Image

ക്രൈസ്തവ മിഷനറിയുടെ കൊലപാതകം അപലപനീയം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 16 November, 2011
ക്രൈസ്തവ മിഷനറിയുടെ കൊലപാതകം അപലപനീയം: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കൊച്ചി: കഴിഞ്ഞ 19 വര്‍ഷമായി ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ ദുംഗയില്‍ ആദിവാസി മേഖലകളില്‍ അനാഥര്‍ക്കും ഗ്രാമീണ ആദിവാസികള്‍ക്കുമായി നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരുന്ന സിസ്റ്റര്‍ വല്‍സാ ജോണിന്റെ കൊലപാതകത്തെ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി സെബാസ്റ്റ്യന്‍ അപലപിച്ചു.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സേവനം ചെയ്യുന്ന ക്രൈസ്തവ മിഷനറിമാര്‍ക്കുനേരെ നിരന്തരമായി നടക്കുന്ന ഇത്തരം ആക്രമണവും കൊലപാതകവും ദുരൂഹതയേറുന്നു. ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് ഉല്‍ക്കണ്ഠയും വേദനയും ഉളവാക്കുന്നു. കേന്ദ്രസര്‍ക്കാരും ജാര്‍ഖണ്ഡ് ഗവണ്‍മെന്റും അടിയന്തരമായി ഇടപെടുകയും കുറ്റവാളികളെ കണ്ടെത്തുകയും ടെയ്യണമെന്ന് അഡ്വ.വിസി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ~ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക