Image

സൗത്ത്‌ കൊറിയന്‍ ഫെറി കപ്പല്‍ ചെരിഞ്ഞ്‌ മുങ്ങുന്നു

ജോജോ തോമസ്‌ Published on 16 April, 2014
സൗത്ത്‌ കൊറിയന്‍ ഫെറി കപ്പല്‍ ചെരിഞ്ഞ്‌ മുങ്ങുന്നു
459 പേര്‍ യാത്ര ചെയ്‌തിരുന്ന സൗത്ത്‌ കൊറിയന്‍ ഫെറിക്കപ്പല്‍ മഞ്ഞക്കടലില്‍ ചെരിഞ്ഞ്‌ മുങ്ങുന്നതായി റിപ്പോര്‍ട്ട്‌ ചെയ്‌തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു.

ചൊവ്വാഴ്‌ച രാത്രി സൗത്ത്‌ കൊറിയയിലെ അന്‍സാര്‍ ഡാന്‍വാന്‍ ഹൈസ്‌കൂളിലെ 15 അധ്യാപകരും 325 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാലു ദിവസത്തെ ഫീല്‍ഡ്‌ ട്രിപ്പിനായി ജിജു ഐലന്റിലേക്ക്‌ സിവോള്‍ എന്ന ഫെറി കപ്പലില്‍ യാത്ര പുറപ്പെട്ടതാണ്‌.

89 മറ്റ്‌ യാത്രക്കാര്‍, 30 ഫെറി ജോലിക്കാര്‍, 15 അധ്യാപകര്‍, 325 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 459 യാത്രക്കാരില്‍ ഈ റിപ്പോര്‍ട്ട്‌ എഴുതുമ്പോഴും അറിയാന്‍ കഴിഞ്ഞത്‌ 292 യാത്രക്കാര്‍ക്കായുള്ള തിരിച്ചില്‍ തുടരുന്നു എന്നാണ്‌. 6800 ടണ്‍ ഭാരമുള്ള ഈ ഫെറി കപ്പലിനുള്ളിലെ കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ സൗത്ത്‌ കൊറിയന്‍ മുങ്ങല്‍ വിദഗ്‌ധരും, യു.എസ്‌ നേവി കപ്പലും സജീവമായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഈ ദുരന്തത്തില്‍ വേദനിക്കുന്ന, പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കായി ജഗദീശരനോട്‌ പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഫോട്ടോ കടപ്പാട്‌: Republic of Korea Cost Guard Getty Imeges.
സൗത്ത്‌ കൊറിയന്‍ ഫെറി കപ്പല്‍ ചെരിഞ്ഞ്‌ മുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക