Image

തടികുറയ്‌ക്കാന്‍ ചികിത്സ തേടിയ രാമായണം സീരിയല്‍ നടന്‍ മരിച്ചു

Published on 29 April, 2014
തടികുറയ്‌ക്കാന്‍ ചികിത്സ തേടിയ രാമായണം സീരിയല്‍ നടന്‍ മരിച്ചു
ഇന്‍ഡോര്‍: തടികുറയ്‌ക്കാന്‍ ചികിത്സ തേടിയ രാമായണം സീരിയലില്‍ കുംഭകര്‍ണനായി അഭിനയിച്ച്‌ പ്രശസ്‌തനായ ബോളിവുഡ്‌ നടന്‍ രാകേഷ്‌ ദിവാന അന്തരിച്ചു. 48 വയസ്സായിരുന്നു.

ആശുപത്രിയില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാത്തത്‌ കൊണ്ടാണ്‌ രാകേഷ്‌ ദിവാന മരിച്ചതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. ഏപ്രില്‍ 23 നാണ്‌ ദിവാന തടി കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായത്‌. മോഹക്‌ ആശുപത്രിയിലായിരുന്നു ശസ്‌ത്രക്രിയ. ഏപ്രില്‍ 27 ഞായറാഴ്‌ച രാവിലെയോടെ താരം മരണത്തിന്‌ കീഴടങ്ങുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഒരു തരത്തിലുള്ള അവഗണനയും രാകേഷ്‌ ദിവാന നേരിട്ടിരുന്നില്ല എന്ന്‌ മോഹക്‌ ഹോസ്‌പിറ്റല്‍ അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 20 നാണ്‌ രാകേഷ്‌ ദിവാനയെ ശസ്‌ത്രക്രിയയ്‌ക്ക്‌ വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 23 ന്‌ ഇദ്ദേഹത്തെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കി. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷവും ദിവാനയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബി പി കൂടിയതിനെ തുടര്‍ന്ന്‌ രാകേഷ്‌ ദിവാനയെ ഐ സി യുവിലേക്ക്‌ മാറ്റുകയായിരുന്നു. തുടര്‍ന്ന്‌ മരണം സംഭവിച്ചു.
തടികുറയ്‌ക്കാന്‍ ചികിത്സ തേടിയ രാമായണം സീരിയല്‍ നടന്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക