Image

മോഹന്‍ലാല്‍ ചിത്രം 'മിസ്‌റ്റര്‍ ഫ്രോഡി'ന്‌ തിയേറ്റര്‍ ഉടമകളുടെ വിലക്ക്‌.

Published on 23 April, 2014
മോഹന്‍ലാല്‍ ചിത്രം 'മിസ്‌റ്റര്‍ ഫ്രോഡി'ന്‌ തിയേറ്റര്‍ ഉടമകളുടെ വിലക്ക്‌.
ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം 'മിസ്‌റ്റര്‍ ഫ്രോഡി'ന്‌ തിയേറ്റര്‍ ഉടമകളുടെ വിലക്ക്‌. മെയ്‌ എട്ടിന്‌ റിലീസ്‌ ചെയ്യാനിരുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ്‌ തിയേറ്റര്‍ ഉടമകള്‍ പറയുന്നത്‌. ബി ഉണ്ണികൃഷ്‌ണന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനപ്രകാരമാണ്‌ തിയേറ്റര്‍ ഉടമകള്‍ ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്‌.

അമ്മ നടത്തിയ രാഘവന്‍ മാസ്‌റ്റര്‍ അനുസ്‌മരണ പരിപാടിയുമായി ബന്ധപ്പെട്ട്‌ ബി ഉണ്ണികൃഷ്‌ണനും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി നേരത്തേ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കെട്ടിടം ഉദ്‌ഘാടനത്തിന്‌ അമ്മ സംഘടന ഭാരവാഹികളാരും പങ്കെടുക്കാതിരുന്നത്‌ ഉണ്ണികൃഷ്‌ണന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്നാണ്‌ ബി ഉണ്ണികൃഷ്‌ണന്റെ ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കേണ്ടെന്ന്‌ ഫെഡറേഷന്‍ തീരുമാനിച്ചത്‌.

അതേസമയം പ്രശ്‌നം ചര്‍ച്ച ചെയ്‌തു പരിഹരിക്കാനാവുന്നതാണെന്ന്‌ ബി ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. മോഹന്‍ലാല്‍ വ്യത്യസ്‌ത ഗെറ്റപ്പിലെത്തുന്ന 'മിസ്‌റ്റര്‍ ഫ്രോഡ്‌' ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക