Image

ജോണ്‍ റ്റൈറ്റസ് ഫോമയുടെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക്

മൊയ്തീന്‍ പുത്തന്‍ചിറ Published on 28 April, 2014
ജോണ്‍ റ്റൈറ്റസ് ഫോമയുടെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക്
ന്യൂയോര്‍ക്ക്: ഫോമയുടെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് ജോണ്‍ റ്റൈറ്റസ് കടന്നു വരുന്നു. കഴിഞ്ഞ 8 വര്‍ഷങ്ങള്‍കൊണ്ട് വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച ഫോമയുടെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തികച്ചും പക്വതയുള്ള ഒരു വ്യക്തി തന്നെ വരണമെന്ന് ഫോമയെ സ്‌നേഹിക്കുന്നവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം മുന്നോട്ടു വരുന്നത്.

അമേരിക്കയിലെ മലയാളികള്‍ ഉറ്റുനോക്കിയിരുന്ന ഫോമയുടെ ലാസ് വെഗാസ് കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച അന്നത്തെ പ്രസിഡന്റ് ആയിരുന്ന ജോണ്‍ റ്റൈറ്റസിന്റെ സേവനങ്ങള്‍ ഏറെ ശ്ല്‌ലാഘനീയമായിരുന്നു. ആ കാലഘട്ടത്തിലായിരുന്നു കേരളത്തില്‍ ഏകദേശം നാല്പതോളം നിര്‍ധനര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി അദ്ദേഹം മാതൃക കാട്ടിയത്. ഫോമയുടെ പ്രതിച്ഛായ കേരളത്തില്‍ പടര്‍ന്നു പന്തലിക്കാന്‍ ഈ ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തിനു സാധിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷവും, തുടര്‍ന്നു വന്ന ഭരണസമിതികള്‍ക്കും അദ്ദേഹം താങ്ങും തണലുമായി നിലകൊണ്ടു. 

സംഘടനയുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും ഊന്നല്‍ കൊടുത്ത് നൂതന ആശയങ്ങള്‍ ആവിഷ്‌ക്കരിക്കാനും ജോണ്‍ ടൈറ്റസിനുള്ള കഴിവ് പ്രശംസനീയമാണ്. അദ്ദേഹത്തെപ്പോലെയുള്ള വ്യക്തികളാണ് ഫോമയുടെ നെടുംതൂണുകള്‍. ജോണ്‍ ടൈറ്റസ് ഫോമയുടെ ദേശീയ ഉപദേശക സമിതി ചെയര്‍മാനായി വരുന്നത് എക്കാലത്തും ഫോമയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

ജോണ്‍ റ്റൈറ്റസ് ഫോമയുടെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക