Image

“ഒരുമ” ഹൂസ്റ്റണ്‍ പിക്ക്‌നിക്കും വാര്‍ഷിക സമ്മേളനവും വന്‍വിജയം

പി.പി.ചെറിയാന്‍ Published on 06 June, 2011
“ഒരുമ” ഹൂസ്റ്റണ്‍ പിക്ക്‌നിക്കും വാര്‍ഷിക സമ്മേളനവും വന്‍വിജയം
ഹൂസ്റ്റണ്‍:-ഹൂസ്റ്റണ്‍ നഗരത്തിനെ കുടുംബ കൂട്ടായ്മയായ “ഒരുമ റിവര്‍‌സ്റ്റോണ്‍” വാര്‍ഷിക പിക്ക്‌നിക്കും വാര്‍ഷികയോഗവും മെയ് 21 ന് ശനിയാഴ്ച വിവിധ പരിപാടികളോടെ നടന്നു. പ്രസിഡന്റ് ജോണ്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷികയോഗത്തിന്റെ ഉല്‍ഘാടനം ഇന്ത്യയിലെ പ്രശസ്ത 'കൊമേഡിയന്‍' സാജുകൊടിയന്‍ നിര്‍വഹിച്ചു. 

കേരള കലകളുടെ തനിമ നിലനിര്‍ത്തുന്ന കലാപരിപാടികളും, വിവിധ കായിക മത്സരങ്ങളും പിക്ക്‌നിക്കിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

ബിജുവും, റെജുവും കലാപരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും, ആസ്വാദ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒരുക്കുന്നതിന് നീണ്ടൂര്‍ ജോര്‍ജ്, മാങ്കൊമ്പ് പ്രിന്‍സ്, സന്തോഷ് ചെറിയാന്‍ എന്നിവരും നേതൃത്വം നല്‍കി.

മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും 'ഒരുമ' ഒരുക്കിയ ആസ്വാദ്യകരമായ ഈ കലാപരിപാടികളും, മത്സരങ്ങളും, ഭക്ഷ്യവിഭവങ്ങളും ഒരു ഓര്‍മ്മയായി എന്നെന്നും നിലനിര്‍ത്തുവാന്‍ കഴിയട്ടെയെന്ന് പ്രസിഡന്റി ജോണ്‍ ബാബു ആശംസിച്ചു.

ഈ വര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തിലും, പരിപാടികളിലും 'ഒരുമ' കുടുംബത്തിന്റെ പരിപൂര്‍ണ്ണ സഹകരണം ലഭിച്ചതില്‍ സംഘാടകര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികളോടെ ഒരുമ കുടുംബസംഗമം സംഘടിപ്പിക്കുമെന്നും ഷിജു ജോര്‍ജ് അറിയിച്ചു. 
“ഒരുമ” ഹൂസ്റ്റണ്‍ പിക്ക്‌നിക്കും വാര്‍ഷിക സമ്മേളനവും വന്‍വിജയം“ഒരുമ” ഹൂസ്റ്റണ്‍ പിക്ക്‌നിക്കും വാര്‍ഷിക സമ്മേളനവും വന്‍വിജയം“ഒരുമ” ഹൂസ്റ്റണ്‍ പിക്ക്‌നിക്കും വാര്‍ഷിക സമ്മേളനവും വന്‍വിജയം“ഒരുമ” ഹൂസ്റ്റണ്‍ പിക്ക്‌നിക്കും വാര്‍ഷിക സമ്മേളനവും വന്‍വിജയം“ഒരുമ” ഹൂസ്റ്റണ്‍ പിക്ക്‌നിക്കും വാര്‍ഷിക സമ്മേളനവും വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക