Image

ശബരിമല നട ഇന്ന്‌ തുറക്കും, ഇനി ശരണമന്ത്രത്തിന്റെ നാളുകള്‍....

Published on 16 November, 2011
ശബരിമല നട ഇന്ന്‌ തുറക്കും, ഇനി ശരണമന്ത്രത്തിന്റെ നാളുകള്‍....
ശബരിമല: ഇനിയുടെ ഒരുമാസക്കാലം കഠിനവ്രതത്തിന്റേയും ശരണമന്ത്രത്തിന്റേയും നാളുകള്‍. ശബരിമല നട ഇന്നു വൈകുന്നേരം 5.30-ന്‌ തുറക്കും. തന്ത്രി കണ്‌ഠര്‌ മഹേശ്വരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കോട്‌ ശശി നമ്പൂതിരിയാണു നട തുറക്കുന്നത്‌. പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കുന്നത്‌ ഇന്നു രാത്രിയിലാണ്‌. തിരുവനന്തപുരം മണികണ്‌ഠേശ്വരം ഇടമനയില്ലത്ത്‌ എന്‍.ബാലമുരളി ശബരിമല മേല്‍ശാന്തിയായും തിരുവനന്തപുരം ആറ്റുകാല്‍ കോറമംഗലത്ത്‌ ടി.കെ. ഈശ്വരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായുമാണ്‌ ചുമതലയേല്‍ക്കുന്നത്‌.

നട തുറക്കുന്ന സമയം ദീര്‍ഘിപ്പിച്ചു. തീര്‍ഥാടനകാലത്ത്‌ എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിനു നട തുറക്കും. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ അടച്ചശേഷം വീണ്‌ടും മൂന്നിനു തുറന്ന്‌ രാത്രി 11.45 വരെ ദര്‍ശനം അനുവദിക്കും. പ്രസാദവിതരണത്തിനായുള്ള ക്രമീകരണങ്ങളും വിപുലപ്പെടുത്തി. ജനുവരി 15നാണു മകരവിളക്ക്‌. 20നു രാവിലെ നട അടയ്‌ക്കും.
ശബരിമല നട ഇന്ന്‌ തുറക്കും, ഇനി ശരണമന്ത്രത്തിന്റെ നാളുകള്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക