Image

ഫോമാ ഇലക്ഷനു മത്സരവും പാനലും

Published on 18 April, 2014
ഫോമാ ഇലക്ഷനു മത്സരവും പാനലും
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ എല്ലാ സ്ഥാനത്തേക്കും മത്സരം നടക്കുമെന്ന സ്ഥിതിയായി. പാനലും ഉണ്ടാവും.
നേരത്തെ ഫ്‌ളോറിഡയില്‍ നിന്ന് ആനന്ദന്‍ നിരവേല്‍ മാത്രമാണു പ്രസിഡന്റ് സ്ഥനത്തേക്ക് രംഗത്തുണ്ടായിരുന്നത്.
സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടക്കും. ആനന്ദന്‍ നിരവേല്‍ മുന്‍ ട്രഷറര്‍ ഷാജി എഡ്വേര്‍ഡിനെ (സ്റ്റാറ്റന്‍ ഐലന്‍ഡ്) പിന്തുണക്കുമ്പോള്‍ ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി ഉമ്മനെയും സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. തോമസ് ടി. ഉമ്മന്‍, ജയിംസ് ഇല്ലിക്കലിനൊപ്പം ഒരു പാനലായി മത്സരിക്കുമെന്നാണു അറിയുന്നത്.
വൈസ് പ്രസിഡന്റ്സ്ഥാനത്തേക്ക് ഇതിനകം തന്നെ നാലു പേര്‍ രംഗത്തുണ്ട്. വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ നിന്ന് വിന്‍സന്‍ എം പോള്‍, ലോസ് ഏഞ്ചലസില്‍ നിന്നു വിന്‍സന്റ് ബോസ് മാത്യു, കണക്ടിക്കട്ടില്‍ നിന്നു കുര്യന്‍ വര്‍ഗീസ്, ന്യു യോര്‍ക്കില്‍ നിന്നു ഫിലിപ്പ് മഠത്തില്‍ എന്നിവര്‍.
ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കലിന്റെ പാനലില്‍ സജി കരിമ്പന്നൂരാണുള്ളത്. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ജോയി ആന്റണിയാണു മറ്റൊരാള്‍.
ഷാജി എഡ്വേര്‍ഡിനെ പിന്തുണക്കുന്നതൊഴിച്ചാല്‍ പ്രത്യേക പാനലൊന്നും താന്‍ ഉദ്ദേശിക്കുന്നില്ലെനു ആനന്ദന്‍ നിരവേല്‍ നേരത്തേ പറയുകയുണ്ടായി. എങ്കിലും ശക്തമായ ഒരു മത്സരത്തിനുള്ള സാധ്യതയാണൂ കാണുന്നത്.
കണ്‍ വന്‍ഷന്‍ എന്തായാലുംഫ്‌ളോറിഡയില്‍ തന്നെ ആയിരിക്കുമെന്നതാണു ഉറപ്പായ കാര്യം. പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ രണ്ടും അവിടെ നിന്നാണല്ലൊ. ജയിംസ് ഇല്ലിക്കല്‍ ജയിച്ചാല്‍ ഒര്‍ലാന്‍ഡോയും ആനന്ദന്‍ നിരവേല്‍ ജയിച്ചാല്‍ മയാമിയുംആയിരിക്കും വേദി.
ഒന്നായിരുന്ന ഫൊക്കാന പിളര്‍ന്നത് 2006-ല്‍ ഫ്‌ളോറിഡയില്‍ നടന്ന കണ്‍ വന്‍ഷനിലാണു എന്നതും ചരിത്രം.
എല്ലാ സ്ഥനാര്‍ഥികളെയും പറ്റിയുള്ള വിവര്‍ങ്ങള്‍ക്ക് ഫോമാ സെക്ഷന്‍ കാണുക
http://emalayalee.com/newsMore.php?newsType=fomaa
ഫോമാ ഇലക്ഷനു മത്സരവും പാനലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക