Image

എം.വി.ജയരാജന്‍ ജയില്‍ മോചിതനായി

Published on 16 November, 2011
എം.വി.ജയരാജന്‍ ജയില്‍ മോചിതനായി
തിരുവനന്തപുരം: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച സി.പി.എം നേതാവ് എം.വി.ജയരാജന്‍ ജയില്‍ മോചിതനായി. ചൊവ്വാഴ്ചയാണ് ഹൈക്കോടതി ആറുമാസം തടവും 2,000 രൂപ പിഴ ശിക്ഷയും വിധിച്ച ജയരാജന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. വൈകീട്ട് 4.15നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പുറത്തെത്തിയത്. ജയരാജന് വന്‍ സ്വീകരണമാണ് സി.പി.എം ഒരുക്കിയത്. വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജയരാജനെ ജയിലില്‍ നിന്ന് സ്വീകരിച്ചത്.

ഹൈക്കോടതി റജിസ്ട്രാര്‍ മുമ്പാകെ സുപ്രീം കോടതി വിധിപ്പകര്‍പ്പ് ജയരാജന്റെ അഭിഭാഷകന്‍ ഹാജരാക്കി. ജാമ്യത്തുകയായി 10,000 രൂപയും 2,000 രൂപ പിഴയും ഒടുക്കി. തുടര്‍ന്ന് ഹൈക്കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇത് പ്രത്യേക ദൂതന്‍ വഴി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചതോടെയാണ് മോചനം സാധ്യമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക