Image

ജാര്‍ഖണ്ഡില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ടു

Published on 16 November, 2011
ജാര്‍ഖണ്ഡില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ടു
റാഞ്ചി: ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീ അക്രമണത്തില്‍ കൊല്ലപ്പെട്ടു. എറണാകുളം വാഴക്കാല മലമേല്‍ കുടുംബാംഗമായ വല്‍സ ജോണാണ് (53) കൊല്ലപ്പെട്ടത്. ബുധനാഴ്ച വെളുപ്പിന് രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്. കാലത്താണ് എറണാകുളത്തെ വീട്ടില്‍ വിവരമറിഞ്ഞത്.

മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ അംഗമായ വല്‍സ ജോണ്‍ വര്‍ഷങ്ങളായി ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയായ താക്കൂര്‍ ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആദിവാസികള്‍ക്കൊപ്പം കുടില്‍ കെട്ടി താമസിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വത്സ ജോണിന് കല്‍ക്കരി ഖനി മാഫിയയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക