Image

ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 November, 2011
ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ബെല്‍ഫാസ്റ്റ്‌: ബെല്‍ഫാസ്റ്റ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 109-മത്‌ ഓര്‍മ്മപ്പെരുനാള്‍ ആചരിക്കുന്നു.

നവംബര്‍ 19,20 തീയതികളില്‍ അന്ത്യോക്യന്‍ ഓര്‍ത്തഡോക്‌സ്‌ (ശാലേം ഹൗസിന്‌ എതിര്‍വശം) ചര്‍ച്ചിലാണ്‌ ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്‌.

നവംബര്‍ 19-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ സന്ധ്യാനമസ്‌കാരം, 7.30-ന്‌ പ്രസംഗം തുടര്‍ന്ന്‌ ആശീര്‍വാദം. 20-ന്‌ ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരം, 10 മണിക്ക്‌ വിശുദ്ധ കുര്‍ബാന. കുര്‍ബാനയ്‌ക്ക്‌ വികാരി ഫാ. വര്‍ഗീസ്‌ ജോണ്‍ മുഖ്യകാര്‍മികത്വം വഹിക്കും.

പ്രദക്ഷിണം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്‌, തുടര്‍ന്ന്‌ സ്‌നേഹവിരുന്നോടുകൂടി പെരുന്നാള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. വര്‍ഗീസ്‌ ജോണ്‍ (വികാരി) 07908064000, ബിജു ജോയി (സെക്രട്ടറി) 0787 2170696, ജോര്‍ജ്‌ തോമസ്‌ (ട്രസ്റ്റി) 0773 7902748.
ബെല്‍ഫാസ്റ്റില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക