Image

ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍

വൈക്കം മധു Published on 02 May, 2014
ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍

ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍. ഇന്ത്യയില്‍ റഷ്യക്കാരുടെ എണ്ണം ഏറിയേറി വരുന്നതു മുന്‍നിര്‍ത്തി അവരുടെ സൗകര്യത്തെ കരുതിയാണ് സ്ഥിരമായി പള്ളി പണിയാന്‍ നിശ്ചയമെടുത്തത്.

പണി ഉടന്‍ തുടങ്ങുമെന്ന് റഷ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്‍ അറിയിച്ചു. റഷ്യയുടെ ഡല്‍ഹിയിലെ സാംസ്‌ക്കാരിക കേന്ദ്രത്തിലാകും പള്ളി പണിയുക. സാംസ്‌ക്കാരിക കേന്ദ്രത്തില്‍ പള്ളി പണിയുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍നിന്നു അനുമതി കിട്ടുന്നത് എളുപ്പമാക്കും. കെട്ടിടം പണിക്കൊഴികെ മറ്റൊന്നിനും പ്രത്യേക അനുമതി ആവശ്യമായി വരില്ലെന്ന് റഷ്യന്‍ എംബസിയിലെ സീനിയര്‍ കോണ്‍സലര്‍ സെര്‍ജി കര്‍മാലിറ്റോ അറിയിച്ചു.

പണി താമസിയാതെ തുടങ്ങും. റഷ്യയില്‍നിന്നു പണം കിട്ടേണ്ട താമസമേയുള്ളൂ. ഫിറോസ് ഷാ റോഡ് പ്രദേശത്താണ് ശാസ്ത്ര-സാംസ്‌ക്കാരിക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പള്ളി  റോഡിലേയ്ക്കു തുറക്കും വിധമാണ് രൂപകല്‍പ്പന ചെയ്യുക.

റഷ്യക്കാരുടെ എണ്ണം ഇന്ത്യയില്‍ പെരുകി വരുകയാണ്. ഇന്ത്യക്കാരെ വിവാഹം കഴിച്ചിട്ടുള്ള ധാരാളം റഷ്യക്കാരികള്‍ ഡല്‍ഹിയിലുണ്ട്. അതിനു പുറമെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ റഷ്യക്കാരായ ഉദ്യോഗസ്ഥരും ധാരാളമുണ്ടല്ലോ. ഇവരുടെയെല്ലാം ആത്മീയാവശ്യം നിറവേറ്റാന്‍ ഈ ദേവാലയം ഉപകരിക്കുമെന്നാണ് സഭയുടെ ചിന്ത.

ഈസ്റ്റര്‍ ദിവസം ഡല്‍ഹിയിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെ വൈറ്റ് ഹാളിലായിരുന്നു  അവിടത്തെ റഷ്യക്കാര്‍ക്കുവേണ്ടി ഒരു റഷ്യന്‍ പുരോഹിതന്റെ നേതൃത്വത്തില്‍ പാതിരാ കുര്‍ബാനയും കുമ്പസാരവും നടത്തിയത്.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ 2010-ല്‍ തന്നെ ഡല്‍ഹിയില്‍ ഇടവക ആരംഭിച്ചിരുന്നെങ്കിലും അത് റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിനു പുറത്താണു പ്രവര്‍ത്തിച്ചുപോന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന കാലത്ത് 2006-ല്‍, ഇന്നത്തെ  പാത്രിയര്‍ക്കാ ബാവ കിറില്‍, ഡല്‍ഹി സന്ദര്‍ശിച്ചപ്പോഴാണ് അവിടത്തെ ഇടവക രജിസ്റ്റര്‍ ചെയ്തത്.
ഗോവയില്‍ ഒരു സ്ഥിരം ഇടവക ആരംഭിക്കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ആലോചന. അവിടെ ഒരു വര്‍ഷത്തില്‍ ഏകദേശം ആറുമാസം  10,000 റഷ്യക്കാര്‍ താമസിക്കാറുണ്ടായിരുന്നു എന്നതു പരിഗണിച്ചായിരുന്നു അങ്ങനെ ഒരു നീക്കം. പക്ഷെ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

റഷ്യയില്‍ ഹരേ കൃഷ്ണ പ്രസ്ഥാനത്തിനു ക്ഷേത്രം പണിയാന്‍ റഷ്യ സ്ഥലം അനുവദിച്ചതിന്റെ ചുവടു പിടിച്ച് ഇന്ത്യയില്‍ റഷ്യന്‍ പള്ളി പണിയാന്‍ സ്ഥലം ഇന്ത്യാ സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യം മന്‍മോഹന് സിങ്-പുടിന്‍ ചര്‍ച്ചയിലെ വിഷയങ്ങിലൊന്നായിരുന്നുവെന്ന്  അറിയുന്നു. അതിനു മുന്‍പ് റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി ഒളിഗോവിച്ച് റൊഗോസിന്റെ അദ്ധ്യക്ഷതയില്‍ ഇന്ത്യയില്‍ എത്തിയ വാണിജ്യ പ്രതിനിധി സംഘം ഈ വിഷയം ഇന്ത്യയുടെ ശ്രദ്ധയില്‍ പെടുത്തിയതായി റഷ്യന്‍ സഭയുടെ വക്താവും നിയമകാര്യ ഉപദേഷ്ടാവുമായിരുന്ന മനോജ്കുമാര്‍ അന്ന് അറിയിച്ചിരുന്നു.

റൊഗോസോവിച്ച് അന്നു കാണിച്ച ശുഷ്‌കാന്തിയുടെ ഫലമാവാം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും റഷ്യന്‍പ്രസിഡന്റ് വ്‌ളദിമര്‍ പുടിനും തമ്മില്‍ റഷ്യയില്‍ നടന്ന ഉച്ചകോടിയില്‍ ഡല്‍ഹിയില്‍ പള്ളി തുടങ്ങുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോസ്‌ക്കോയില്‍ പ്രവര്‍ത്തിക്കുന്ന ഹരേ കൃഷ്ണ ക്ഷേത്രം പൊളിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദവും അന്നു ചര്‍ച്ചാവിഷയമായതാണ്.

ജനസംഖ്യയില്‍ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ഡോക്‌സ് സഭാ വിശ്വാസികളായതുകൊണ്ട് സഭ തന്നെ സര്‍ക്കാരിന്റെ ഒരു വകുപ്പായാണ് റഷ്യയില്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയും (മലങ്കര) റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമമ്മിലുള്ള ഊഷ്മളബന്ധം വളര്‍ത്താന്‍ പുതിയ സംരംഭം സഹായിക്കുമെന്ന് ആറു തവണ റഷ്യന്‍ സഭയുടെ അതിഥിയായി മോസ്‌കോ സന്ദര്‍ശിച്ചിട്ടുള്ള കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സെമിനാരി പ്രിന്‍സിപ്പലായിരുന്ന ഫാ. ഡോ. കെ.എം. ജോര്‍ജ് പറയുന്നു.

രണ്ടും ആഗോള ഓര്‍ത്തഡോക്‌സ് സഭകളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിക്കുന്നവയാണ്. മലങ്കര സഭ രണ്ടായിരം വര്‍ഷത്തെ ചരിത്രം പേറി നില്‍ക്കുമ്പോള്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ഗ്രീക്കുകാരാണ് റഷ്യന്‍ സ്‌ളാവു വംശജരെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്കു കൊണ്ടുവന്നത്. റഷ്യയില്‍ ഓര്‍ത്തഡോക്‌സ് സഭ മാത്രമേയുള്ളൂ. 14 കോടി ജനങ്ങളില്‍ 14-15% പേര്‍ മുസ്‌ളീംകളാണ്.

റഷ്യന്‍ സഭാ പാത്രിയര്‍ക്കീസ് കിറില്‍ (അഥവാ സിറില്‍) ആര്‍ച്ച് ബിഷപ് ആയിരിക്കുമ്പോള്‍ സഭയുടെ വിദേശ കാര്യത്തിന്റെ ചുമതലയിലായിരുന്നു.

റഷ്യന്‍ സഭയുടെ പാരമ്പര്യം ശ്രദ്ധേയമാണ്. ടോള്‍സ്റ്റോയിയുടേയും ദസ്‌തേവ്‌സ്‌കിയുടേയും കഥകളില്‍  അവരുടെ വിശ്വാസതീവ്രത വെളിവാക്കുന്ന പ്രമേയങ്ങളും കഥാപാത്രങ്ങളുമാണുള്ളത്.

ലോകത്താകെ 23 ഓര്‍ത്തഡോക്‌സ് സഭകളാണുള്ളത്. 17 എണ്ണം ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭകളും ഏഴെണ്ണം ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുമാണ്. റഷ്യന്‍ സഭ ആദ്യത്തേതിലും മലങ്കര സഭ രണ്ടാമത്തേതിലും പെടും. രണ്ടും തമ്മിലുള്ള വിശ്വാസപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി ഫാ. ജോര്‍ജ് അറിയിച്ചു.

ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍ഇന്ത്യയിലെ ആദ്യത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഡല്‍ഹിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക