Image

നഴ്‌സിന്റെ തിരോധാനം: രാജസ്ഥാനില്‍ മന്ത്രിമാര്‍ രാജിവെച്ചു

Published on 15 November, 2011
നഴ്‌സിന്റെ തിരോധാനം: രാജസ്ഥാനില്‍ മന്ത്രിമാര്‍ രാജിവെച്ചു
ജയ്‌പൂര്‍: നഴ്‌സ്‌ ബന്‍വാരി ദേവിയെ കാണാതായതിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രി അശോക്‌ ഗാലോട്ടിന്‌ രാജി സമര്‍പ്പിച്ചു. ബന്‍വാരി ദേവിയെ കാണാതായതുമായി കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ക്ക്‌ ബന്ധമുണ്ടെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്‌ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത അടിയന്തിര യോഗത്തിന്‌ ശേഷമാണ്‌ രാജി തീരുമാനമുണ്ടായതെന്ന്‌ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു. കേസില്‍ ആരോപണ വിധേയനായ മന്ത്രി മഹിപാല്‍ മദിര്‍നയെ നേരത്തെ പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക