Image

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ പിടിയിലായി

Published on 04 May, 2014
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ പിടിയിലായി
തിരുവനന്തപുരം : തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച വൈദികന്‍ പിടിയിലായി. ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരിയായ രാജു കൊക്കനെയാണ് ഷാഡോ പോലീസ് നാഗര്‍കോവിലില്‍ നിന്ന് പിടികൂടിയത്.

ഏപ്രില്‍ 8, 11, 24 തീയതികളിലാണ് സാധുകുടുംബത്തിലെ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയുടെ ചിത്രങ്ങള്‍ വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കുട്ടിയുടെ രക്ഷിതാവ് ഏപ്രില്‍ 24-ന് പോലീസില്‍ പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതിന് പിന്നാലെ രാജു കൊക്കന്‍ ഒളിവില്‍പോയി. വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാള്‍ ഇന്ന് പിടിയിലായത്.
Join WhatsApp News
ദൈവകോപി 2014-05-04 08:40:24
ദൈവത്തിനെക്കൊണ്ട് കാര്യങ്ങൾ നടത്തിപ്പിക്കാൻ വേണ്ട വിദ്യകൾ പ്രൊഫഷനൽ ആയി പഠിച്ച അനേകരിൽ ഒരുത്തനാണ് ഈ വൈദികൻ!  ഭൂമിയിൽ ജനിപ്പിച്ചു ജീവിക്കാൻ വിട്ട മനുഷ്യരുടെ  ആവിശ്യങ്ങൾ അവർ നേരിട്ടു പറഞ്ഞാൽ കേൾക്കാൻ പറ്റില്ല, എന്നാൽ  വൈദികർ, ഗുരുക്കൾ, സ്വാമികൾ തുടങ്ങിയ ദൈവപ്പടകളി ലൂടെ മാത്രമെ പ്രാർത്ഥനകളും ആഗ്രഹങ്ങളും സാധിച്ചു കൊടുക്കൂ എന്ന് ദൈവം നിർബന്ധിച്ചതു കൊണ്ടല്ലേ ഈ തെമ്മാടിക്കു ഈ കുട്ടിയെ ഇതുപോലെ കൈകാര്യം ചെയ്യാനിടയായത്? ഇവിടെ ആരെയാ നമ്മൾ കുറ്റക്കാരനാക്കേണ്ടത്?
Truth man 2014-05-04 14:52:12
I appreciate Mr. Vidyadaran  your words is correct .We don,t need any media to call God. We can pray to God our own problem without any mediator .sanyasi ,priest or any other religious why we need .God knows everything. Let them go to hell
വിദ്യാധരൻ 2014-05-05 11:04:45
എന്താ ട്രൂത്ത്മാൻ നാരദനാകുനുള്ള ശ്രമമാണോ? "ഇരുവര് തമ്മിൽ കലഹിക്കഞ്ഞാൽ ഒരു രസമെന്നതു നാരദനില്ല ഒരുവിധമെഷണി കൂട്ടുവതിനൊരു പെരുവഴി നോക്കി നടക്കും"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക