Image

സ്‌നേഹ വസന്തം (കവിത: രാജു ജോയി, ന്യൂജേഴ്‌സി)

Published on 05 May, 2014
സ്‌നേഹ വസന്തം (കവിത: രാജു ജോയി, ന്യൂജേഴ്‌സി)
സ്‌നേഹം വസന്തമാണ്‌
കാറ്റിലാടുന്ന ലതകള്‍
സുഗന്ധം പരത്തുന്ന
മാരുതന്‍
സന്ധ്യയും ചന്ദ്രികയും
ഹൃദയത്തില്‍
വിരിയിക്കുന്ന
വസന്തം!

പകലിന്‍ ഹൃദയം എന്നും
രാത്രിയാണ്‌
നിലാവ്‌ മാത്രം അതറിയുന്നു
അല്‌പമെങ്കിലും
അശ്വാസം കൊടുക്കുന്നു

തങ്കം! നീയെന്നുടെ
നിലാവാണ്‌
നീമാത്രം എന്‍റെ
രാത്രികളെ അറിയുന്നു

നീ നിന്റെ സ്‌നേഹ പ്രകാശം
എടുക്കുമ്പോള്‍
ഈ ഹൃദയത്തില്‍
എന്നും അമാവാസി
നീ ഒരിക്കലും
മറയരുതേ!
സ്‌നേഹ വസന്തം (കവിത: രാജു ജോയി, ന്യൂജേഴ്‌സി)
Join WhatsApp News
saji mylapra 2014-05-10 19:45:35
When I was reading the poem  i  expected only a  flower but you gave me a  garden
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക