നടന്‍ സലീംകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായികയാകുന്നു.
സലീംകുമാര്‍ തന്നെയാണ് ചിത്രത്തില്‍ നായകന്‍.
ഒരു കുടുംബിനിയുടെ വേഷമാണ്
ചിത്രത്തില്‍ ജ്യോതിയ്‌ക്ക്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം നാടുവിട്ടുപോകുന്ന
കഥാപാത്രമാണിത്. ചെന്നെത്തുന്ന പുതിയ സ്ഥലത്ത് ക്രിസ്‌ത്യാനിയായി വേഷംമാറി
ജീവിക്കേണ്ടിവരുകയാണ് ഈ വീട്ടമ്മയ്‌ക്ക്. നിര്‍ബ്ബന്ധിത മതം മാറ്റലും
ദാരിദ്രവ്യമെല്ലാം കാരണം പ്രശ്‌നത്തിലാകുന്ന കുടുംബങ്ങളുടെ കഥ പറയുന്ന
ചിത്രമാണിത്. ചിത്രത്തില്‍ തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി, ബാബു ആന്റണി
എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന
ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായിക നടിയാണ് ജ്യോതി കൃഷ്‌ണ. ആദ്യ
ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനൊപ്പവും ജയറാമിനൊപ്പവും അഭിനയിക്കാനുള്ള
അവസരങ്ങള്‍ ജ്യോതിയെത്തേടിയെത്തി.