Image

ഗ്ലാമറസാകാന്‍ മടിയില്ല: വിനുത

Published on 10 May, 2014
ഗ്ലാമറസാകാന്‍ മടിയില്ല: വിനുത
ചിത്രത്തില്‍ ആവശ്യമെങ്കില്‍ ഗ്ലാമറസാകാന്‍ മടിയില്ലെന്ന്‌ നടി വിനുത ലാല്‍ വ്യക്തമാക്കി.നായകനുമായി അടുത്തിടപഴകുന്ന വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന്‌ എനിയ്‌ക്ക്‌ തോന്നുന്നില്ല. മനോഹരമായി ഷൂട്ട്‌ ചെയ്‌താല്‍ ഇത്തരം രംഗങ്ങളൊന്നും വൃത്തികേടായി തോന്നുകയുമില്ല. എല്ലാം അഭിനയം തന്നെയാണെന്ന്‌ നടിയുടെ അഭിപ്രായം.

ഭരതന്റെ ഹിറ്റ്‌ ചിത്രമായ പറങ്കിമലയുടെ റീമേക്കില്‍ സെക്‌സി കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചതെങ്കില്‍ അടുത്ത രണ്ട്‌ ചിത്രത്തിലും സാധാരണ ഹോംലി പെണ്‍കുട്ടിയായിട്ടാണ്‌ താനെത്തുന്നതെന്ന്‌ വിനുത പറയുന്നു. ആദ്യ ചിത്രത്തില്‍ തനി ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിച്ചതിനാല്‍ ഇപ്പോള്‍തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളതാണെന്ന്‌ വിനുത പറയുന്നു. മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷം ചെയ്യാനായി ഇതുവരെ ആരും എന്നെ സമീപിച്ചിട്ടില്ല. ഞാന്‍ വിചാരിക്കുന്നത്‌ എന്റെ ലുക്ക്‌ ഗ്രാമീണ പെണ്‍കുട്ടിയ്‌ക്ക്‌ ചേര്‍ന്നതായിരിക്കുമെന്നാണ്‌ താരം പറയുന്നു. പക്ഷേ ഒരേതരം വേഷങ്ങള്‍ ചെയ്‌ത്‌ ടൈപ്പ്‌ കാസ്റ്റ്‌ ചെയ്യപ്പെടുമെന്ന പേടിയില്ലെന്നും നടി പറഞ്ഞു.

മോഡലിങില്‍ നിന്നും സിനിമയിലെത്തിയ വിനുത ഇപ്പോള്‍ അഭിനയിക്കുന്നത്‌ സണ്ണി വെയ്‌ന്‍ നായകനായ സാരഥിയെന്ന ചിത്രത്തിലാണ്‌.
ഗ്ലാമറസാകാന്‍ മടിയില്ല: വിനുതഗ്ലാമറസാകാന്‍ മടിയില്ല: വിനുത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക