെ നടത്തുന്നു.ഞായറാഴ്‌ചകളില്‍ ആത്മീയഭക്ഷണം ഓരൊ ഇടവക അച്ചന്മാരുടെ വകയായി,സ്‌ത്രീകളുടെ സേവികാസംഘം പ്രത്യേകം ഉണ്ടാക്കുന്ന അച്ചാറുകളും, ചമ്മന്തിപ്പൊടികളും മറ്റും ,പള്ളിവക വില്‍പ്പനകള്‍ നടത്തുന്നു. സ്വന്താമായിത്തന്നെ മനസ്സിനെയും ശരീരത്തിനെയും പാകപ്പെടുത്തി ത്യാഗത്തിന്റെ വഴിയില്‍,ലളിതമായ ദൈവത്തീന്റെ ജീവിതം സ്വയം വരിച്ച്‌ മനസ്സിനെ പാകപ്പെടുത്തുന്നു.ദൈവത്തിന്റെ പത്തു കല്‍പ്പനകള്‍ ജീവിതത്തില്‍ വരിക്കുക എന്നതും ഈ നൊയമ്പുകാലത്തെ ഒരു പ്രെത്യേക വിഷയം തന്നെയാണ്‌.

ഈസ്റ്റര്‍

കടന്നു പോകുക എന്നര്‍ത്ഥമുള്ള പാക്‌സാ (paxa) എന്ന ഗ്രീക്ക്‌ പദത്തില്‍ നിന്നാണ്‌ പെസഹാ എന്ന പദം ഉണ്ടായത്‌. ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികള്‍ ഈസ്റ്ററിനു (Easter) തൊട്ടു മുന്‍പുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്‌ച ആയി ആചരിക്കുന്നു. യേശുക്രിസ്‌തുവിന്റെ പീഡാനുഭവത്തിന്റെയും തുടര്‍ന്നു കാല്‍വറി മലയിലെ കുരിശു മരണത്തിന്റെയും ഓര്‍മക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്‌. പാശ്ചാത്യ നാടുകളില്‍ ഈ ദിവസത്തെ `ഗുഡ്‌ ഫ്രൈഡേ' സഭ, സുറിയാനി സഭ തുടങ്ങിയ! ഓര്‍ത്തഡോക്‌സ്‌ സഭകളില്‍ ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ്‌ െ്രെഫഡേ (Great Friday) എന്നും വിളിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെപിറ്റേന്നാണു ദുഃഖവെള്ളി.ക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ്‌ ഈസ്റ്റര്‍ ലോകത്തിലെ ഏല്ലാ ക്രിസതുമതവിശ്വാസികളും ഈസ്റ്റര്‍ പുണ്യദിനമായി കരുതുന്നു. ദുഃഖവെള്ളിയാഴ്‌ചക്ക്‌ ശേഷം വരുന്ന ഞായറാഴ്‌ചയാണ്‌ ഈസ്റ്റര്‍ ആഘോഷിക്കുന്നത്‌.

പേരിനു പിന്നില്‍

മിസ്ര ദേശത്ത്‌ ഇസ്രയേല്‍ക്കാരുടെ പടിവാതിലുകളില്‍ കുഞ്ഞാടിന്റെ രക്തം തളിക്കപ്പെട്ടിരിക്കുന്നത്‌ കണ്ട്‌ ദൈവത്തിന്റെ ദൂതന്‍ അവരുടെ ആദ്യ ജാതന്മാരെ വധിക്കാതെ കടന്നു പൊയതിന്റെ നന്ദിപൂര്‍വം അനുസ്‌മരിക്കുന്നതിനായി യഹൂദന്മാര്‍ പെസഹാ ആചരിച്ചിരുന്നു. ക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മക്കായി ആദ്യകാല ക്രിസ്‌ത്യാനികള്‍ പെസഹാ എന്ന്‌ തന്നെയാണ്‌ പെര്‍ നല്‍കിയത്‌. ഇംഗ്ലണ്ടിലെ സാക്‌സോണിയന്മാര്‍ ഏതാണ്ട്‌ ഇതേ കാലത്ത്‌ തന്നെ ഈസ്റ്റര്‍ എന്ന ദേവതക്ക്‌ യാഗങ്ങള്‍ ചെയ്‌തിരുന്നു. പിന്നീട്‌ ക്രിസ്‌തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ എന്ന പദം തന്നെ പെസഹായെ കുറിക്കുവാനും തുടങ്ങി. ഇങ്ങനെ ആഗതാര്‍ഥപരിവൃത്തിയിലൂടെ ഈസ്റ്റര്‍ എന്നപദം ഉപയോഗിച്ചു തുടങ്ങിയത്‌ സാര്‍വ്വത്രികമായി ഉപയോഗിച്ചു തുടങ്ങി.

ലോകമെമ്പാടുമുള്ള ക്രിസ്‌ത്യാനികള്‍ ഈസ്റ്ററിനു (Easter) തൊട്ടു മുന്‍പുള്ളവെള്ളി, ദുഃഖവെള്ളിയാഴ്‌ച ആയി ആചരിക്കുന്നു. യേശുക്രിസ്‌തുവിന്റെ പീഡാനുഭവത്തിന്റെയും തുടര്‍ന്നു കാല്‍വരി മലയിലെ കുരിശു മരണത്തിന്റെയും ഓര്‍മക്കായിട്ടാണു ദുഃഖവെള്ളി ആചരിക്കുന്നത്‌. പാശ്ചാത്യ നാടുകളില്‍ ഈ
ദിവസത്തെ ഗുഡ്‌ െ്രെഫഡേ (Good Friday) എന്നും പോളണ്ട്‌ സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ! ഓര്‍ത്തഡോക്‌സ്‌ സഭകളില്‍ ഈ ദിവസം വലിയ വെള്ളി അഥവാ ഗ്രെയിറ്റ്‌ െ്രെഫഡേ (Great Friday) എന്നും വിളിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, തന്റെ ശിഷ്യന്മാരുടെ കാലുകള്‍കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണു ദുഃഖവെള്ളി.

പള്ളികളില്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകളും ബൈബിളിലെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ വായനയും ഉണ്ട്‌. ചില സ്ഥലങ്ങളില്‍ െ്രെകസ്‌തവവിശ്വാസികള്‍ ഈ ദിവസം ഉപവാസ ദിനമായി ആചരിക്കുന്നു. കുരിശില്‍ക്കിടന്നു `എനിക്കു ദാഹിക്കുന്നു' എന്നു വിലപിച്ചപ്പോള്‍ യേശുവിനു കയ്‌പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്‌പുനീര്‍ രുചിക്കുന്ന ആചാരവുമുണ്ട്‌.കത്തോലിക്ക സഭയുടെ ആചാരങ്ങളില്‍ യേശുവിന്റെ
പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്‌മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴിയും (Way of the Cross) ഈ ദിവസത്തെ ആചാരങ്ങളിലൊന്നാണ്‌. കേരളത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍,! കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്നു കാല്‍ നടയായി മല കയറി പരിഹാരപ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.കേരളത്തിലെയും,മറ്റെല്ലാ രാജ്യത്തെയും പോലെ മസ്‌കറ്റിലെ ക്രിസ്‌ത്യാനികള്‍ ഒന്നടങ്കം ആഘോഷമായി, വളരെ സംയമനത്തോടെ കൊണ്ടാടുന്ന ദിവസങ്ങളാണ്‌, ഏപ്രില്‍ സുറിയാനി സഭകള്‍ ഈ ദിവസത്തെ ഹാശാ വെള്ളി എന്നും വിളിക്കുന്നു. ഈ ദിവസം അവര്‍ ദീര്‍ഘമായ ശുശ്രൂഷയോടു കൂടെ കൊണ്ടാടുന്നു. ഈ ദിവസത്തില്‍ സുറിയാനി സഭകള്‍ പ്രദക്ഷിണം, ചൊറുക്കാ എന്നു വിളിക്കുന്ന കയ്‌പ്‌ നീരു കുടിക്കുക ആദിയായവയും നടത്തുന്നു.

എന്തിനാണ്‌ ക്രിസ്‌ത്യാനികള്‍ 50 ദിവസം ഉപവാസവും പ്രാര്‍ത്ഥനയും നടത്തുന്നത്‌ എന്നതിനു ഒറ്റവാക്കിലുത്തരം, സ്വയം ഒരു ആത്മപരിശോധന എന്നതാണ്‌. സ്വയം പശ്ചാത്താപത്തിനും,മാനസന്തരത്തിനും ഉള്ള ഒരു സമയം ആണ്‌. ഇതെല്ലാം തന്നെ നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും, വേദപുസ്‌തകവായനയിലൂടെയും, ധ്യാനത്തിലൂടെയും മാത്രമെ സാധിക്കയുള്ളു. ദൈവത്തിന്റെ ത്യാഗത്തെയും ജീവിതത്തെയും മനസ്സിലാക്കാനും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ഉള്ള ഒരു സമയം കൂടിയാണ്‌ നൊയംബുകാലം. `ലെന്റ്‌' എന്ന ഇംഗ്ലീഷ്‌ വാക്കിനര്‍ത്ഥം `വസന്തകാലം' എന്നുമാത്രമാണ്‌. ദൈവത്തിന്റെ ഉയര്‍ന്നെഴുനേല്‍പ്പിന്റെ ആഘോഷം നടത്തുന്ന, അനുഭവിക്കുന്ന ഏതൊരു ക്രിസ്‌ത്യാനിയും നൊയബുകാലം അനുവര്‍ത്തിച്ചിരിക്കണം എന്നത്‌, നിയമം ആണ്‌. നൊയബുകാലം, കൂടുതല്‍ പ്രാര്‍ഥന, ദാനവും,ദൈവവചനങ്ങള്‍ കേള്‍ക്കുകയും, പ്രവര്‍ത്തികയും ആ!ണ്‌. നൊയബുകാലത്തെ സദുദ്ദേശം നാം നമ്മെത്തെന്നെ സ്വയം പരീക്ഷിച്ച്‌ ദൈവത്തിലേക്ക്‌ കൂടുതല്‍ അടുക്കാനുള്ള ഒരവസരം എന്നതുകൂടിയാണ്‌.ഇത്‌ നമ്മത്തന്നെ, ഓമ്മിപ്പിക്കുന്നു, എന്തിനും,ഏതിനും നാം ദൈവത്തില്‍ ആശ്രയിച്ചാണ്‌ ജീവിക്കേണ്ടത്‌.നമ്മുടെ ജീവിതചര്യകളിലും, ആഹാരത്തിലും, പെരുമാറ്റത്തിലും നാം പാലിക്കുന്ന മിതത്വം,നമ്മുടെ പാപമോചത്തിനായി നാം പൂര്‍ണ്ണമായി ദൈവത്തോട്‌ കടപ്പെട്ടിരിക്കുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു
ഈസ്റ്റര്‍ നോയമ്പ്‌ ആത്മത്യാഗങ്ങളുടെ 50 ദിവസം (സപ്‌ന അനു ബി. ജോര്‍ജ്‌)ഈസ്റ്റര്‍ നോയമ്പ്‌ ആത്മത്യാഗങ്ങളുടെ 50 ദിവസം (സപ്‌ന അനു ബി. ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക