Image

പാകിസ്താനില്‍ ചാവേറാക്രമണം: അഞ്ചു മരണം

Published on 17 November, 2011
പാകിസ്താനില്‍ ചാവേറാക്രമണം: അഞ്ചു മരണം
കറാച്ചി: പാകിസ്താനിലെ കറാച്ചിയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് തീവ്രവാദികളും രണ്ട് പോലീസുകാരും ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പോലീസ് പിന്തുടരുന്നത് കണ്ട് തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം തകര്‍ക്കുകയായിരുന്നു. കറാച്ചിയിലെ സീവ്യൂ പ്രദേശത്ത് വഹനപരിശോധനയ്ക്കിടെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ സ്‌ഫോടനം നടത്തിയത്.

ജനവാസം കുറഞ്ഞ പ്രദേശത്തുവച്ചാണ് സ്‌ഫോടനമുണ്ടായത്. സമീപത്തെ ഒരു ഹോട്ടലോ ഒരു പ്രദര്‍ശനമോ ലക്ഷ്യമിട്ടാവാം ചാവേറുകള്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. കറാച്ചിയില്‍ തീവ്രവാദി ആക്രമണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക