Image

നടി ജിയാഖാന്റെ മരണം: പ്രത്യേക അന്വേഷണ ഏജന്‍സിക്ക്‌ വിട്ടു

Published on 07 May, 2014
നടി ജിയാഖാന്റെ മരണം: പ്രത്യേക അന്വേഷണ ഏജന്‍സിക്ക്‌ വിട്ടു
മുംബൈ: ദുരൂഹസാഹചര്യത്തില്‍ മരിച്ച ബോളിവുഡ്‌ നടി ജിയാഖാന്റെ മരണം സംബന്ധിച്ച കേസ്‌ മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അന്വേഷിക്കും.

പ്രത്യേക അന്വേഷണ ഏജന്‍സിയെ അന്വേഷണം ഏല്‍പിക്കക്കണമെന്നാവശ്യപ്പെട്ട്‌ ജിയയുടെ അമ്മ റബ്ബിയ ഖാന്‍ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കിയിരുന്നു. ഇതേതുടര്‍ന്നാണ്‌ തീരുമാനം.

പോലീസ്‌ കമ്മീഷണര്‍ രാകേഷ്‌ മരിയയുടെ നേതൃത്വത്തിലാണ്‌ പുതിയ സംഘം രൂപീകരിച്ചത്‌. കേസില്‍ റബ്ബിയ ഖാന്‍ ചൂണ്‌ടിക്കാട്ടിയ എല്ലാ വസ്‌തുതകളും അന്വേഷിക്കുമെന്ന്‌ രാകേഷ്‌ മരിയ അറിയിച്ചു.
നടി ജിയാഖാന്റെ മരണം: പ്രത്യേക അന്വേഷണ ഏജന്‍സിക്ക്‌ വിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക