Image

സി.എസ്‌.ഐ അല്‍മായ റിട്രീറ്റ്‌ ന്യൂയോര്‍ക്കില്‍ നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 15 November, 2011
സി.എസ്‌.ഐ അല്‍മായ റിട്രീറ്റ്‌ ന്യൂയോര്‍ക്കില്‍ നടത്തപ്പെട്ടു
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ സി.എസ്‌.ഐ ഇടവകകളിലെ അല്‍മായ ഫെല്ലോഷിപ്പും സ്‌ത്രീജനസഖ്യവും സംയുക്തമായി നടത്തിയ പ്രഥമ ഏകദിന റിട്രീറ്റ്‌ ആത്മീയ ഉണര്‍വിനു സാക്ഷ്യം നല്‍കുന്ന ഒരു നവ്യ അനുഭവമായിരുന്നു. ന്യൂയോര്‍ക്കില്‍ സീഫോര്‍ഡില്‍ ഉള്ള സിഎസ്‌ഐ ദേവാലയത്തില്‍ വച്ചായിരുന്നു നവമ്പര്‍ 12-ന്‌ റിട്രീറ്റ്‌ നടത്തപ്പെട്ടത്‌.

സിഎസ്‌ഐ മധ്യ കേരള മഹായിടവകയിലെ ബിഷപ്പ്‌ കമ്മിസറി, സഭാ ട്രസ്റ്റി തുടങ്ങി വിവിധ
പദവികള്‍ വഹിച്ച വെരി റവ ടി ഒ ഉമ്മന്‍, റവ നെബു സ്‌കറിയ (സിഎസ്‌ ഐ സീഫോര്‍ഡു മലയാളം ഇടവക), റവ്‌ ബിനു ടി ജോണ്‍ (ഹഡ്‌സണ്‍ വാലി സി എസ്‌ ഐ ചര്‌ച്‌), റവ്‌. സന്തോഷ്‌ മാത്യു ( ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഫിലഡല്‍ഫിയ), റവ സി എം ഈപ്പന്‍ (ജുബിലി മെമ്മോറിയല്‍ ചര്‍ച്ച്‌) എന്നീ വൈദികരുടെ നേതൃത്വത്തില്‍ റിട്രീറ്റ്‌ നടത്തുവാന്‍ സീഫോര്‍ട്ട്‌ ഇടവക അല്‍മായ സംഘടന മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചു.വിശുദ്ധ കുര്‍ബനയോടു കൂടിയാണ്‌ റിട്രീറ്റ്‌ ആരംഭിച്ചത്‌.

പ്രൊഫസര്‍ ഡേവിഡ്‌ എബ്രഹാം (ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളേജ്‌) മുഖ്യ പ്രഭാഷകനായിരുന്നു. സമൂഹത്തിലും വ്യക്തി ജീവിതങ്ങളിലും ഇന്ന്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ വീണ്ടെടുക്കുവാന്‍ കഴിയാതെ പോകുന്നത്‌ നാം ദൈവവുമായി അകന്നു പോകുന്നതിന്റെ പരിണത ഫലമാണെന്ന്‌ പ്രൊഫസര്‍ ഡേവിഡ്‌ എബ്രഹാം ദൈവവചനം അടിസ്ഥാനമാക്കി പ്രസ്‌താവിച്ചു.നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള അടങ്ങാത്ത ദാഹം നമ്മിലുണ്ടായിരിക്കണമെന്നു അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

റിട്രീറ്റിനോട്‌ അനുബന്ധിച്ച്‌ നടത്തിയ ബൈബിള്‍ ക്വിസ്‌ മത്സരത്തില്‍ സീഫോര്‌ട്‌ ഇടവക ടീം ഒന്നാം സ്ഥാനവും, ഹഡ്‌സണ്‍ വാലി ഇടവക ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വെരി റവ്‌. ടി ഓ ഉമ്മന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ നല്‍കി. സ്‌ത്രീജന സഖ്യം പ്രസിഡന്റ്‌ ഷില്ലി നെബു സ്വാഗതവും അല്‍മായ സെക്രട്ടറി മാത്യു ജോഷ്വ (കൊച്ചുമോന്‍) കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന്‌ സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. (തോമസ്‌ ടി ഉമ്മന്‍, ന്യൂയോര്‍ക്ക്‌ ഇടവക വൈസ്‌ പ്രസിഡന്റ്‌) അറിയിച്ചതാണിത്‌.
സി.എസ്‌.ഐ അല്‍മായ റിട്രീറ്റ്‌ ന്യൂയോര്‍ക്കില്‍ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക