Image

കൃഷിയെ വൈകാരികമായി കാണാന്‍ കഴിയണം: സുരേഷ്‌ഗോപി

അനില്‍ പെണ്ണുക്കര Published on 06 May, 2014
കൃഷിയെ വൈകാരികമായി കാണാന്‍ കഴിയണം: സുരേഷ്‌ഗോപി
മാന്നാര്‍: ജനങ്ങള്‍ വൈകാരികമായി മാത്രം കൃഷിയെ സമീപിക്കുകയാണെങ്കില്‍ സാങ്കേതികമായ പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് മുന്നോട്ട് വരേണ്ടിവരുമെന്ന് നടന്‍ ഭരത് സുരേഷ്‌ഗോപി. ഒരിപ്പൂകൃഷിയെ മാത്രം ആശ്രയിക്കുന്ന അപ്പര്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയായ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ എട്ടാം ബ്ലോക്ക് പാടശേഖരത്തില്‍ രണ്ട് പതിറ്റാണ്ടിനുശേഷം ആരംഭിച്ച നെല്‍കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറ കൃഷി ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയെങ്കില്‍ മാത്രമേ ജീവിതവും ജീവനൂം നിലനിര്‍ത്തുന്നതിനുവേണ്ടി ഭൂമിയെ തയാറാക്കി മാറ്റാന്‍ കഴിയൂ. ആറന്മുളയില്‍ കൃഷിനിലങ്ങള്‍ നികത്തിയാണ് വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള ശ്രമം നടക്കുന്നത്. പാടശേഖരം കൃഷിയോഗ്യമല്ലാത്തതിനാലാണ് നികത്തിയെന്നുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം ബാലിശമാണ്. പാടശേഖര സമിതി ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല അധ്യക്ഷനായി.

കൃഷിയെ വൈകാരികമായി കാണാന്‍ കഴിയണം: സുരേഷ്‌ഗോപികൃഷിയെ വൈകാരികമായി കാണാന്‍ കഴിയണം: സുരേഷ്‌ഗോപികൃഷിയെ വൈകാരികമായി കാണാന്‍ കഴിയണം: സുരേഷ്‌ഗോപി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക