ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കില്ലെന്ന് നടി മാളവിക നായര്‍ പറഞ്ഞു. ഇത്തരത്തില്‍
അഭിനയസാധ്യതയുള്ള വേഷങ്ങളാണ് എനിയ്ക്ക് വേണ്ടിത്. മാനസിക വൈകല്യമുള്ള
കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിയ്ക്കാഗ്രഹമുണ്ട്. ബോളിവുഡിന്റെ ഭാഗമാകാന്‍
എനിയ്ക്കാഗ്രഹമില്ല, ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടിവരുമെന്നതുതന്നെയാണ് ഇതിന്കാരണം
മാളവിക പറയുന്നു. തമിഴത്ത് കമല്‍ ഹസ്സനൊപ്പവും മലയാളത്തില്‍ ഫഹദ് ഫാസിലിനൊപ്പവും
അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും താരം
വെളിപ്പെടുത്തി.
സിനിമയില്‍ വിദ്യ ബാലനും, അമീര്‍ ഖാനും കാണിയ്ക്കുന്ന
സൂക്ഷ്മത എന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
നടിയുടെ
'കുക്കൂ' എന്ന ചിത്രം തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലേയ്ക്ക് ക്ഷണം
വന്നപ്പോള്‍ ഒരു അന്ധയെ അവതരിപ്പിക്കാന്‍ കഴിയുമോയെന്ന് തനിയ്ക്ക്
സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ സംവിധായകന് രാജ മുരുകന് തനിയ്ക്ക് വേണ്ട
ധൈര്യം തന്നുവെന്നും മാളവിക പറയുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ഏഴ്
ദിവസത്തെ ശില്പശാലയുണ്ടായിരുന്നു. അവിടെവച്ച് അന്ധരായ ആളുകളെ കാണാനും അവരുടെ
രീതികള്‍ മനസിലാക്കാനും സാധിച്ചു. ഇതിനിടെയാണ് ഞാന്‍ തമിഴ് ഭാഷകൂടുതല്
മനസിലാക്കിയതും മാളവിക പറഞ്ഞു.