Image

ഭാരതപുണ്യക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ഉണ്ണികൃഷ്ണ വിഗ്രഹം ഡാളസ്സില്‍

പി.പി.ചെറിയാന്‍ Published on 15 November, 2011
ഭാരതപുണ്യക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ഉണ്ണികൃഷ്ണ വിഗ്രഹം ഡാളസ്സില്‍

108 ല്‍ പരം ഭാര പുണ്യക്ഷേത്രസന്ദര്‍ശന ചൈതന്യവുമായി ഉണ്ണികൃഷ്ണന്റെ കമനീയ വിഗ്രഹം നവംബര്‍ 10ന് ഡാളസ്സിലെ കേരളാ ഹിന്ദു സൊസൈറ്റി നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

ഭാരതത്തിലെ പ്രശസ്ത ക്ഷേത്രങ്ങളായ ഗുരുവായൂര്‍ , മൂകാംബിക, ശ്രീ പത്ഭനാഭസ്വാമി, ഹിമാലത്തിലെ ബദരീനാഥ്, ഡല്‍ഹിയിലെ വൃന്ദാവന്‍ ഗുജറാത്തിലെ ദ്വാരക, മുബൈ മഹാലക്ഷ്മി, സിദ്ധിവിനായക കൂടാതെ മറ്റനേകം പ്രമുഖ ക്ഷേത്രങ്ങളിലെ പൂജകളിലൂടെയും, പ്രാര്‍ത്ഥനകളിലൂടെയും സഞ്ചരിച്ച അതേ ഉണ്ണിക്കണ്ണന്‍ ആണ് അമേരിക്കന്‍ മണ്ണില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് പതിനായിരക്കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനയിലൂടെ ശക്തിയാര്‍ജ്ജിച്ച ഈ വിഗ്രഹ ദര്‍ശനം കൊണ്ട്, ഭാരതത്തിലെ 108 ക്ഷേത്രദര്‍ശനത്തിലൂടെ ലഭിക്കുന്ന അനുഗ്രഹം ലഭിക്കുന്നതാണ്.

ഭാഗവത സാമ്രാട്ട് പെരുമ്പള്ളി കേശവന്‍ നമ്പൂതിരി, ശ്രീ
തത്തനപ്പിള്ളി കൃഷ്ണ അയ്യര്‍ , ശ്രീ മുല്ലമംഗലം ശ്രീ വിക്രമന്‍ നമ്പൂതിരി ശ്രീ. പെരുമ്പള്ളി ഭാവദാസന്‍ നമ്പൂതിരി എന്നിവരാണ്. വിഗ്രഹത്തോടൊപ്പം അമേരിക്കയില്‍ എത്തിയിരിക്കുന്നത്.

ഡിസംബര്‍ 3ന് ഒരുക്കുന്ന വമ്പിച്ച സ്വീകരണ പരിപാടിയിലും, ദീപാരാധനയിലും പങ്കുചേര്‍ന്ന്, ഒരു പുരുഷായുസ്സില്‍ മാത്രം ലഭിച്ചേക്കാവുന്ന ഈ പ്രഥമ പുണ്യദര്‍ശനം നേടുവാന്‍ എല്ലാ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് കെ.എച്ച്.എസ് പ്രസിഡന്റ് ശ്രീ കേശവന്‍ നായരും, ട്രസ്റ്റി ചെയര്‍ ശ്രീ രാമചന്ദ്രന്‍ നായരും അഭ്യര്‍ത്ഥിക്കുന്നു.
ഭാരതപുണ്യക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ഉണ്ണികൃഷ്ണ വിഗ്രഹം ഡാളസ്സില്‍ ഭാരതപുണ്യക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം ഉണ്ണികൃഷ്ണ വിഗ്രഹം ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക