Image

ഡി.എം.എയുടെ `അഡോപ്‌റ്റ്‌ എ റോഡ്‌' പ്രോഗ്രാം വന്‍വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 23 April, 2014
ഡി.എം.എയുടെ `അഡോപ്‌റ്റ്‌ എ റോഡ്‌' പ്രോഗ്രാം വന്‍വിജയം
ഡിട്രോയിറ്റ്‌ : ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ ഓക്ക്‌ ലാന്‍ഡ്‌ കൗണ്ടിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ Adopt-A-Road പ്രോഗ്രാം വന്‍വിജയമായി . ഓക്ക്‌ ലാന്‍ഡ്‌ കൗണ്ടിയുടെ Dequindre റോഡില്‍ 14 മൈല്‍ മുതല്‍ ബിഗ്‌ ബീവര്‍ വരെയുള്ള റോഡ്‌ ആണ്‌ ഒരു വര്‍ഷത്തേക്ക്‌ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുന്നത്‌.

`അഡോപ്‌റ്റ്‌ എ റോഡി'ന്റെ ആദ്യ പ്രോഗ്രാം 13 നു ഞായറാഴ്‌ച നടന്നു. ഡി.എം.എ വോളന്റീയര്‍മാരോടൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ പ്രോഗ്രാമിന്റെ ഭാഗമായി. ഡി.എം.എ പ്രസിഡന്റ്‌ സുനില്‍ പൈങ്ങോള്‍ ഉത്‌ഘാടനം ചെയ്‌ത അഡോപ്‌റ്റ്‌ എ റോഡ്‌ പ്രോഗ്രാമിന്‌ സെക്രട്ടറി രാജേഷ്‌ കുട്ടി, ജോയിന്റ്‌ സെക്രട്ടറി നോബിള്‍ തോമസ്‌ , ട്രെഷറര്‍ സാജന്‍ ജോര്‍ജ്‌, ജോയിന്റ്‌ ട്രെഷറര്‍ ജിജി പോള്‍ BOT സെക്രട്ടറി ആകാശ്‌ അബ്രഹാം, ഫോമ വൈസ്‌ പ്രസിഡണ്ട്‌ രാജേഷ്‌ നായര്‍ തുടങ്ങിയവര്‍ നേതൃത്തും നല്‍കി. മിച്ചിഗ ണില്‍ ആദ്യമായിട്ടാണ്‌ ഒരു ഇന്ത്യന്‍ അസോസിയേഷന്‍ ഇത്തരത്തിലുള്ള ഒരു സംരംഭം ഏറ്റെടുത്ത്‌ അമേരിക്കന്‍ സമൂഹത്തിലേക്കിലിറങ്ങി ചെല്ലുന്നതെന്ന്‌ ബോര്‍ഡ്‌ ഓഫ്‌ ട്രെസ്‌ടി മെമ്പര്‍ ശ്രീ മാത്യു ചെരുവില്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്നുള്ള പ്രോഗ്രാമുകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.dmausa.org സന്ദര്‍ശിക്കുക. സൈജന്‍ കണിയോടിക്കല്‍ അറിയിച്ചതാണിത്‌.
ഡി.എം.എയുടെ `അഡോപ്‌റ്റ്‌ എ റോഡ്‌' പ്രോഗ്രാം വന്‍വിജയംഡി.എം.എയുടെ `അഡോപ്‌റ്റ്‌ എ റോഡ്‌' പ്രോഗ്രാം വന്‍വിജയംഡി.എം.എയുടെ `അഡോപ്‌റ്റ്‌ എ റോഡ്‌' പ്രോഗ്രാം വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക