Image

അമല പോളിന്റെ വിവാഹനിശ്ചയം ജൂണ്‍ 12 കൊച്ചിയില്‍

Published on 23 April, 2014
അമല പോളിന്റെ വിവാഹനിശ്ചയം ജൂണ്‍ 12 കൊച്ചിയില്‍
നടി അമലാ പോളിന്റെ വിവാഹനിശ്ചയം ജൂണ്‍ ഏഴിന്‌ കൊച്ചിയില്‍ നടക്കും. തമിഴ്‌ ചലച്ചിത്രസംവിധായകന്‍ എ.എല്‍ വിജയ്‌ ആണ്‌ വരന്‍. വിവാഹം ജൂണ്‍ 12ന്‌ ചെന്നൈയിലാണ്‌.

വിജയ്‌ സംവിധാനംചെയ്‌ത ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ്‌ ഇവര്‍ അടുത്തത്‌. സംവിധായകന്‍ പ്രിയദര്‍ശന്റെ ശിഷ്യനായിട്ടാണ്‌ എഎല്‍ വിജയ്‌ സംവിധാനരംഗത്തെത്തുന്നത്‌. മദിരാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ്‌ എഎല്‍ വിജയ്‌ ശ്രദ്ധിക്കപ്പെട്ടത്‌. അജിത്‌ കുമാറിനെ നായകനാക്കി മലയാളത്തിലെ ഹിറ്റ്‌ ചിത്രം കിരീടം തമിഴിലേയ്‌ക്ക്‌ റീമേക്ക്‌ ചെയ്‌തത്‌ വിജയ്‌ ആയിരുന്നു. ഇപ്പോള്‍ സൈവം എന്ന പുതിയ ചിത്രമൊരുക്കുന്ന തിരക്കിലാണ്‌ ഇദ്ദേഹം. മലയാളത്തിലും സജീവമായിരിക്കുന്ന അമലയ്‌ക്കുമുണ്ട്‌ കൈനിറയെ ചിത്രങ്ങള്‍. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈല ആണ്‌ മലയാളത്തില്‍ അമലയുടെ പുതിയ ചിത്രം. തമിഴില്‍ വേലയില്ലാ പട്ടത്താരിയാണ്‌ അമലയുടെ അടുത്ത ചിത്രം.

അമലയും വിജയിയും തമ്മില്‍ പ്രണയമാണെന്ന്‌ നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ പലവട്ടം അത്‌ നിഷേധിച്ചു. എന്നാല്‍ അടുത്തിടെ അമല ഇക്കാര്യം സ്ഥിരീകരിക്കുകയും അമലയുടെ അമ്മ അമലയും വിജയിയും തമ്മില്‍ വിവാഹിതരാകാന്‍ പോവുകയാണെന്നകാര്യം എല്ലാവരെയും അറിയിക്കുകയും ചെയ്‌തിരുന്നു.
അമല പോളിന്റെ വിവാഹനിശ്ചയം ജൂണ്‍ 12 കൊച്ചിയില്‍അമല പോളിന്റെ വിവാഹനിശ്ചയം ജൂണ്‍ 12 കൊച്ചിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക