Image

അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍

അനില്‍ പെണ്ണുക്കര Published on 23 April, 2014
അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍
മലയാളത്തിലെ ആദ്യസിനിമയില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ ലഭിക്കുന്ന സാഹചര്യം ഏതൊരു സംവിധായകന്റേയും സുവര്‍ണ്ണനിമിഷമാണ്. അതിന്റെ ത്രില്ലിലാണ് അരുണ്‍ വൈദ്യനാഥന്‍.

മലയാളത്തില്‍ സംവിധാനം ചെയ്യുന്ന അരുണിന്റെ ആദ്യ ചിത്രം തമിഴിലായിരുന്നു. 'അച്ചമുണ്ടു' എന്ന തമിഴ്ചിത്രത്തില്‍ സ്‌നേഹയും പ്രസന്നയുമായിരുന്നു പ്രധാന താരങ്ങള്‍.
രണ്ടാമത്തെ ചിത്രവും തമിഴില്‍ ചെയ്യാം എന്നു വിചാരിച്ച് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി. പക്ഷെ കഥ മലയാളത്തിലെടുത്താല്‍ കുറെക്കൂടി നന്നാവും എന്ന് വിചാരിച്ച് പെരുച്ചാഴി എന്ന പേരും നല്‍കി. ലാലിനെ നായകനുമാക്കി.

തമിഴ്‌നാട്ടിലെ ശീര്‍ക്കാഴി എന്ന ഗ്രാമത്തില്‍ ജനിച്ച അരുണ്‍ കോളജ് പഠനകാലത്ത് മിമിക്രി കലാകാരനായിരുന്നു. പിന്നീട് സിനിമ തലക്കുപിടിച്ചു. പിന്നീട് ടെലിവിഷന്‍ രംഗത്തേക്ക്. ഹോളിവുഡ് സിനിമകളുടെ റിവ്യൂ തമിഴില്‍ വിവിധ ചാനലുകള്‍ക്കായി അവതരിപ്പിച്ച് ശ്രദ്ധനേടി. ഇതിനിടയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍  ബിരുദം നേടി അമേരിക്കയിലെത്തി. അങ്ങനെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലെ പഠനം നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്ക് കളമൊരുക്കി.

ഹൊറര്‍ പശ്ചാത്തലത്തിലുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ഹോളിവുഡിലും അരുണിനെ ശ്രദ്ധേയനാക്കി.
അമേരിക്കയിലെ ജീവിതത്തിനിടയിലാണ് 'പെരുച്ചാഴി'യുടെ കഥ രൂപപ്പെടുത്തുന്നത്. രണ്ട് രാജ്യങ്ങളുടെയും രാഷ്ട്രീയമാണ് 'പെരുച്ചാഴി'യുടെ കഥാതന്തു. സ്വാതന്ത്ര്യം കിട്ടി അറുപത്തിയേഴു വര്‍ഷം പിന്നിട്ടിട്ടും വലിയമാറ്റങ്ങളില്ലാതെ നാം ഇങ്ങനെ ജീവിക്കുന്നു. എന്നാല്‍ ഇതേ ജനാധിപത്യവ്യവസ്ഥകള്‍ നിലനില്‍ക്കുന്ന അമേരിക്ക ബഹുദൂരം മുന്നേറുന്നു. ഇതാണ് 'പെരുച്ചാഴി'യുടെ ത്രഡ്. മലയാള സിനിമയെ സംബന്ധിച്ച് പുതിയ ഒരു കാഴ്ചപാടിലൂടെയാണ് ഈ കഥ വികസിക്കുന്നത് എന്ന് അരുണ്‍ വൈദ്യനാഥന്‍ ഈ മലയാളിയോട് പറഞ്ഞു.

അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക