കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത
പ്രൗഢഗംഭീരമായ ചടങ്ങില്‍ 2011-2013 ലെ പ്രവര്‍ത്തനോല്‍ഘാടനം കേരള ഹിന്ദൂസ്
ഓഫ് നോര്‍ത്തമേരിക്കയുടെ പുതിയ പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിരവേന്‍
ഭദ്രദീപം തെളിയിച്ചു നിര്‍വ്വഹിക്കുകയുണ്ടായി.
പതിനായിരക്കണക്കിനു വരുന്ന കേരളീയ ഹിന്ദു സമൂഹത്തെ ഒരകുടക്കീഴില്‍ കൊണ്ടു
വരുന്നതിനു അശ്രാന്തം പരിശ്രമിക്കുമെന്നും, ജനഹൃദയങ്ങളില്‍ ചിരകാല പ്രതിഷ്ഠ
നേടുന്ന തരത്തിലുള്ള ഒരു ഹിന്ദു സംഗമത്തിനു ഫ്‌ളോറിഡ സാക്ഷിയാകുവെന്നും,
സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, ഹിന്ദുസംസ്‌കാരവും
വിശ്വാസവും പകര്‍ന്നു കൊടുക്കുമെന്നും തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍
അദ്ദേഹം പറഞ്ഞു.
കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ് ശ്രീ. ഗോപന്‍ നായര്‍ ,
നടത്തിയ സ്വാഗതപ്രസംഗത്തില്‍, കെ.എച്ച്.എന്‍.എയുടെ എല്ലാ പ്രവര്‍ത്തനങ്ങളും
ഒരു വന്‍വിജയമാക്കുന്നതിനു വേണ്ടി കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ
എല്ലാ അംഗങ്ങളുടെയും പരിപൂര്‍ണ്ണ പിന്‍തുണ നല്‍കുന്നതായി അറിയിച്ചു.
ജനറല്‍ സെക്രട്ടറി ശ്രീ. സുരേഷ് നായര്‍ , ട്രഷറര്‍ , ശ്രീ. വിനോദ് കുമാര്‍
നായര്‍ , വൈസ് പ്രസിഡന്റ് റ്റി.എന്‍ . നായര്‍ , ജോയിന്റ് സെക്രട്ടറി,
വിനോദ് കേയാര്‍കെ, ജോയ്ന്റ് ട്രഷറര്‍ സുരേഷ് ഉണ്ണിത്താന്‍ , മുന്‍
പ്രസിഡന്റ് എം.ജി. മേനോന്‍ , മുന്‍ സെക്രട്ടറി സുധാകര്‍ത്താ, മുന്‍
ട്രഷറര്‍ വിശ്വനാഥ പിള്ള തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.