Image

ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)

Published on 23 April, 2014
ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)
ജനാധിപത്യത്തിന്റെ ഉത്‌സവമെന്നു വിശേഷിപ്പിച്ചുകൊണ്ട്‌ ഇന്ത്യയുടെ പതിനാറാമത്തെ പാര്‍ലമെന്റ്‌ തെരഞ്ഞടുപ്പിനെ ബിബിസി മഹോത്സവമാക്കുകയാണ്‌.

ഇന്ത്യയിലേയും ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്കായി തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളുടെയും, തുടര്‍ന്നു നടന്നുതുടങ്ങിയ തെരഞ്ഞെടുപ്പിന്റെ തന്നെയും വാര്‍ത്ത ബിബിസി പ്രക്ഷേപണം തുടങ്ങിയിട്ടു ദിവസങ്ങളായി. തെരഞ്ഞെടുപ്പ്‌ അടുക്കുംതോറും വാര്‍ത്തകള്‍ക്കൊപ്പം വിവാദങ്ങളും വിശകലനങ്ങളും നിരന്തരം ലോകത്തെ അറിയിച്ചുകൊണ്ടേയിരിക്കാന്‍ ബിബിസിയുടെ പത്രപ്രവര്‍ത്തകര്‍ സംഘങ്ങള്‍ സംഘങ്ങളായി ചുറ്റിത്തിരിയുകയാണ്‌ ഇന്ത്യ എന്ന അത്ഭുത ഭൂമിയില്‍.

ബിബിസി ലോക വാര്‍ത്ത, ബിബിസി കോം എന്നിവയുടെ പിന്നണിപ്രവര്‍ത്തകള്‍ തെരഞ്ഞെടുപ്പുഫലം വരുന്നമുറയ്‌ക്ക്‌ ആ വിവരവും, ഒപ്പം ഒരു വന്‍സാമ്പത്തികശക്തിയും ആഗോളപ്രമാണിയുമായ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ ഈ ഫലങ്ങള്‍ എങ്ങനെ സ്വാധീനിക്കുമെന്ന വിശകലനാത്മക റിപ്പോര്‍ട്ടും അപ്പപ്പോള്‍ ലോക ദ്ധയില്‍പ്പെടുത്താനാണ്‌ ലക്ഷ്യമിടുന്നത്‌.

``ഗ്‌ളോബല്‍ വിത്ത്‌ ജോണ്‍ സോപ്പല്‍'', `` ഇംപാക്‌ട്‌''. എന്നീ പരിപാടികള്‍ ഇന്ത്യയില്‍നിന്ന്‌ ഏപ്രില്‍ 7, 8, 9 തീയതികളില്‍ പ്രക്ഷേപണം ആരംഭിച്ചു. ഇന്ത്യയെക്കുറിച്ച്‌ നല്ല അവഗാഹമുള്ള മിഷാല്‍ ഹുസൈനാണ്‌, വാര്‍ത്താവായനക്കാരിയുടെ വേഷമഷിച്ചുവച്ച്‌ ഇന്ത്യയുടെ മണ്ണിലേയ്‌ക്കിറങ്ങി 80 കോടി ജനങ്ങള്‍ പങ്കെടുക്കുന്ന മഹോത്സവത്തിന്റെ വിശേഷങ്ങള്‍ ലോകത്തോട്‌ വിളംബരം ചെയ്യുന്നത്‌.

എണ്‍പതു കോടി ആളുകള്‍ വോട്ടുചെയ്യുന്നു എന്നതു മാത്രമല്ല ലോകമാധ്യമങ്ങളെ ത്രസിപ്പിക്കുന്നത്‌, 10 കോടി യുവാക്കള്‍കൂടി ആദ്യമായി പൗരാവകാശത്തിന്റെ വിരല്‍മഷി ഏറ്റുവാങ്ങുന്നു എന്നതുകൂടിണ്‌. 10കോടി എന്നാല്‍ ലോകത്തിലെ 10-ല്‍ ഏറെ രാജ്യങ്ങള്‍ ഒന്നിച്ചാല്‍ ഉണ്ടാകുന്ന ജനസംഖ്യയേക്കാള്‍ എത്രയോ കൂടുതലാണെന്നതാണ്‌ പാശ്ചാത്യരെ അത്ഭുതപ്പെടുത്തുന്നത്‌.

അറിയില്ലെ മിഷാലിനെ. വശ്യമായ ഒരു ചെറുപുഞ്ചിരിയോടെ വാര്‍ത്ത വിളമ്പുന്ന ഏഷ്യന്‍ സുന്ദരിയെ. ഇംഗ്‌ളണ്ടില്‍ ജനിച്ച ഈ പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകയുടെ മാതാപിതാക്കള്‍ പാകിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യക്കാരിയാണ്‌. 2012 മാര്‍ച്ചില്‍ ഗാന്ധി എന്ന പേരില്‍ ഒരു പരിപാടി അവതരിപ്പിച്ചിട്ടുള്ള മിഷാല്‍ 18 വയസുമുതല്‍ പത്രപ്രവര്‍ത്തകയാണ്‌. ബിബിസിയിലെത്തന്നെ ഒട്ടേറെ പരിപാടികള്‍ സുഗമമായി കൈകാര്യം ചെയ്‌തിട്ടുള്ള മിഷാലിന്റെ മുത്തച്ഛന്‍ അവിഭക്ത ഇന്ത്യയുടെ സേനാമേധാവിയായിരുന്ന ഫീല്‍ഡ്‌ മാര്‍ഷല്‍ ക്‌ളോഡ്‌ ആച്ചിന്‍ലെക്കിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നതും മിഷാലിനെ പാരമ്പര്യപരമായി ഇന്ത്യയോട്‌ അടുപ്പിക്കുന്നു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കുന്ന മീഡിയ അവാര്‍ഡ്‌ നിര്‍ണയക്കമ്മിറ്റിയംഗം കൂടിയായ മിഷാല്‍, ഇറാക്ക്‌ യുദ്ധം, ഇസ്‌താംബുള്‍ ബോംബിങ്‌, വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ സംഭവം തുടങ്ങി പല സംഘര്‍ഷമേഖലകളില്‍ പാഞ്ഞെത്തി വാര്‍ത്തകള്‍ ലോകത്തെ അറിയിച്ചു പരിചയമുള്ള പത്രപ്രവര്‍ത്തക ഒരു ഡോക്‌റുടെ മകളും ഇരട്ടക്കുട്ടികളുടെ അമ്മയുമാണ്‌.

ലോകത്തിലെ ഏറ്റവും മാദകവാര്‍ത്താ പ്രക്ഷപകയായി ഒരു വെബ്‌സൈറ്റ്‌ വോട്ടെടുപ്പിലൂടെ കണ്ടെത്തിയ മിഷാല്‍, ഹലോ ഗുഡ്‌മോണിങ്‌ എന്ന പ്രഭാതവാര്‍ത്താ വായനയിലൂടെയാണ്‌ ലോകപ്രശസ്‌തിയിലെത്തിയത്‌. വശ്യമായ ചിരി ഒളിപ്പിച്ചും തെളിയിച്ചും വാര്‍ത്ത വായിക്കുന്ന ഇവര്‍ക്കു മിഷാല്‍ എന്ന പേര്‍ തികച്ചും യോജിക്കും (മിഷാല്‍ എന്നാല്‍ സംസ്‌കൃതത്തില്‍ ഒളിപ്പിച്ചു വയ്‌ക്കുന്നത്‌, വ്യാജം, പ്രച്ഛന്നവേഷത്തില്‍ എന്നെല്ലാം അര്‍ഥം). എന്‍വി കൃഷ്‌ണവാര്യരുടെ ചിത്രാംഗദ എന്ന കാവ്യനാടകത്തിലൊരിടത്ത്‌ ഒരു ശ്‌ളോകാന്ത്യത്തില്‍ ``..മിഷാല്‍ ചെന്നെത്തി ചിത്രാംഗദ'' എന്നുണ്ടല്ലോ.

മിഷാലിനു പുറമെ, ബബിത ശര്‍മ, സോപല്‍ തുടങ്ങിയവരുള്‍പ്പെട്ട പത്രപ്രവര്‍ത്തകകാലാള്‍പ്പടയും ഇന്ത്യ മുഴുവന്‍ അരിച്ചുപെറുക്കി തെരഞ്ഞെടുപ്പിനേയും അതിനുശേഷം മന്ത്രിസഭാ രൂപീകരണത്തേയും സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളും വിശകലനങ്ങളും ചിത്രങ്ങളും നിരന്തരം എത്തിച്ചുകൊണ്ടിരിക്കും. ഇതെല്ലാം ഇംഗ്‌ളീഷില്‍ മാത്രമല്ല, ഹിന്ദിയിലും തമിഴിലും കൂടി.

ഇതിനു പുറമെ മൊബൈല്‍ എഡിഷന്‍ വേറെയും.

ലോകമാധ്യമങ്ങളെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ അത്ഭുതപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 8000 ലക്ഷത്തിലധികം വോട്ടര്‍മാരെ എട്ടുലക്ഷം ബൂത്തുകളിലെത്തിച്ച്‌ 13 ലക്ഷം വോട്ടിങ്‌ യന്ത്രങ്ങളിലൂടെ വോട്ടുചെയ്യിക്കുന്ന 36,000 കോടിരൂപയുടെ അതീവ സങ്കീര്‍ണവും ലോകോത്തരവമായ മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യമെന്നാണ്‌ ലോകമാധ്യമങ്ങള്‍ ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്‌. പങ്കെടുക്കുന്നതോ 1,300 രാഷ്‌ട്രീയ പാര്‍ട്ടികളും. ഇത്തവണത്തെ തെരഞ്ഞടുപ്പാകട്ടെ ഇന്ത്യ കണ്ടതില്‍വച്ച്‌ ഏറ്റവും സുദീര്‍ഘമായ യജ്ഞവും. സേനാംഗങ്ങള്‍ ഉള്‍പ്പെടെ 165 ലക്ഷം പേരാണ്‌ തെരഞ്ഞെടുപ്പു നിയന്ത്രിക്കുക.

ഏപ്രില്‍-7നു തുടങ്ങി മേയില്‍ അവസാനിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ചെലവിടുന്നത്‌ 29,400 കോടി രൂപയും. അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു ചെലവിന്റെ - 42000 കോടി രൂപ - തൊട്ടുപിന്നില്‍ നില്‍ക്കാന്‍ ദരിദ്രരാജ്യമായ ഇന്ത്യയും കിതച്ചെത്തുകയാണ്‌.

``ഭ്രാന്തമാംവിധം ബൃഹത്തും സങ്കീര്‍ണവുമായ അഭ്യാസം '', എന്ന്‌ അമേരിക്കയിലെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചപ്പോള്‍, `` ദശകങ്ങള്‍ കണ്ട നിര്‍ണായകമായ തെരഞ്ഞെടുപ്പ്‌; ദുര്‍ബലമായിത്തീര്‍ന്ന ഇടതു മതേതര കക്ഷികളും ഹിന്ദു ദേശീയതയുടെ വേരുകളുള്ള, പുര്‍ജനിക്കുന്ന വര്‍ഗീയശക്തികളും തമ്മിലുള്ള പോരാട്ട ``മായിട്ടാണ്‌ വോള്‍ സ്‌ട്രീറ്റ്‌ ജേണല്‍ വിലയിരുത്തിയത്‌.

``കശ്‌മീര്‍ മുതല്‍ തമിഴ്‌നാടുവരെയും ഗുജറാത്ത്‌ മുതല്‍ അരുണാചല്‍ വരെയും വിശാല, വൈവിധ്യമാര്‍ന്നു കിടക്കുന്ന ഒരു നാടിന്റെ ജാലകക്കാഴ്‌ചയായിട്ടാണ്‌ ഈ തെരഞ്ഞടുപ്പിനെ ബ്രീട്ടനിലെ ഇന്‍ഡിപ്പെന്‍ഡന്റ്‌ പത്രം കാണുന്നത്‌. സജീവമായി നിലനില്‍ക്കുന്ന മത. ജാതി ശക്തികളുടേയും അവയുടെ വേര്‍തിരിവിന്റേയും മാത്രമല്ല, ഏറിയേറിവരുന്ന കോടീശ്വരനിരകളുട സുഖഭോഗ ജീവിതത്തിനൊപ്പം പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന ജനകോടികളുടേയുംകൂടി ഒരു ഏകമാത്രക ദര്‍ശനമായിരിക്കും ഈ തെരഞ്ഞെടുപ്പെടുന്നെന്നും പത്രം പറഞ്ഞുവയ്‌ക്കുന്നു.

തെരഞ്ഞെടുപ്പിന്‌ ഇലക്‌ട്രോണിക്‌ സാങ്കേതികജ്ഞാനം പ്രയോജനപ്പെടുത്തുന്നതില്‍ പല മുന്നോക്കരാജ്യങ്ങള്‍ക്കും മുന്നിലാണ്‌ ഇന്ത്യ എന്നാണ്‌ റിയല്‍ക്‌ളിയര്‍വേള്‍ഡ്‌.കോം ` ഇന്ത്യ 2014 : മദര്‍ ഓഫ്‌ ഓള്‍ ഇലക്ഷന്‍സ്‌` എന്ന ലേഖനത്തില്‍ നിഗമിക്കുന്നത്‌.

ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ അവരുടെ പ്രകടനപത്രികകളില്‍ കാലാവസ്ഥാവ്യതിയാനത്തെയും പരിസ്ഥിതിയേയും പ്രാധാന്യത്തോടെ പരാമര്‍ശിച്ചതാണ്‌ വേള്‍ഡ്‌ വാച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌ സൈറ്റ്‌ അടിവരയിട്ടു പറയുന്നത്‌.

ഹഫിങ്‌ടണ്‍ പോസ്റ്റിലെ കോണര്‍ റയനന്റെ ദൃഷ്‌ടിയില്‍ കോണ്‍ഗ്രസിന്റെ 10 വര്‍ഷത്തെ ചരിത്രം വിലയിരുത്താന്‍ പോകുന്ന ഇലക്ഷനാണ്‌ ഇത്‌. മുസ്ലീംകള്‍ ധാരാളമുള്ള ഒരു രാജ്യത്തെ മോദി എങ്ങനെയാവാം ഭരിക്കാന്‍ പോകുന്നതെന്ന്‌ അദ്ദേഹം ആശങ്കപ്പെടുന്നുമുണ്ട്‌.

പ്രാദേശിക മാധ്യമങ്ങള്‍ രാഷ്‌ട്രീയ ശക്തികളുടെ കടുത്ത സമ്മര്‍ദത്തിനു കീഴിലാകയാല്‍ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം എത്രമാത്രം സാധ്യമാകുമെന്ന്‌ `` കമ്യൂണിറ്റി ടു പ്രൊട്ടക്‌ട്‌ ജേണലിസ്റ്റ്‌സ്‌ ഏഷ്യ പദ്ധതിയുടെ റിസേര്‍ച്ച്‌ അസോസിയേറ്റ്‌ ഹഫിങ്‌ടണില്‍ എഴുതിയ ലേഖനത്തില്‍ ചോദ്യമുയര്‍ത്തുന്നതും ശ്രദ്ധേയമാണ്‌.
ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)ഗുഡ്‌ മോണിംഗ്‌ ഇന്ത്യ, അയം മിഷാല്‍ ഹുസെയ്‌ന്‍ (രചന: വൈക്കം മധു)
Join WhatsApp News
Kunjunni 2014-04-23 20:37:08
"...തെരഞ്ഞെടുപ്പ് അടുക്കുംതോറും വാർത്തകൾക്കൊപ്പം വിവാദങ്ങളും വിശകലനങ്ങളും നിരന്തരം ലോകത്തെ അറിയിച്ചുകൊണ്ടേയിരിക്കാൻ ബിബിസിയുടെ പത്രപ്രവർത്തകർ സംഘങ്ങൾ സംഘങ്ങളായി ചുറ്റിത്തിരിയുകയാണ് ഇന്ത്യ എന്ന അത്ഭുത ഭൂമിയിൽ..."

ഒരു വലിയ വിഭാഗം ഇന്ത്യാക്കാർ തങ്ങളുടെ പല  പ്രവർത്തികളും ചിന്തകളും അപാര ബുദ്ധികൂർമ്മതയിലൂടെ നെയ്തെടുത്ത അത്ഭുതങ്ങളായിക്കരുതി അവയെല്ലാം മെച്ചമെന്നും 'ലോകോത്തര'മെന്നും എഴുതുകയും പറയുകയും ചെയ്യുക സാധാരണമായിരിക്കുന്നു. 'വലിയ മിടുക്കരാണിവർ' എന്നു പറഞ്ഞു കേൾക്കാനുള്ള താല്പ്പര്യം കൊണ്ടാവണം ഈ 'ലോകോത്തര' ശൂരന്മാർ ഇത്തരത്തിൽ പൊക്കം പറയുന്നത്. ആരുംതന്നെ ഇന്ത്യാക്കാരുടെ കണ്ടു പിടിത്തങ്ങൾ പകർത്തുന്നതായി പറഞ്ഞു കേൾക്കുന്നില്ല. ഒന്നേകാൽ ബില്ല്യൻ ജനങ്ങളുള്ള ഒട്ടുവളരെ ശാസ്ത്രജ്ഞർ ഉള്ള രാജ്യത്തു നിന്നു മനുഷ്യജീവിതത്തിനു ഗുണപ്പെടുന്ന യാതൊന്നും തന്നെ  കണ്ടുപിടിക്കുന്നുമില്ല. ലോകത്തിനു മുന്നിൽ എടുത്തു കാണിക്കാൻ കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥയിൽ ഇലക്ഷൻ നടത്തുന്നതും, റോക്കറ്റയക്കുന്നതും, തട്ടുകട നടത്തുന്നതും ഒക്കെ വലിയ അത്ഭുതങ്ങൾ ആയി വിവരിക്കയാണ് ചെയ്തു പോരുന്നത്. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ബി. ബി. സി. പോലുള്ള പ്രസ്ഥാനങ്ങൾ ഇവരെ പുകഴ്ത്തി എഴുതുക പതിവാണുതാനും. അങ്ങനെ ചെയ്യുന്ന കൂട്ടത്തിൽ, അവിടെ കാണുന്ന ചീഞ്ഞു നാറിയ പരിസരങ്ങളും, പശുവും കാളയും പട്ടിയും, പോത്തുമൊക്കെ മനുഷ്യക്കുഞ്ഞുങ്ങളുമായി ഇടകലർന്നു ജീവിക്കുന്ന പരമദാരിദ്ര്യ സീനുകളും, അല്പ്പം പണം ഉണ്ടാക്കാൻ പലരും കാട്ടുന്ന പരട്ടവിദ്യകളുടേയും മറ്റും ഫോട്ടോ-വിഡിയോകളും ചേർത്തു ന്യൂസ്‌ സർവീസ്  ലോകം മുഴുവൻ കാണിച്ചു രസിക്കുന്നു.  ഇവർ ലേഖനമെഴുതി, തന്നത്താൻ പൊങ്ങിപ്പറന്നു താഴെ വീഴുമ്പോൾ, വിദ്യക്കും വിഭവങ്ങൾക്കും ചൈന തൊട്ടടുത്തു വളർന്നു വലുതായി, "ഇങ്ങോട്ട് വാ"  എന്നു വിളിക്കുന്നതല്ലേ കാണുന്നത്? ജോലി തെണ്ടാൻ ഗൾഫിലേക്ക് പോവുന്ന കപ്പലേന്നിറങ്ങി, ചൈനയിലേക്ക് വണ്ടി കേറാൻ കാത്തിരിക്കുന്ന കാലം വിദൂരമല്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക