Image

ആസിയാന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി പുറപ്പെട്ടു

Published on 17 November, 2011
ആസിയാന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി പുറപ്പെട്ടു
ന്യൂഡല്‍ഹി: ഇന്ത്യ-ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഇന്‍ഡൊനീഷ്യയിലേയ്ക്ക് യാത്ര പുറപ്പെട്ടു. ബാലിയാണ് ഉച്ചകോടികള്‍ക്ക് വേദിയാകുന്നത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനിടെ സിംഗപ്പൂരും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ബരാക്ക് ഒബാമ, വെന്‍ ജിയാബൊ എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ആസിയാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ, വ്യാപാര ഇടപാടുകള്‍ ശക്തമാക്കുക, നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി യാത്ര പുറപ്പെടുംമുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം സജീവമാണ്. വാണിജ്യ, നിക്ഷേപരംഗങ്ങളിലെല്ലാം ഇത് ഗുണപരമായ മാറ്റമാണ് ഉണ്ടാക്കിയത്. ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ പഞ്ചവത്സര പദ്ധതിയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നും അടുത്ത വര്‍ഷം ഇന്ത്യ-ആസിയന്‍ ഉച്ചകോടിക്ക് ഇന്ത്യ വേദിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക