Image

റയില്‍വേ വികസനം ലക്ഷ്യമിട്ട് അതോറിറ്റി

Published on 17 November, 2011
റയില്‍വേ വികസനം ലക്ഷ്യമിട്ട് അതോറിറ്റി
ഭോപ്പാല്‍ : രാജ്യത്തെ റയില്‍വേ സ്‌റ്റേഷനുകളുടെ വികസനം ലക്ഷ്യമിട്ട് 'റയില്‍വേ സ്‌റ്റേഷന്‍സ് അതോറിറ്റി ഓഫ് ഇന്ത്യ' എന്ന പേരില്‍ അതോറിറ്റി രൂപവത്കരിക്കുമെന്ന് റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പറഞ്ഞു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാതൃകയിലാണ് റയില്‍വേ സ്‌റ്റേഷന്‍സ് അതോറിറ്റി ഓഫ് ഇന്ത്യ രൂപവത്കരിക്കുക. റയില്‍വേ സ്‌റ്റേഷന്‍ വികസനത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കും. ലോക നിലവാരമുള്ള റയില്‍വേ സ്‌റ്റേഷനുകള്‍ നിര്‍മിക്കുന്നതിനാണ് ഇന്ത്യന്‍ റയില്‍വേ ലക്ഷ്യമിടുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവരെ പ്രഖ്യാപിക്കുമെന്ന് ദിനേഷ് ത്രിവേദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക