Image

ഏഷ്യാനെറ്റിന്റെ യു.എസ്. വീക്കിലി റൗണ്ടപ്പ് 525 ന്റെ നിറവില്‍

അനില്‍ പെണ്ണുക്കര Published on 10 May, 2014
ഏഷ്യാനെറ്റിന്റെ യു.എസ്. വീക്കിലി റൗണ്ടപ്പ് 525 ന്റെ നിറവില്‍
മലയാളിയുടെ വാര്‍ത്താ സംസ്‌കാരത്തിന്റെ നാഴികക്കല്ലാണ് ഏഷ്യാനെറ്റ്. പണ്ട് ഡല്‍ഹിയില്‍ നിന്നും ഔദാര്യമായി ലഭിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ കുടപ്പനക്കുന്നില്‍നിന്നും നമുക്ക് ലഭിച്ചുകൊണ്ടിരുന്ന വാര്‍ത്താകുറിപ്പുകള്‍ക്ക് പകരം മുഴുവന്‍ സമയ വാര്‍ത്തകളിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഏഷ്യാനെറ്റ് അമേരിക്കന്‍ മലയാളികളുടെ മനസിലേക്കും കടന്നുവന്നത് 2003 മുതലാണ്. അന്നുമുതല്‍ ലോകമലയാളികളെ അമേരിക്കന്‍ വാര്‍ത്തയുടെ മലയാണ്മയിലേക്ക് നയിച്ച ആഴ്ചവിശേഷമാണ് യു.എസ്.വീക്ക്‌ലി റൗണ്ട് അപ്.

യു.എസ്. വീക്കിലി റൗണ്ട് അപ് 525 എപ്പിസോഡ് പിന്നിടുന്നു എന്നു കേള്‍ക്കുമ്പോള്‍ ഈ വാര്‍ത്താധിഷ്ഠിത പരിപാടിയുടെ പ്രൊഫഷണലിസത്തെ ലോകമലയാളികള്‍ അംഗീകരിച്ചു എന്നത് അടിവരയിട്ടുപറയേണ്ടിവരും. അതിനുപിന്നിലെ മാസ്മരിക ശക്തി ശ്രീ. കൃഷ്ണകിഷോര്‍ എന്ന മാധ്യമപ്രതിഭയാണ്.

അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍, സംഘടനാ വാര്‍ത്തകള്‍ ഇവയെല്ലാം ആഴ്ചതോറും ക്രോഡീകരിച്ച് കാച്ചിക്കുറുക്കി അവതരിപ്പിക്കുക എന്നത് ഏറ്റവും ശ്രമകരമായ  ജോലിയാണ്. ഈ പരിപാടിയുടെ എഡിറ്ററും കൃഷ്ണകിഷോര്‍ തന്നെ. അവതരണത്തിലെ പ്രത്യേകതയാണ് മറ്റു വാര്‍ത്താധിഷ്ഠിത പരിപാടികളില്‍നിന്ന് യു.എസ്. വീക്ക്‌ലി റൗണ്ട് അപ്പിനെ വ്യത്യസ്തമാക്കുന്നത്.

ഏഷ്യാനെറ്റ് അമേരിക്കയില്‍ പ്രക്ഷേപണം തുടങ്ങിയ കാലം മുതല്‍ക്കേ ഈ പരിപാടി അമേരിക്കന്‍ മലയാളികളോട് കാണിച്ച വാര്‍ത്തയിലെ സത്യസന്ധത നവമാധ്യമ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. വാളെടുക്കുന്നവന്‍ വെളിച്ചപ്പാടാകുന്ന ഈ കാലത്ത് പ്രേക്ഷകരുടെ സ്വീകാര്യതയും, അവതരണത്തിലെ പുതുമയും മാധ്യമലോകം ചര്‍ച്ച ചെയ്യുന്ന കാലം വിദൂരമല്ല.

പരാതികള്‍ക്കിട നല്‍കാതെ പ്രവാസി വിശേഷങ്ങള്‍ കൃത്യമായി എത്തിക്കുന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ട്. അതുകൊണ്ടുതന്നെ 525 ന്റെ നിറവില്‍നിന്നും 1000 എപ്പിസോഡിലേക്ക് ഈ വാര്‍ത്താജാലകം എത്തുന്ന കാലം വിദൂരമല്ല.



ഏഷ്യാനെറ്റിന്റെ യു.എസ്. വീക്കിലി റൗണ്ടപ്പ് 525 ന്റെ നിറവില്‍ഏഷ്യാനെറ്റിന്റെ യു.എസ്. വീക്കിലി റൗണ്ടപ്പ് 525 ന്റെ നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക