Image

ന്യൂജേഴ്‌സി ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ മിഷനില്‍ ക്രിസ്‌തുരാജന്റെ തിരുനാള്‍

Published on 24 April, 2014
ന്യൂജേഴ്‌സി ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ മിഷനില്‍ ക്രിസ്‌തുരാജന്റെ തിരുനാള്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി- സ്റ്റാറ്റന്‍ഐലന്റ്‌ ക്രൈസ്റ്റ്‌ കിംഗ്‌ ക്‌നാനായ കത്തോലിക്കാ മിഷനിലെ ക്രിസ്‌തുരാജന്റെ തിരുനാള്‍ ഈമാസം 27-ന്‌ ഞായറാഴ്‌ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഹൃദ്യമായി ന്യൂജേഴ്‌സി യൂണിയന്‍ പള്ളിയിലേക്ക്‌ ക്ഷണിക്കുന്നു. (411 Rutgers Ave, Hillside, NJ 07025)

അന്നേദിവസം ആഘോഷമായ റാസ കുര്‍ബാന ഫാ. ഫിലിപ്പ്‌ രാമച്ചനാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. റവ.ഫാ അബ്രഹാം ഒരപ്പാങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട്‌ 5.30-ന്‌ ആഘോഷമായ പ്രദക്ഷിണം ന്യൂജേഴ്‌സി യൂത്ത്‌ ടീമിന്റെ ചെണ്ടമേളത്തോടെ നടത്തും. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടെ തിരുകര്‍മ്മങ്ങള്‍ സമാപിക്കും. സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മിഷന്‍ ഡയറക്‌ടര്‍ ഫാ. റെനി കട്ടയില്‍ (847 312 7555), പ്രസുദേന്തി ചെറിയാന്‍ മലയില്‍.
ന്യൂജേഴ്‌സി ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ മിഷനില്‍ ക്രിസ്‌തുരാജന്റെ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക