Image

സുകൃത ജീവിതം (കവിത:കൊല്ലം തെല്‍മ, ടെക്‌സസ്‌)

Published on 02 May, 2014
സുകൃത ജീവിതം (കവിത:കൊല്ലം തെല്‍മ, ടെക്‌സസ്‌)
ആര്‍ത്തിക്കതിര്‍ത്തിയില്ലാത്ത മര്‍ത്യന്‍
നെട്ടോട്ടമോടുന്നിതര്‍ത്ഥം നേടാന്‍.
സമ്പത്തതേറുമ്പോള്‍ അര്‍ത്ഥമില്ലാ-
ജീവിതം വ്യര്‍ത്ഥമെന്നറിക.
സമ്പാദ്യമെങ്ങങ്ങ്‌ നിന്‍ മനവും
നിദ്രാവിഹീനം വിഭ്രാന്തരാവ്‌...

പുലര്‍കാലെയുണര്‍ന്നേറ്റം പരിശ്രമിച്ചും
രാവോളമത്യന്തം വേലചെയ്‌തും
ഏറെ വലഞ്ഞങ്ങ്‌ വിശ്രമിപ്പാന്‍ നിനയ്‌ക്കെ,
നിന്‍ അന്ത്യംസമാഗതമാകിലെന്തുചെയ്യും?
അര്‍ത്ഥസമ്പാദ്യങ്ങളനുഗമിക്കില്ല,
നെട്ടോട്ടമീയോട്ടങ്ങളൊക്കെയും
നീര്‍ക്കയത്തിലെ പരിശ്രമങ്ങള്‍!
മാത്രയൊന്നുപോലും വേണ്ട
മരണപാശംമുറുകിപ്പിരിഞ്ഞുപോകാന്‍.
മാറും സകലവും മാറില്ല മരണമത്‌-
ജീവിവര്‍ക്ഷങ്ങള്‍ക്കുമേല്‍നിന്നതുലക സത്യം!
ലോകമതാകവെ നേടിയാലും
ലോകൈക വീരനായ്‌ മാറിയാലും
മൂകമായന്ത്യംപിടിമുറുക്കും...
സദ്‌ക്രിയാകീര്‍ത്തികള്‍ ബാക്കിനില്‍ക്കും.

മെച്ചമതേതെന്നുറച്ചീടുക;
തുച്ഛമീ ലൗകീക ജീവിതമോ?
പേരാളും സദ്‌കര്‍മ്മ ജീവിതമോ..?
ലോകമതാകവെ നേടിയാലും
ലോകൈക വീരനായ്‌ മാറിയാലും
മൂകമായന്ത്യംപിടിമുറുക്കും...
സദ്‌ക്രിയാകീര്‍ത്തികള്‍ ബാക്കിനില്‍ക്കും.
സുകൃത ജീവിതം (കവിത:കൊല്ലം തെല്‍മ, ടെക്‌സസ്‌)
Join WhatsApp News
roy, Bangalore 2014-05-03 07:24:37
Thelma, This kavitha is very eye opening. ALL ARE AFTER MONEY THESE DAYS. tHEY NEED TO PAUSE AND THINK THAT 'CHAAKUMBOL ONNUM KOODE KONDU POKAAN PATTILLA ENNu.' jOHN rOY Rr
Mathew 2014-05-03 07:32:31
ezhuTHUNNENGIL INGANE EZHUTHANAM. ATHAANU PENNEZHUTHINTE GUNAM. ULLATHU ULLATHU POLE PARAYUM. dhanam money panam ITHALLAATHE VERE ENTHENGILUM VIJAARAM UNDO INNATHE MANUSHIYANU/? ODUVIL ITHELLAAM IVIDE ITTITTU POKANDE? CONGRATULATIONS AGAIN!!!! Mathai sir
Dr.Anil kumar 2014-05-03 07:39:56
Thelma, You are a ''DHEERA PARAAKRAMIYAAYA EZHUTHUKAARIYAANU" kaaram, ullathu parayaan ottum vaimanasyiam kaanikkilla. pacha pachayaayi angezhuthi thatti vidum. Angane venam ezhuthukaarikalaayaal. panathinodu aarthi moothu odi nadakkunnavarkku oru choondu palakayaanu Thelmaude ee kavitha. Ezhuthka, kaviyathrikku ella aashamsakalum. Anil
Ancil 2014-05-05 10:37:42
'Panamillaathavan pinam.' Pakshe panam, panam, ennu maathram chinthichu kazhiyunnavarkku oru coondu palaka.... yaanu ee kavitha. Congratulations. Ancil John
Dr.Sneha latha 2014-05-06 08:44:24
Hi Thelma, Are you really a writer or philosopher? The philosophy you brought throgh this kavitha is a high point. It is not only about people who run after money, it is to people who does any kind of malice like para vaippu, gossip, kuthikaal vett thudangngiya ethu malice pravarthi cheiyunnavar orkkanam, oru minuite pore....... Congratulations. Dr.Sneha
Menon 2014-05-09 07:59:53
Thelma, oru katha ezhuthoo. Thelmayude kavithakal ellaam fantastic aane. Fabulous aanu. But short story vaayikkaan kothikkunnu. Kavithakal ishttappettu engilum But we want to read your cheru katha. B>C>Menon
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക