Image

മാം ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ്‌ 2012: വിവിധ രാജ്യങ്ങളില്‍നിന്ന്‌ അപേക്ഷകള്‍

തോമസ്‌ പി. ആന്റണി Published on 14 November, 2011
മാം ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ്‌ 2012: വിവിധ രാജ്യങ്ങളില്‍നിന്ന്‌ അപേക്ഷകള്‍
വാഷിങ്‌ടണ്‍: മലയാളം അസോസിയേഷന്‍ ഓഫ്‌ മേരിലാന്‍ഡിന്റെ (മാം) 2012ലെ ആഗോള സാഹിത്യ പുരസ്‌കാരങ്ങള്‍ക്കായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതിനോടകം കൃതികള്‍ ലഭിച്ചതായി മാം ഗ്ലോബല്‍ അവാര്‍ഡ്‌ ചെയര്‍മാനും മലയാള സാഹിത്യകാരനുമായ ടോം മാത്യൂസ്‌ പറഞ്ഞു. യൂറോപ്പില്‍ നിന്നും കേരളത്തില്‍ നിന്നുമാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ കിട്ടിയിട്ടുള്ളതെന്ന്‌ അദ്ദേഹം അറിയിച്ചു.

രണ്ടായിരത്തി രണ്ടില്‍ വടക്കേ അമേരിക്കയില്‍ രൂപം കൊണ്ടതിനുശേഷം മലയാള സാഹിത്യത്തെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി പല വര്‍ഷങ്ങളിലും ആഗോള ആടിസ്‌ഥാനത്തില്‍ സാഹിത്യ മല്‍സരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാമിന്റെ ഗ്ലോബല്‍ മല്‍സരമാണിത്‌.

2012ലെ അവാര്‍ഡുകള്‍ക്കുള്ള കൃതികള്‍ അയയ്‌ക്കേണ്ട അവസാന തീയതി ജനുവരി 15 ആണെന്ന്‌ അസോസിയേഷന്‍ ചെയര്‍മാന്‍ തോമസ്‌ പി. ആന്റണി പറഞ്ഞു. നോവല്‍, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ ആണ്‌ മല്‍സരങ്ങള്‍. 2010 ജനുവരി ഒന്നു മുതല്‍ 2011 മാര്‍ച്ച്‌ 31 വരെ ഇന്ത്യയിലോ വിദേശത്തോ പ്രസിദ്ധീകരിച്ച മലയാളി എഴുത്തുകാരുടെ കൃതികള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. മൂന്നു വിഭാഗങ്ങളിലെയും അവാര്‍ഡ്‌ ജോതാക്കള്‍ക്ക്‌ 2012 സെപ്‌റ്റംബറില്‍ വാഷിങ്‌ടണില്‍ നടക്കുന്ന അവാര്‍ഡ്‌ നൈറ്റില്‍ പ്രശസ്‌തി പത്രവും ശില്‍പവും നല്‍കി ആദരിക്കും. ഒന്നാം സ്‌ഥാനം കൈവരിക്കുന്നവര്‍ക്ക്‌ കാഷ്‌ അവാര്‍ഡും നല്‍കും. യുവവിഭാഗത്തിന്‌ (വയസ്‌ 10 - 18) പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.

മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്‌ അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരും സാമൂഹിക - സാംസ്‌കാരിക നേതാക്കളുമടങ്ങുന്ന ഒരു മൂന്നംഗ കമ്മിറ്റിയാണ്‌. നോവലിസ്‌റ്റും നിരവധി അവാര്‍ഡുകളുടെ ഉടമയുമായ ടോം മാത്യൂസ്‌ (ന്യൂജഴ്‌സി) അധ്യക്ഷനായിട്ടുള്ള ഈ പുരസ്‌കാര സമിതിയില്‍ കവിയും കഥാകൃത്തും വടക്കേ അമേരിക്കയിലെ എഴുത്തുകാരുടെ മാതൃസംഘടനയായ ലാനാ (ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക) യില്‍ പല പ്രമുഖ സ്‌ഥാനങ്ങളും വഹിച്ചിട്ടുള്ള അബ്‌ദുല്‍ പുന്നയൂര്‍ക്കുളവും (ഡിട്രോയിറ്റ്‌) നിരൂപകനും എഴുത്തുകാരനുമായ പ്രിന്‍സ്‌ മര്‍ക്കോസ്‌ (ന്യൂയോര്‍ക്ക്‌) ആണ്‌ മറ്റു ജഡ്‌ജിമാര്‍.

സാഹിത്യപുരസ്‌കാരങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നവര്‍ പ്രസിദ്ധീകരിച്ച കൃതികളുടെ മൂന്നു കോപ്പികള്‍ 2012 ജനുവരി 15ന്‌ മുമ്പായി താഴെ കാണുന്ന വിലാസത്തില്‍ അയച്ചുകൊടുക്കുക.

വിലാസം: Tom Mathews, MAM 2012 Global Sahithya Award Chairman, 8 Mitchell Road. Parsippany, New Jersey 07054.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം മാത്യൂസ്‌: 973 650 6293 (tommathewsr@aol.com), അബ്‌ദുല്‍ പുന്നയൂര്‍ക്കുളം: 586 944 1805 ( moideen87@hotmail.com), പ്രിന്‍സ്‌ മാര്‍ക്കോസ്‌: 516 489 7403 ( princemarkose@aol.com) ജോസഫ്‌ പോത്തന്‍: 410 248 0338 (josephpothen@comcast.net), തോമസ്‌ പി. ആന്റണി: 410 821 9023 (tpantony@aol.com) എന്നിവരുമായി ബന്ധപ്പെടുകയോ
മാം സൈറ്റ്‌: www.mamusa.org സന്ദര്‍ശിക്കുകയോ ചെയ്യുക.
മാം ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ്‌ 2012: വിവിധ രാജ്യങ്ങളില്‍നിന്ന്‌ അപേക്ഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക