Image

എം.ഐ . ഏബ്രഹാം കൊല്ലാട്ട് നിര്യാതനായി

Published on 15 November, 2011
എം.ഐ . ഏബ്രഹാം കൊല്ലാട്ട് നിര്യാതനായി

മലയാള മനോരമ മുന്‍ ഉദ്യോഗസ്ഥനും, ഷിക്കാഗോയിലെ മാത്യൂ
ബ്രഹാമിന്റെ (ജോയി) പിതാവുമായ മുല്ലശ്ശേരി കുന്നുവളയില്‍ എം.ഐ ബ്രഹാം(സണ്ണി) -76 കൊല്ലാട്ട് നിര്യാതനായി.

ശവസംസ്‌ക്കാരം കൊല്ലാട്ടുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു.

ഭാര്യ മണര്‍കാട് കൊക്കരവാലയില്‍ ശോശാമ്മ. മക്കള്‍ : മാത്യൂ
ബ്രഹാം, ഇട്ടിയവിര ഏബ്രഹാം, കുര്യന്‍ ഏബ്രഹാം, മറിയാമ്മ ഏബ്രഹാം. മരുമക്കള്‍ : സോമിനി, ഷിനി, ആഷ്‌ലി, കുഞ്ഞ്.

നവംബര്‍ 16 ബുധനാഴ്ച യെല്‍മസ്റ്റില്‍ മാത്യൂ ഏബ്രഹാമിന്റെ ഭവനത്തില്‍ വൈകീട്ട് അനുസ്മരണയോഗവും, 20-ാം തീയതി ഞായറാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രിലില്‍ രാവിലെ 9മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും, 11.30 ന് ധൂപ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് സോജു ഏബ്രഹാം-630-782-2021.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക