Image

നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍-ചര്‍ച്ച

Published on 01 May, 2014
നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍-ചര്‍ച്ച
അടുത്ത മാസം ഈ സമയമാകുമ്പോള്‍ മിക്കവാറും നരേന്ദ്ര മോഡി ആയിരിക്കും ഇന്ത്യയുടെ പ്രധാനമന്ത്രി.
മോഡിയുടെ കീഴില്‍ ഇന്ത്യ എങ്ങനെ ആയിരിക്കും? വികസനവും പുരോഗതിയും ആയ്രിക്കുമോ ആ ഗവണ്മെന്റിന്റെ ലക്ഷ്യം? അതോ ഇന്ത്യയെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതാവുമോ? മുസ്ലിംകള്‍ക്കെതിരെ ഗുജറാത്തിലും ക്രിസ്ത്യാനികള്‍ക്കെതിരെ ഒറിസയിലും നടന്ന ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമോ?
ആര്‍.എസ്.എസ്-വി.എച്.പി എന്നിവയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ ആയിരിക്കുമോ കാര്യങ്ങള്‍ നിശ്ചയിക്കുക?
സര്‍വോപരി ഇന്നത്തെ ഇന്ത്യ പാടെ മാറിപ്പോകുമോ?
Join WhatsApp News
bharatheeyan 2014-05-01 11:42:49
Western stooges do not want a strong India
murali 2014-05-01 13:55:29
Nothing will happen....This is the last trick of Congress and other parties 
Kunjunni 2014-05-01 14:10:32
നമുക്ക് നന്നായിട്ടറിയാൻ പറ്റിയിട്ടില്ലാത്ത ഒരു സാധാ ഇന്ത്യൻ പോളിറ്റീഷൻ. നമ്മുടെ രാജ്യത്തെ ഈ പ്രൊഫഷൻ വിശകലനം ചെയ്തു നോക്കിയാൽ,  നാല്പ്പത്തിയേഴു  മുതൽ നേതൃത്വം നെറികേടാണ് ജനങ്ങളോടു കാട്ടിയിട്ടുള്ളത്. ഇന്നും അതു തുടരുന്നു, കുടി വെള്ളം മുതൽ വൻകിട കോണ്‍ട്രാക്ടുകൾ വരെ!  ചതിവും വഞ്ചനയും, കയ്യിട്ടുവാരലുമടങ്ങിയ ജാധിപത്യത്തിലൂടെ സ്വത്തു സമാഹരിച്ചു വിദേശത്തു സൂക്ഷിക്കുന്നു. കണ്ണിറുമ്മി പാലു  കുടിക്കുന്ന പൂച്ചയെപ്പോലെ, പിന്നെയും നമ്മോടു വോട്ടു ചോദിക്കാൻ അവർക്ക് യാതൊരു മടിയുമില്ല.  മാറ്റം വരുത്താൻ ഇതുവരെ ജനങൾക്ക് കഴിഞ്ഞിട്ടില്ല. ചൈനയിലെ പോലെ ശക്തമായ ഒരു രാഷ്ട്രം പണിയാൻ നമുക്കതു കൊണ്ടായില്ല. അഴിമതി നിറഞ്ഞ വ്യക്തികളും രാഷ്ട്രീയവും കൊണ്ട് രാജ്യം പതറിപ്പോയിരിക്കുന്നു. പകുതിയിലധികം ജനങ്ങൾ ഇപ്പോൾ ദാരിദ്യത്തിൽ ജീവിക്കുന്നു. കൂടുതൽ പെരുകുന്നു. ഇദ്ദേഹം പ്രധാനമന്ത്രി ആയാൽ ഇതിനൊന്നും മാറ്റം വരാൻ പ്രതീക്ഷയില്ല.

ഗുജറാത്തികൾ അറിയപ്പെട്ട മിടുക്കരായ ബിസ്സിനസ്സുകാരാണ് ഇന്ത്യയിലും പുറത്തും. തട്ടിപ്പ് ബിസിനസ്സിന്റെ ഭാഗമല്ലേ? എന്നാൽ അവരെല്ലാം തട്ടിപ്പുകാർ എന്നു ഒരു സമൂഹത്തെ അടച്ചു പറയാനാവില്ല. മോഡി ഗുജറാത്തിൽ നല്ല ഭരണം നടത്തിയെന്നും ഇല്ലാ എന്നും പാർട്ടി ബേസിൽ അഭിപ്രായം പറയുകയും പ്രവർത്തിക്കയും ചെയ്യുന്ന നമ്മുടെ മീഡിയകൾ തരം പോലെ പറയുന്നു. ചുരുക്കത്തിൽ കണ്ടിരുന്നു മനസിലാക്കുകയെ പറ്റൂ.  പ്രധാന കാര്യം ഇയ്യാളാണോ രാഹുൽ ആണോ കുപ്പായം ഇടാൻ പോന്നതെന്ന് അമേരിക്കയോ യൂറോപ്പോ ഇരുവരും കൂടിയോ ആണ് നിശ്ചയിക്കുക. അപ്പോൾ മോഡി വന്നലെന്തു പോയാലെന്ത്?

EM Stephen 2014-05-01 16:19:53
At least India will get out of from a family ruling
Truth man 2014-05-01 20:21:28
I have no time to waste
Aniyankunju 2014-05-02 04:03:00
നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ അര്‍ഹനല്ലെന്ന് പുരി, ശങ്കരാചാര്യര്‍മാര്‍.വാരണസി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുമെന്നും പുരി ശങ്കരാചാര്യര്‍ സ്വാമി അക്ഷോധജാനന്ദ ദേവതീര്‍ത്ഥ് പറഞ്ഞു. അതേസമയം മോഡി കോടികളുടെ കള്ളപണമാണ് തെരഞ്ഞെടുപ്പിനായി ഒഴുക്കുന്നതെന്ന് ദ്വാരക ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിയായ മോദിയെ എതിര്‍ക്കണമെന്ന് വാരണസിയിലെ ആദ്ധ്യാത്മിക നേതാക്കളോട് ആവശ്യപ്പെടുമെന്നും സമാജ്വാദി പാര്‍ട്ടിയുടെ എം പി ചൗധരി മുനവര്‍ സലീമിന്റെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരി ശങ്കരാചാര്യര്‍ പറഞ്ഞു. "വാരണസിയില്‍ ഒരു അറിയപ്പെടുന്ന ക്രമിനില്‍ മത്സരിക്കുന്നുണ്ട്. അയാളെ തുറന്നു കാട്ടാന്‍ വാരണാസിയില്‍ പ്രവര്‍ത്തിക്കും. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടാന്‍ ശ്രമിക്കുന്നവരെ തുറന്നുകാട്ടുക തന്നെ വേണം.മോഡിയെപ്പോലൊരാള്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല." നിരവധി നിരപരാധികളുടെ ചോര പറ്റിയ കൈകളാണ് മോഡിയുടേതെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.
വിദ്യാധരൻ 2014-05-02 06:29:24
രണ്ടായിരത്തിരണ്ടിൽ ഗുജാറാത്തിൽ നടന്ന അക്രമവും തുടരന്ന് ഏകദേശം രണ്ടായിരം പേരുടെ മരണത്തിനു കാരണമായ സംഭവങ്ങളും, പിന്നീട് മോഡിയുടെ ഭരണകൂടത്തിലെ ഒരു വനിതാമന്ത്രിയെ ഈ സംഭവങ്ങളുമായുള്ള ബന്ധത്തിൽ തൂക്കികൊല്ലാൻ വിധിച്ചതും പിന്നീട് മോഡി ഭരണകൂടം അവർക്ക് മാപ്പ് നല്കി ശിക്ഷ ഇളവു ചെയ്യുത് കൊടുത്തതും ഒക്കെ മോഡി എന്ന വ്യക്തിയെ അവിശ്വസനിയ്നായനാക്കുന്നു. ഒരു മനുഷ്യാവകാശധ്വംസകൻ എന്ന നിലക്കാണ് അമേരിക്ക മോഡിക്ക് കഴിഞ്ഞ ഒൻപത് വർഷമായി വിസാ നിരസിചിരിക്കുന്നത്. അപ്പോൾ പലരും ചോതിക്കും അതുകൊണ്ട് എന്താണെന്ന്? ആഗോളവത്കാരണവും ലോകത്ത് ഡോളറിന്റെ സ്വാധീനവും എത്രയെന്നു നമ്മൾക്ക് അറിയാവുന്നതാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമറന്നു യൂറോപ്പ് ശ്വാസം മുട്ടിയപ്പോൾ ലോകം അമേരിക്കയിലെക്കാന് എത്തി നോക്കിയത്. അനാവശ്യമായ യുദ്ധങ്ങളിലൂടെ അമേരിക്ക സാമ്പത്തികമായി തകര്ന്നിട്ടും ര പ്രത്യാശക്ക് വക്യുണ്ടായിട്ടാണ്. ഇങ്ങനെയുള്ള ചുറ്റുപാടുകളിലും മനുഷ്യാവകാശ ധ്വംസന ലിസ്റ്റിൽ പെരുള്ളതിനാലും നരേന്ദ്രമോഡിക്ക് അമേരിക്കയുമായി ഒരു നല്ല ബന്ധം നില നിറുത്താൻ കഴിയും എന്ന് തോന്നുന്നില്ല. ഇയാളുടെ കരങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന രക്തകരയിൽ ഗുജറാത്ത് അക്രമത്തിൽ മരണമടഞ്ഞ അനേകരുടെ ആത്മാക്കൾ മോക്ഷം ഇല്ലാതെ കുടുങ്ങി കിടക്കുന്ന. മറ്റുള്ള രാക്ഷ്ട്രീയക്കാരെ പോലെ ഇന്ത്യയുടെ പ്രധാനമത്രി ആകാൻ ഒരു യോഗ്യത മാത്രമേ ഉള്ളു ----അതുകൊണ്ട് ഞാൻ എന്റെ ലിസ്റ്റിൽ നിന്ന് വെട്ടികളന്ജിരിക്കുന്നു
മതേതരത്വത്തിന്‍െറ മരണമണി (Madhyamam editorial) 2014-05-03 04:48:48
ക്ഷേമ സാമ്പത്തികശാസ്ത്രത്തിന്‍െറ പ്രണേതാവും നൊബേല്‍  ജേതാവുമായ അമര്‍ത്യ സെന്‍ ജീവിതത്തില്‍ ആദ്യമായി 2001ല്‍ വോട്ടവകാശം വിനിയോഗിച്ചശേഷം നീണ്ട പതിമൂന്ന് വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ഇത്തവണ ബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ട് രേഖപ്പെടുത്താനത്തെി. അതുകൊണ്ടല്ല പക്ഷേ, അമര്‍ത്യയുടെ വോട്ട് വാര്‍ത്തയായത്; മതേതരത്വമാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ഇഷ്യൂ എന്നതിനാലാണ് താന്‍ സ്വദേശത്തത്തെി വോട്ട് ചെയ്തതെന്ന അദ്ദേഹത്തിന്‍െറ പ്രഖ്യാപനം മൂലമാണ്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ മതേതരത്വത്തിന്‍െറ അന്ത്യംകുറിക്കുമെന്നദ്ദേഹം വിശ്വസിക്കുന്നു. മോദി അധികാരത്തിലേറുമെന്ന ഭീതി മതന്യൂനപക്ഷങ്ങള്‍ക്കുണ്ട്, അതിന് മതിയായ കാരണങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന അമര്‍ത്യ സെന്‍ അദ്ദേഹത്തില്‍ വ്യവസായ സമൂഹത്തിനു താല്‍പര്യമുണ്ടായിരിക്കാമെങ്കി

ലും താനദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ളെന്നും തുറന്നടിക്കുന്നു. മറ്റേത് പൗരന്‍െറ വോട്ടിനുള്ള വിലയേ ഈ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍െറ വോട്ടിനുമുള്ളൂ. അദ്ദേഹത്തിന്‍െറ വോട്ട് കൊണ്ടുമാത്രം നരേന്ദ്ര മോദി രാജ്യത്തിന്‍െറ പ്രധാനമന്ത്രിയാവുകയോ ആവാതിരിക്കുകയോ ഇല്ല. പക്ഷേ അമര്‍ത്യ  സെന്‍, തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നിര്‍ബന്ധിച്ച കാരണമെന്തെന്ന് വ്യക്തമാക്കിയതാണ് പ്രധാനം. തീവ്രവലതുപക്ഷ ഫാഷിസത്തിന്‍െറ നോമിനിയായ മോദി രാജ്യത്തിന്‍െറ പ്രധാനമന്ത്രി പദത്തിലത്തെിയാല്‍ സംഭവിക്കാന്‍പോകുന്നത് മതേതര ഇന്ത്യയുടെ അന്ത്യമാണെന്ന് ഭയക്കുന്നവര്‍ മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല വര്‍ഗീയ ഫാഷിസത്തിന്‍െറ  ശത്രുക്കള്‍ മുഴുവനുമാണ്. ഇന്ത്യയെ മുക്കാലും വിഴുങ്ങിക്കഴിഞ്ഞ കോര്‍പറേറ്റ് ഭീമന്മാരുടെ സമ്പൂര്‍ണ രക്ഷാകര്‍തൃത്വത്തില്‍ മീഡിയയുടെ പ്രചണ്ഡമായ പ്രചാരണത്തിലൂടെ വിഗ്രഹവത്കരിക്കപ്പെട്ട നരേന്ദ്ര മോദി, ഓരോ ദിവസം കഴിയുന്തോറും രണോത്സുക ഹിന്ദുത്വത്തിന്‍െറ ആക്രോശങ്ങളാണ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. ഇതിലടങ്ങിയ ആപത്ത് തിരിച്ചറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികളെയും സമ്മതിദായകരെയും ബോധവത്കരിക്കേണ്ട മതേതര ബുദ്ധിജീവി സമൂഹവും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാംസ്കാരിക നായകരും കുറ്റകരമായ മൗനംപാലിക്കുന്നുവെന്ന് മാത്രമല്ല, ഭാവി ഇന്ത്യ ഹിന്ദുത്വശക്തികളുടെ നിയന്ത്രണത്തിലായിരിക്കുമെന്ന കണക്കുകൂട്ടലില്‍ മോദി പക്ഷം ചേരാന്‍ പലരും വ്യഗ്രത കാട്ടുന്നുമുണ്ട്. പ്രമുഖ മതേതര വാദിയും ഹൈന്ദവ സാമൂഹിക പരിഷ്കരണത്തിന്‍െറ ശക്തനായ വക്താവുമായ സ്വാമി അഗ്നിവേശ്പോലും അക്കൂട്ടത്തിലുള്‍പ്പെടുന്നുവെന്ന വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. ഇതിനിടയിലും സത്യം തുറന്നുപറയാനും മതേതരത്വം നേരിടുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും ധീരമായി രംഗത്തിറങ്ങുന്ന സാംസ്കാരിക പ്രവര്‍ത്തകരെ സംഘ്പരിവാര്‍ കൈയേറ്റംചെയ്യുന്നതായ റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. വാരാണസിയില്‍ മോദിയെ വിറപ്പിക്കുന്ന അരവിന്ദ് കെജ്രിവാളുടെ ആം ആദ്മി പാര്‍ട്ടിക്കാരും കാവിപ്പടയുടെ ആക്രമണത്തിനിരയാവുകയാണ്. ഫാഷിസത്തിന്‍െറ ചിരപരിചിത ശൈലി തന്നെ അതാണല്ളോ.
സ്വതേ അബല, പോരാഞ്ഞ് ഗര്‍ഭിണിയും എന്നുപറഞ്ഞതുപോലുള്ള അവസ്ഥയിലാണ് ഇന്ത്യന്‍ മതേതരത്വം. ഭരണഘടനയില്‍ എന്തെഴുതിവെച്ചാലും രാജ്യത്തെ വര്‍ഗീയതയില്‍നിന്നും ഫാഷിസത്തില്‍നിന്നും മുക്തമാക്കാനുള്ള നിശ്ചയദാര്‍ഢ്യം നാളിതുവരെ നയിച്ചവരും ഭരിച്ചവരുമായ പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ ഉണ്ടായില്ല. 2013ല്‍പോലും യു.പി, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് സാന്ദര്‍ഭികമായി അനുസ്മരിക്കണം. ദേശീയതയുടെ പേരില്‍ ആസൂത്രിതമായി വളര്‍ത്തിയെടുത്ത സവര്‍ണ ഫാഷിസത്തോട് പ്രത്യക്ഷമോ പരോക്ഷമോ ആയി ബാന്ധവം സ്ഥാപിച്ചവരാണ് നമ്മുടെ മതേതര രാഷ്ട്രീയ നേതാക്കളിലും ഭരണാധികാരികളിലും വലിയൊരു വിഭാഗം. ശരിയായോ തെറ്റായോ പാകിസ്താനാണ് ഇന്ത്യയുടെ മുഖ്യ ശത്രു എന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടത് തീവ്രദേശീയതയുടെ വക്താക്കള്‍ക്ക് ന്യൂനപക്ഷ വിരോധം വളര്‍ത്താന്‍ മതിയായ അവസരമൊക്കുകയും ചെയ്തു. ഏതെങ്കിലും അളവില്‍ മതേതര പക്ഷത്ത് നിലയുറപ്പിച്ചവര്‍ തങ്ങളുടെ നിലപാടിന് കണ്ടത്തെിയ ന്യായീകരണമാവട്ടെ മതന്യൂനപക്ഷങ്ങളുടെ നിലനില്‍പും ഭാവിയും മാത്രമാണ്. ഇത് സ്വാഭാവികമായും മതന്യൂനപക്ഷങ്ങളില്ലായിരുന്നെങ്കില്‍ ഇന്ത്യ സമ്പദ്സമൃദ്ധമായ ഹിന്ദു രാഷ്ട്രമാവുമായിരുന്നു എന്ന അബദ്ധജടിലവും തീര്‍ത്തും അവാസ്തവികവുമായ ധാരണക്കവസരം സൃഷ്ടിച്ചു. പരസഹസ്രം ജാതികളും അതിനിന്ദ്യമായ ഉച്ചനീചത്വങ്ങളും അന്യാദൃശമായ സാമ്പത്തികാസമത്വങ്ങളും നടമാടുന്ന ഇന്ത്യയെ ഏക രാഷ്ട്രമാക്കി നിലനിര്‍ത്താനും പുരോഗതിയിലേക്ക് നയിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ പരമാവധി ഭദ്രമാക്കിയാലേ സാധിക്കൂ എന്ന സത്യമാണിവിടെ തമസ്കരിക്കപ്പെട്ടത്. തദ്ഫലമായി,  മതേതര ഇന്ത്യയുടെ മരണമണിയാണോ മുഴങ്ങുന്നതെന്ന് ന്യായമായും ആശങ്കിക്കണം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക